സൂക്ഷിക്കുക ഗൂഗ്​ൾ പിന്നാലെയുണ്ട്​

സാൻഫ്രാൻസിസ്​കോ: സ്വകാര്യത സംബന്ധിച്ച്​ നിർണായകമായ ചർച്ചകളാണ്​ ഇപ്പോൾ സൈബർ ലോകത്ത്​ നടക്കുന്നത്​. എന്നാൽ ഉപയോക്​താക്കളുടെ അനുവാദമില്ലാതെ അവരുടെ സ്വകാര്യമായ വിവരങ്ങൾ ചോർത്തുന്നുവെന്ന ടെക്​ ഭീമനായ ഗൂഗ്​ളി​​െൻറ വെളിപ്പെടുത്തലാണ്​ ഇപ്പോൾ ചർച്ചയാവുന്നത്​. ഉപയോക്​താകൾ ലോക്കേഷൻ സർവീസ്​ ഒാഫ്​ ചെയ്​തിട്ടാലും മൊബൈലിലെ നെറ്റ്​ ഒാണായാൽ ഇവരു​ടെ ലോക്കേഷൻ സംബന്ധിച്ച്​ മുഴുവൻ വിവരങ്ങളും തങ്ങൾക്ക്​ ലഭ്യമാകുമെന്നായിരുന്നു ഗൂഗ്​ളി​​െൻറ വെളിപ്പെടുത്തൽ. 

എന്തായാലും വാർത്ത പുറത്ത്​ വന്നതോടെ പല രാജ്യങ്ങളും ഗൂഗ്​ളിനെതിരെ നടപടികളുമായി മുന്നോട്ട്​ പോവുകയാണ്​. ദക്ഷിണകൊറിയ ഗൂഗ്​ളിനോട്​ വിശദീകരണം നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്​. യു.കെ അടക്കമുള്ള പല യൂറോപ്യൻ രാജ്യങ്ങളും ഗൂഗ്​ളിനെതിരെ നടപടികളുമായി സ്വീകരിക്കുമെന്നാണ്​ റിപ്പോർട്ടുകൾ.

ഫോണിൽ സിം കാർഡ്​​ ഇട്ടിട്ടില്ലെങ്കിലും ലോക്കേഷൻ സർവീസ്​ ഡിസേബിൾ ചെയ്​താലും ഫോൺ ഇൻറർനെറ്റുമായി എപ്പോൾ കണക്​ടു ചെയ്യുന്നോ അപ്പോൾ മുതൽ ഫോണി​​െൻറ ലോക്കേഷൻ ഡാറ്റ ഗൂഗ്​ളി​​െൻറ സർവറുകൾക്ക്​ ലഭ്യമാകും. ഫോണിൽ സിം ഇട്ടിട്ടു​ണ്ടെങ്കിൽ അടുത്തുള്ള ടെലികോം ടവറി​​െൻറ അഡ്രസ്സ്​ വരെ ഗൂഗ്​ൾ പിടിച്ചെടുക്കും. മുമ്പ്​ ഉപയോക്​താക്കളുടെ അഭിരുചികൾ മനസിലാക്കുന്നതിനായി ഗൂഗ്​ൾ മെഷീൻ ലേണിങ്ങിലൂടെ ജീമെയിൽ വിവരങ്ങൾ ചോർത്തിയെന്ന്​ ആരോപണം ഉയർന്നിരുന്നു. ഇതിന്​ പിന്നാലെയാണ്​  സ്വകാര്യത സജീവ ചർച്ചയാവു​േമ്പാഴും അനുവാദമില്ലാതെ ഗൂഗ്​ൾ കടന്നുകയറ്റം നടത്തുന്നത്​.    

Tags:    
News Summary - Google faces inquiry over location data collection-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.