മൂന്ന് വില്ലാളി വീരന്മാരുമായി ഹ്വാവെ

രണ്ടും മൂന്നും കാമറകളുടെ ധാരാളിത്തവുമായി അമ്പരപ്പിച്ച ആപ്പിളിനെയും സാംസങ്ങിനെയും മുട്ടുകുത്തിക്കുകയാണ് ചൈനീസ് കമ്പനി ഹ്വാവെയുടെ ലക്ഷ്യം. അതിന് മൂന്ന് വീരശൂരപരാക്രമികളെയാണ് കച്ചകെട്ടി വിട്ടിരിക്കുന്നത്. ഹ്വാവെ മേറ്റ് 20, മേറ്റ് 20 പ്രോ, മേറ്റ് 20 എക്സ് എന്നിവയാണവ. മൂന്ന് പിൻകാമറ, ഹ്വാവെയുടെ 40 വാട്ട് സൂപ്പർ ചാർജ് സംവിധാനം, അരികുനേർത്ത സ്ക്രീൻ, ഹൈ സിലിക്കോൺ കിരിൻ 980 7എൻ.എം പ്രോസസർ എന്നിവയാണ് പ്രധാന ആകർഷണങ്ങൾ. മേറ്റ് 20 പ്രോയിൽ ഡിസ്പ്ലേയിൽ തന്നെയാണ് വിരലടയാള സ്​കാനർ.

മേറ്റ് 20 എക്സ് ആക​െട്ട എം-പെൻ എന്ന സ്​​റ്റൈലസ് ഉപയോഗിച്ച് കുത്തിക്കുറിക്കാവുന്ന 7.2 ഇഞ്ച് സ്ക്രീനുള്ളതാണ്. മേറ്റ് 20, മേറ്റ് 20 പ്രോ എന്നിവയിൽ രണ്ട് നാനോ സിം കാർഡോ ഒരു നാനോ സിമ്മും 256 ജി.ബി വരെയുള്ള നാനോ മെമ്മറി കാർ​േഡാ ഇടാം. മേറ്റ് 20 നാല് ജി.ബി റാം-128 ജി.ബി ഇ​േൻറണൽ മെമ്മറി പതിപ്പിന് ഏകദേശം 67,800 രൂപയും ആറ് ജി.ബി റാം-128 ജി.ബി ഇ​േൻറണൽ മെമ്മറി പതിപ്പിന് 72,100 രൂപയും മേറ്റ് 20 പ്രോ ആറ് ജി.ബി റാം-128 ജി.ബി ഇ​േൻറണൽ മെമ്മറി പതിപ്പിന് ഏകദേശം 89,100 രൂപയും യു.കെയിൽ നൽകണം. മേറ്റ് 20 എക്സ് ആറ് ജി.ബി റാം-128 ജി.ബി ഇ​േൻറണൽ മെമ്മറി പതിപ്പിന് ഏകദേശം 76,300 രൂപ ആകും. ഇന്ത്യയിലെ വില അറിവായിട്ടില്ല. ഇവ കൊണ്ടുവരുന്ന സാേങ്കതികതകൾ:

ആർ.ജി.ബി.ഡബ്ല്യു ഡിസ്പ്ലേ
സാധാരണ ഫുൾ എച്ച്.ഡിയെക്കാൾ നാലു മടങ്ങ് മിഴിവുള്ള ഡിസ്പ്ലേയാണ് ഫോർകെ. 1,920x1,080 (രണ്ട് മില്യൻ) പിക്സലാണ് ഫുൾ എച്ച്.ഡിയെങ്കിൽ 3,840x2,160 (എട്ട് മില്യൻ) പിക്സലാണ് ഫോർകെ. ഇൗ രണ്ട് മില്യൻ പിക്സലും എട്ട് മില്യൻ പിക്സലും ഒരേ സ്ക്രീൻ വലിപ്പത്തിലാണ് വരുക. പിക്സലി​െൻറ വലുപ്പം കുറയുംതോറും ചിത്രമേന്മ കൂടും. ചിത്രഗുണമേന്മയിൽ ഇതിന് താഴെയാണ് ആർ.ജി.ബി.ഡബ്ല്യു (റെഡ്, ഗ്രീൻ, ബ്ലൂ, വൈറ്റ്)ഡിസ്പ്ലേ. സാധാരണ ഫുൾ എച്ച്​.ഡിയിലും ഫോർകെയിലും കാണുന്ന ആർ.ജി.ബി നിറങ്ങളിൽ ചിലതിനെ െവള്ള പിക്സലാക്കുന്നതാണ് ഇൗ ഡിസ്പ്ലേ. അതിനാൽ പിക്സലുകളുടെ എണ്ണം കുറയുകയും നിറം 25 ശതമാനം മങ്ങുകയും ചെയ്യും.

