Image: xda-developers

ആപ്പിൾ പ്രേമികളേ...; ഐഫോണ്‍ 13 മിനി വാങ്ങാൻ ഇതാ ഒരു കാരണം കൂടി

കൈയ്യിലൊതുങ്ങുന്ന ഫോണുകളോടുള്ള ആളുകളുടെ ഭ്രമം മനസിലാക്കി ആപ്പിൾ ലോഞ്ച്​ ചെയ്​തതായിരുന്നു ഐഫോണ്‍ 12 മിനി. 5.4-ഇഞ്ചാണ്​ 12 മിനിയുടെ വലിപ്പം. എന്നാൽ, കമ്പനി പ്രതീക്ഷിച്ചതായിരുന്നില്ല, സംഭവിച്ചത്​. ഐഫോണ്‍ 12 സീരീസിലെ ഏറ്റവും പരാജയപ്പെട്ട മോഡലായി അത്​ മാറി. എല്ലാ പ്രീമിയം ഫീച്ചറുകളുമുണ്ടായിട്ടും കുറഞ്ഞ ബാറ്ററി ലൈഫ്​ കാരണമായി പറഞ്ഞുകൊണ്ട്​ ഐഫോണ്‍ പ്രേമികൾ മിനിയെ പാടെ അവഗണിച്ചു.


എന്നാൽ, 13 മിനിയിൽ ആ പ്രശ്​നങ്ങൾ ആപ്പിൾ പരിഹരിച്ചു എന്ന്​ പറയാം. അതോടെ മിനി പ്രേമികൾക്ക്​ ആശ്വാസമായെങ്കിലും ഏറ്റവും പുതിയ റിപ്പോർട്ട്​ അതെല്ലാം തകർക്കുന്നതാണ്​. ആപ്പിളി​െൻറ കിടിലൻ ഫ്ലാഗ്​ഷിപ്പ്​ ഫീച്ചറുകൾ 5.4 ഇഞ്ച്​ വലിപ്പത്തിലുള്ള ഫോണിലൂടെ അനുഭവിക്കാൻ ആഗ്രഹിക്കുന്നവർക്ക്​ ഐഫോണ്‍ 13 മിനി ആയിരിക്കും അവസാന ആശ്രയം. അടുത്ത വർഷം കമ്പനി അവതരിപ്പിക്കുന്ന ഐഫോണ്‍ 14 സീരീസിനൊപ്പം ഒരു മിനി മോഡൽ ഉണ്ടായേക്കില്ലെന്നാണ്​ പുതിയ സൂചനകൾ.

ടിപ്​സ്റ്റർ ജോൻ പ്രോസ്സറാണ്​ ഇക്കാര്യം ട്വിറ്ററിലൂടെ പുറത്തുവിട്ടത്​. നേരത്തെ, ഐഫോണ്‍ 14ൽ ഇപ്പോഴുള്ള വലിയ നോച്ചിന്​ പകരമായി ആപ്പിൾ പഞ്ച്​ഹോൾ ഡിസ്​പ്ലേ പരീക്ഷിച്ചേക്കുമെന്നും പ്രോസ്സർ പറഞ്ഞിരുന്നു. ഇതിന്​ മുമ്പ്​ അദ്ദേഹം ലീക്ക്​ ചെയ്​ത പല വിവരങ്ങളും പിന്നീട്​ സത്യമായി മാറിയ ചരിത്രമുള്ളതിനാൽ മിനിയുടെ കാര്യത്തിൽ ആശങ്കയിലാണ്​ ആപ്പിൾ പ്രേമികൾ.

Tags:    
News Summary - iPhone 13 mini Tipped to Be the Last Mini iPhone Model

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.