പുത്തൻ ഫീച്ചറുകളുമായി റെയിൽവേയുടെ പുതിയ ആപ്പ്​

ന്യുഡൽഹി: യാത്രകൾ സുഖകരമാക്കാൻ ഇന്ത്യൻ റെയിൽവേ പുതിയ ആപ്പ്​ പുറത്തിറക്കുന്നു. റെയിൽവേയുടേതടക്കം യാത്രയുമായി ബന്ധപ്പെട്ട പല സേവനങ്ങൾ ഒരൊറ്റ ആപ്പിലുടെ നൽകാനാണ്​ റെയിൽവേ പുതിയ ആപ്പിലുടെ ശ്രമിക്കുന്നത്​.

പുതിയ ആപ്പിലൂടെ ടിക്കറ്റുകൾ, ഭക്ഷണം, പോർട്ടർ സർവീസ്​,ഹോട്ടലുകൾ, റെയിൽവേ റിട്ടയറിങ് റൂമുകൾ എന്നിവയെകുറിച്ചുള്ള വിവരങ്ങൾ ലഭ്യമാകുകയും ഇതിൽ സർവീസുകളും നേരിട്ട്​ബുക്ക്​ ചെയ്യാൻ സാധിക്കുകയും ചെയ്യും. മുൻപ്​ റെയിൽവേക്ക്​ ടിക്കറ്റുകൾ ബുക്ക്​ ചെയ്യുന്നതിനും കാറ്ററിങ് സേവനങ്ങൾ ലഭിക്കുന്നതിനുമെല്ലാം വ്യത്യസ്​ത ആപ്പുകളാണ്​ നിലവിലുണ്ടായിരുന്നത്​. ഇതാണ്​ ഇപ്പോൾ ഒരു കുടക്കീഴലേക്ക്​കൊണ്ടു വന്നിരിക്കുന്നത്​.

അടുത്ത വർഷം ആദ്യമായിരിക്കും ആപ്പിന്‍റെ ലോഞ്ചിങ് നടത്തുകയെന്നാണ് റെയിൽവേ മന്ത്രാലയം അറിയിച്ചിരിക്കുന്നത്​.

 

Tags:    
News Summary - Indian Railways to launch integrated app for travel-related services

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.