നാല്​ കാമറകളുമായി ഒരു ഫോൺ

സെൽഫി കാലഘട്ടത്തിൽ നാല്​ കാമറകളുള്ള ഫോൺ പുറത്തിറക്കി വിപണി പിടിക്കാനുള്ള ഒരുക്കത്തിലാണ്​ ജിയോണി. മുന്നിലും പിന്നിലും ഇരട്ട കാമറകളാണ്​ ജിയോണി എസ്​10​​​െൻറ പ്രത്യേകത. എസ്​10, എസ്​10ബി, എസ്​10 സി എന്നീ മൂന്ന്​ വേരിയൻറുകളിലാണ്​ ഫോൺ വിപണിയിലെത്തുന്നത്​. ഇതിൽ എസ്​10, 10സി എന്നീ മോഡലുകൾ ജൂണിൽ മാത്രമേ ചൈനീസ്​ വിപണിയിലെത്തു. എസ്​10ബി നിലവിൽ വിപണിയിൽ ലഭ്യമാവും.

ജിയോണി എസ്​10നിൽ 20, 8 മെഗാപിക്​സൽ സെൻസർ കാമറകളാണ്​ ഉള്ളത്​. 10ബിയിൽ 13,5 മെഗാപിക്​സലി​​​െൻറ ഇരട്ട പിൻകാമറയും 6 മെഗാപിക്​സലി​​​െൻറ മുൻ കാമറയുമാണ്​ ഉള്ളത്​. എന്നാൽ എസ് ​10സിയുടേത്​ ഇരട്ട കാമറകൾ ലഭ്യമല്ല. 13, ​16 മെഗാപിക്​സലി​​​െൻറ കാമറകളാണ്​ എസ്​10സിയിൽ ഉണ്ടാവുക.

ജിയോണി എസ്​10
5.5 ഇഞ്ച്​ ഡിസ്​പ്ലേ, മീഡിടെക്​ ഹീലിയോ 
P25 ​​പ്രൊസസർ, 6 ജി.ബി റാം, 64 ജി.ബി റോം, 3,450 എം.എ.എച്ച്​ ബാറ്ററി എന്നിവയാണ്​ എസ്​10​​​െൻറ പ്രത്യേകത.

എസ്​10ബി
5.5 ഇഞ്ച്​ ഫുൾ എച്ച്​.ഡി ഡിസ്​പ്ലേ, മീഡിയടെക്​ പ്രൊസസർ, 4 ജി.ബി റാം, 64 ജി.ബി റോം എന്നിവാണ്​ ഫോണി​​​െൻറ പ്രത്യേകതകൾ. 3,700 എം.എ.എച്ചി​േൻറതാണ്​ ബാറ്ററി

എസ്​ 10സി
5.2 ഇഞ്ച്​ ഡിസ്​പ്ലേ, ക്വാൽകോം സ്​നാപ്​ഡ്രാഗൺ പ്രൊസസർ, 4 ജി.ബി റാം, 32 ജി.ബി റോം എന്നിവയാണ്​ ഫോണി​​​െൻറ പ്രത്യേകത. 3,100 എം.എ.എച്ചാണ്​ ബാറ്ററി.

Tags:    
News Summary - GIONEE S10, S10B, AND S10C: NEWS AND RELEASE DATE

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.