ഇനി വിട്ടുകൊടുക്കില്ല; മത്സരം കടുപ്പിക്കാൻ ഗൂഗിൾ

ഗൂഗിളി​​​െൻറ പിക്സൽ ഫോണുകൾ ഗുണഗണങ്ങളിൽ മുമ്പനാണെങ്കിലും ഒന്ന് വാങ്ങാമെന്നു കരുതിയാൽ പോക്കറ്റ് കാലിയാകും . കാരണം 2016ൽ ആദ്യമായി അവതരിച്ചപ്പോൾ മുതൽ സാംസങ് എസ് പരമ്പര, ആപ്പിൾ ഐഫോൺ എന്നിവ പോലെ മുൻനിരക്കാരായിരുന്നു. അരലക ്ഷത്തിലധികമായിരുന്നു വില. അതുെകാണ്ട് മധ്യനിര ഫോണുകളുമായി പോരടിച്ച് നിൽക്കാൻ ഗൂഗിളിനായില്ല. ഇത്തവണ ഈ പോരായ ്മ നികത്തി ഒരുകൈ നോക്കാനാണ് വരവ്. കുറച്ചു മാസങ്ങൾക്കു ശേഷം മുൻനിര പിക്സൽ ഫോണുകൾ അവതരിപ്പിക്കാനിരിക്കെയാണ് പെട്ടെന്ന് ഗൂഗിൾ പിക്സൽ 3 എ, ഗൂഗിൾ പിക്സൽ 3 എ.എക്സ്.എൽ എന്നീ മധ്യനിര താരങ്ങളെ രംഗത്തിറക്കിയത്.

ഏറ്റവും അവസാനമിറങ്ങിയ പിക്സൽ മൂന്നിന്​ 56,666 രൂപയും പിക്സൽ 3 എക്സ്.എല്ലിന് 56,960 രൂപയുമാണ്. ഇത് നാല് ജി.ബി റാം, 64 ജി.ബി ഇ​േൻറണൽ മെമ്മറി പതിപ്പി​​​െൻറ കാര്യം. മെമ്മറി 128 ജി.ബി ആയാൽ 71,999 രൂപ കൊടുത്തേപറ്റൂ. സാധാരണ ആൻഡ്രോയിഡ് ഫോണുകളിൽ കാണുന്ന ഹാർഡ്​വെയറിന് പകരം പിക്സൽ വിഷ്വൽ കോർ പോലെയുള്ള പ്രത്യേക ഹാർഡ്​വെയർ ഉപയോഗിക്കുന്നതാണ് വില കൂടാൻ കാരണം.

ഈ പ്രത്യേക ഹാർഡ്​വെയർ ഒഴിവാക്കി നിർമിച്ച പിക്സൽ ഫോണുകളാണിവ. എന്നാൽ ഡാറ്റ സുരക്ഷിതമാക്കാൻ പിക്സൽ 3യിലും പിക്സൽ 3 എക്സ്.എല്ലിലും കണ്ട ടൈറ്റൻ എം സെക്യൂരിറ്റി ചിപ് നിലനിർത്തി. പ്രത്യേക ആപ്പുകൾക്കും സേവനങ്ങൾക്കും പുറമെ ഗൂഗിളി​​​െൻറ തനത് ഫോട്ടോഗ്രഫി സോഫ്​റ്റ്​വെയറും ഇതിലുണ്ട്. പിക്സൽ 3 എക്ക് 39,999 രൂപയും പിക്സൽ 3 എ എക്സ് എല്ലിന് 44,999 രൂപയും മുടക്കണം. നാല് ജി.ബി റാം, 64 ജി.ബി മെമ്മറി പതിപ്പിൽ മാത്രമാണ് രണ്ടും ലഭിക്കുക. ഇന്ത്യയിൽ മേയ് 15ന് വിൽപന തുടങ്ങും. മേയ് എട്ടിന് ഫ്ലിപ്കാർട്ടിൽ രജിസ്ട്രേഷൻ തുടങ്ങി.

ഒറ്റ നാനോ സിം മാത്രമാണ് ഇടാനാവുക. ഇരട്ട സിം ഇടാവുന്ന പിക്സൽ 3എ ഡ്യുവോയും ഇന്ത്യൻ വിപണിയിൽ ഇറക്കും. എയർടെൽ, ജിയോ എന്നിവയുമായി ചേർന്ന് ഇ-സിം (എംബഡഡ് സിം) പിന്തുണയുമുണ്ടാവും. പിക്സൽ 3 എയിൽ 5.6 ഇഞ്ച് 1080x2220 പിക്സൽ ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേ, പിക്സൽ 3 എ.എക്സ്.എല്ലിൽ ആറ് ഇഞ്ച് 1080x2160 പിക്സൽ ഫുൾ എച്ച്.ഡി പ്ലസ് ഡിസ്പ്ലേയുമാണ്. സാംസങ് നിർമിച്ച ജി.ഒ.എൽ.ഇ.ഡി സ്ക്രീനാണിത്.

ഫോർകെയും സെക്കൻഡിൽ 120 ഫ്രെയിം വീഡിയോ റെക്കോർഡിങ് ശേഷിയുമുള്ള 12.2 മെഗാപിക്സൽ ഇരട്ട പിക്സൽ സോണി കാമറയാണ് പിന്നിൽ. മുന്നിൽ 84 ഡിഗ്രി ഫീൽഡ്വ്യൂവും 1.12 മൈക്രോൺ പിക്സൽ ശേഷിയുമുള്ള എട്ട് മെഗാപിക്സൽ കാമറയാണ്.

എട്ടുകോർ 1.7 ജിഗാഹെർട്സ് സ്നാപ്ഡ്രാഗൺ 670 പ്രോസസർ, ആൻഡ്രോയിഡ് 9.0 പൈ ഒ.എസ്, പോളി കാർബണേറ്റ് ശരീരം, സ്ക്രീൻ സംരക്ഷണത്തിന് ഡ്രാഗൺ ട്രെയിൽ ഗ്ലാസ്, 24 ബിറ്റ് നിറപ്പൊലിമ (16 മില്യൺ), പിന്നിൽ വിരലടയാള സ്കാനർ, ത്രീ എയിൽ 3000 എം.എ.എച്ച് ബാറ്ററി, ത്രീ എ.എക്സ്.എല്ലിൽ 3700 എം.എ.എച്ച് ബാറ്ററി, അരമണിക്കൂറിൽ പൂർണ ചാർജാവുന്ന 18 വാട്ട് ചാർജർഎന്നിവയാണ് പ്രത്യേകതകൾ.

Tags:    
News Summary - Google Phones -Technology News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.