7 എൻ.എം ചിപ്
വേഗം, ഉൗർജക്ഷമത എന്നിവയാണ് ൈഹസിലിക്കോൺ കിരിൻ 980 7 എൻ.എം ചിപ് എന്ന ഇൗ ‘7 നാനോമീറ്റർ’ നോഡ് ചിപ്പി​െൻറ പ്രത്യേകത. ആദ്യ കോർട്ടക്സ് എ 76 ആർക്കിടെക്ചർ ചിപ്സെറ്റും ഇതാണ്. അടുത്ത ഫോർ ജി എൽ.ടി.ഇ സാേങ്കതികതയായ എൽ.ടി.ഇ ക്യാറ്റ്.21 പിന്തുണയുമുണ്ട്. സെക്കൻഡിൽ 200 മെഗാബൈറ്റ് അപ്​ലോഡിങ്, സെക്കൻഡിൽ 1.4 ജി.ബി ഡൗൺലോഡിങ് വേഗവും ഇത് നൽകും.

6.9 ബില്യൺ ട്രാൻസിസ്​റ്ററുകളാണ് ഒരു ചതുരശ്ര സ​െൻറി മീറ്ററിൽ താഴെയുള്ളയിടത്ത് ഇണക്കിച്ചേർത്തിരിക്കുന്നത്. ഉൗർജം കുറച്ച് ജോലിഭാരം അറിഞ്ഞ് പ്രവർത്തിക്കാൻ രണ്ട് സൂപ്പർ കോറുകൾ, രണ്ട് വലിയ കോറുകൾ, നാല് ചെറിയ കോറുകൾ എന്നിവയുണ്ട്. സെൻട്രൽ പ്രോസസർ-ഗ്രാഫിക്​സ്​ പ്രോസസർ എന്നിവ ഒരുമിക്കുന്ന മൾട്ടികോർ സംവിധാനമാണ്. ഇരട്ട ന്യൂറൽ പ്രോസസിങ് യൂനിറ്റ് കൃത്രിമബുദ്ധിയുടെ കാര്യശേഷിയും മികവും നൽകും. ആപ്പിളി​െൻറ എ 12 ബയോണിക് എന്ന െഎഫോൺ എക്സ് എസിൽ കണ്ട പ്രോസസറാണ് ആദ്യ 7നാനോമീറ്റർ മൊബൈൽ പ്രോസസറുകളിലൊന്ന്.

നാനോ മെമ്മറി കാർഡ്
ആഴ്​ചകൾക്ക് മുമ്പ് ഹ്വാവെ ലോകത്തെ ആദ്യ നാനോ മെമ്മറി കാർഡ് ഇറക്കിയിരുന്നു. നിലവിലെ മൈക്രോ എസ്.ഡി കാർഡിനെക്കാൾ 45 ശതമാനം വലുപ്പം കുറഞ്ഞതാണിത്. സിം പോലെയിരിക്കും. 256 ജി.ബി സ്​റ്റോറേജും സെക്കൻഡിൽ 90 മെഗാബൈറ്റ് ഡാറ്റ കൈമാറ്റ വേഗവുമുണ്ട്. അതേസമയം, വിലകൂടിയ മൈക്രോ എസ്​.ഡി കാർഡുകൾ 512 ജി.ബി വരെ സ്​റ്റോറേജും സെക്കൻഡിൽ 300എം.ബി ഡാറ്റ റീഡ്, 100എം.ബി ഡാറ്റ റൈറ്റ് വേഗവുമുള്ളതാണ്.

Tags:    
News Summary - Huawei P20 Pro Mobile -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.