ന്യൂഡൽഹി: ലോകത്തിലെ ഏറ്റവും വലിയ ഒാപ്പൺ വൈ–ഫൈ നെറ്റ് വർക്കായ ഗൂഗിൾ വൈ–ഫൈ രാജ്യത്തെ നൂറ് റെയിൽവേ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നു. ഇതിന് മുമ്പ് രാജ്യത്തെ 52 റെയിൽവേ സ്റ്റേഷനുകളിൽ സെപ്തംബർ മാസത്തിൽ തന്നെ ഗൂഗിൾ വൈ–ഫൈ സേവനം ലഭ്യമാക്കിയിരുന്നു. ഇതിന് തുടർച്ചയായാണ് കൂടുതൽ സ്റ്റേഷനുകളിലേക്ക് വൈ–ഫൈ സേവനം വ്യാപിപ്പിക്കാൻ ഗൂഗിൾ ഒരുങ്ങുന്നത്.
അടുത്ത വർഷം അവസാനത്തോടു കൂടി ഇന്ത്യയിലെ 400 റെയിൽവേ സ്റ്റേഷനുകളിൽ സൗജന്യ ഇൻറർനെറ്റ് ലഭ്യമാക്കുമെന്നും ഗൂഗിൾ അറിയിച്ചു. ഇന്ത്യയിലെ തിരക്കേറിയ 100 റെയിൽവേ സ്റ്റേഷനുകളിലാണ് ഗൂഗിളിെൻറ സേവനം ലഭ്യമാകുന്നത്.
തമിഴ്നാട്ടിലെ ഉദകമണ്ഡലമാണ് ഗൂഗിളിെൻറ സേവനം ലഭ്യമാകുന്ന നൂറാമത്തെ റെയിൽവേ സ്റ്റേഷൻ. റെയിൽടെകുമായി ചേർന്നാണ് ഗൂഗിൾ പദ്ധതി നടപ്പിലാക്കുന്നത്. രാജ്യത്തെ 70 ശതമാനം റെയിൽവേ സ്റ്റേഷനുകളിലും റെയിൽടെകിന് ഒപ്ടികൽ ഫൈബർ ശൃഖലയുണ്ട്. ഇത് ഉപയോഗിച്ചാണ് ഗൂഗിൾ വൈ–ഫൈ സേവനം ലഭ്യമാക്കുന്നത്. റെയിൽടെകുമായി ചേർന്ന് വൈ–ഫൈ സേവനം ആരംഭിക്കുന്നതിൽ സന്തോഷമുണ്ടെന്ന് ഗൂഗിൾ ഇന്ത്യ കണക്ടിവിറ്റി വിഭാഗം തലവൻ ഗുൽസാർ ആസാദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.