ഇൻറനെറ്റ് വേഗതയിൽ ഇന്ത്യക്ക് 128ാം സ്ഥാനം; പാകിസ്താനും നേപ്പാളിനും പിന്നിൽ

ബ്രോഡ്ബ്രാൻഡ് ഇൻറർനെറ്റ് വേഗതയിൽ ഇന്ത്യ തങ്ങളുടെ അയൽ രാജ്യങ്ങളായ ശ്രീലങ്ക, പാകിസ്താൻ, നേപ്പാൾ എന്നിവരേക്കാ ളും പിന്നിലാണെന്ന് റിപ്പോർട്ട്. ഇൻറർനെറ്റ് സ്പീഡ് വിശകലന കമ്പനിയായ ഓക്ലയുടെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത ്. ലോക റാങ്കിങ്ങിൽ 128-ാം സ്ഥാനത്താണ് ഇന്ത്യയുള്ളത്.

ഡൗൺ‌ലോഡ് സ്പീഡിൻറെ ആഗോള ശരാശരി സെക്കൻഡിൽ 29.5 എം.ബിയും അപ്‌ ലോഡ് വേഗത സെക്കൻഡിൽ 11.34 എം‌ബിയുമാണ്. എന്നാൽ ഇന്ത്യയിലെ ഡൗൺ‌ലോഡ് വേഗത 11.18 എം‌.ബി.‌പി.‌എസും അപ്‌ലോഡ് വേഗത 4.38 എം‌.ബി.പി.‌എസും ആണുള്ളത്.

22.53 എം‌ബി‌പി‌എസ് ഡൗൺ‌ലോഡ് വേഗതയും 10.59 എം‌ബി‌പി‌എസ് അപ്‌ലോഡ് വേഗതയുമായി ശ്രീലങ്ക മൊബൈൽ നെറ്റ്‌വർക്കിൽ 81ാം സ്ഥാനത്താണ്. പാകിസ്താൻ 112-ാം സ്ഥാനത്തും നേപ്പാൾ 119-ാം സ്ഥാനത്തുമാണ് പട്ടികയിൽ. ദക്ഷിണ കൊറിയയാണ് ആഗോള പട്ടികയിൽ ഒന്നാമതുള്ളത്. ഡൗൺ‌ലോഡ് വേഗത 95.11 എം‌.ബി.‌പി.‌എസും 17.55 എം‌.ബി‌.പി.‌എസ് അപ്‌ലോഡ് വേഗതയുമാണ് ഇവിടെ.

ഇന്ത്യയിലെ ഏറ്റവും വലിയ 11 നഗരങ്ങളിലെ ഏറ്റവും വേഗതയേറിയ മൊബൈൽ ഓപ്പറേറ്റർ എയർടെൽ ആണെന്നും റിപ്പോർട്ടിലുണ്ട്. നാഗ്പൂരിലാണ് എയർടെല്ലിന്റെ ഏറ്റവും ഉയർന്ന സ്പീഡ് രേഖപ്പെടുത്തിയത്. രണ്ട് നഗരങ്ങളിൽ വോഡഫോണും ഒരെണ്ണത്തിൽ ഐഡിയയുമാണ് ഒന്നാമത്.

വേഗതയിൽ‌ പിന്നിലാണെങ്കിലും പാകിസ്താനെയും ബംഗ്ലാദേശിനെയും അപേക്ഷിച്ച് രാജ്യത്ത് 4ജി നെറ്റ്‌വർക്ക് ലഭ്യത 87.9 ശതമാനമായി ഉയർന്നിട്ടുണ്ട്. പാകിസ്താനിലും ബംഗ്ലാദേശിലും ഇത് 58.9, 58.7 ശതമാനം 4 ജി ലഭ്യതയാണ് വർധിച്ചത്.

2019ലെ രണ്ടും മൂന്നും പാദത്തിൽ 99.1 ശതമാനം 4 ജി ലഭ്യതയുമായി ജിയോ ആണ് മുന്നിൽ. 94.9 ശതമാനവുമായി എയർടെൽ രണ്ടാം സ്ഥാനത്തുണ്ട്. ഐഡിയ (87.5 ശതമാനം), വോഡഫോൺ (85.2 ശതമാനം) എന്നിവയാണ് മറ്റ് 4 ജി സേവനദാതാക്കൾ.

Tags:    
News Summary - India lags behind Pakistan and Nepal in mobile net speed: Report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.