കാലിഫോർണിയ: ആൻഡ്രോയിഡിലെ മലിഷ്യസ് സോഫ്റ്റവെയർ ഗൂളിഗാൻ ചോർത്തിയത് ലക്ഷകണക്കിന് ഗൂഗിൾ അക്കൗണ്ടിലെ വിവരങ്ങൾ. സൈബർ സെക്യൂരിറ്റി രംഗത്ത് പ്രവത്തിക്കുന്ന ചെക് പോയിൻറ് എന്ന സ്ഥാപനമാണ് ഇത് സംബന്ധിച്ച വിവരം പുറത്ത് വിട്ടത്.
ആൻഡ്രോയിഡ് 4.0, 5.0 ഒാപ്പറേറ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന ഫോണുകളിലെ വിവരങ്ങളാണ് ഇത്തരത്തിൽ ചോർന്നത്. ഇപ്പോൾ നിലവിലുള്ള 74 ശതമാനം ഫോണുകളും ഇൗ ഒാപ്പേററ്റിങ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നവയാണ്. ഗൂളിഗാൻ ബാധിക്കുന്നതിൽ 57 ശതമാനം ഫോണുകളും ഏഷ്യയിൽ നിന്നുള്ളവയാണ്. യൂറോപ്പിലെ 9 ശതമാനം ഫോണുകളും ഗൂഗിളിയാൻ ബാധിച്ചവയാണ്.
ഗൂളിഗാൻ ഇമെയിൽ അഡ്രസ്സിലെ വിവരങ്ങളാണ് ചോർത്തുക. ഇമെയിൽ അഡ്രസ്സ് ഉപയോഗിച്ച് ഗൂഗിൾ ഡോക്സ്, ഗൂഗിൾ ഫോേട്ടാസ്, എന്നിവയിലെക്കും ഗൂളിഗാൻ കടന്നു കയറും. ഇൗ പ്രശ്നം സൈബർ സെക്യൂരിറ്റി രംഗത്തെ പ്രധാനപ്രശ്നങ്ങളിലൊന്നാണ്. സൈബർ അറ്റാക്കിലെ അടുത്ത ഘട്ടമാണ് ഇവിടെ ആരംഭിക്കുന്നതെന്നും ചെക് പോയിൻറ് സ്ഥാപനത്തിെൻറ തലവൻ മൈക്കിൾ ഷാവലോവ് പറഞ്ഞു.
ഗൂഗിളിെൻറ ആപ്പുകളിലൂടെയാണ് പുതിയ സോഫ്റ്റവെയർ ഫോണുകളിൽ കയറുക. ഗൂളിഗാൻ ഉള്ള പല ആപ്പുകളും ഇപ്പോൾ നിലവിലുണ്ട് ഇത് ഡൗൺലോഡ് ചെയ്യുേമ്പാൾ ഗൂളിഗാൻ എന്ന മാലിഷ്യസ് പ്രോഗ്രാം ഫോണുകളിൽ കയറും. അതിനോടപ്പം തന്നെ ഫിഷിങ് മെസ്സേജുകളിലെ ലിങ്കിലൂടെയും ഗൂളിഗാൻ ഫോണുകളെ ബാധിക്കും.ദിവസവും 13000ത്തോളം ഫോണുകളിലാണ് വിവിധ ആപ്പുകളിലൂടെ ഗൂളിഗാൻ എത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.