എം സീരീസിലേക്ക്​ 5ജി പിന്തുണയുള്ള ഫോണുമായി സാംസങ്​; ഗാലക്​സി എം42 5ജി ഇന്ത്യയിൽ അവതരിപ്പിച്ചു

ദക്ഷിണ കൊറിയൻ ടെക്​നോളജി ഭീമൻ സാംസങ്ങിന്​ ഇന്ത്യയിൽ മികച്ച വിപണി നേടിക്കൊടുത്ത എം സീരീസിലേക്ക്​ പുതിയ ഒരു അവതാരം കൂടിയെത്തി. വൻ വിജയമായ എം51 എന്ന മോഡലിന്​ ശേഷം എ42 5ജി എന്ന ഫോണാണ്​ ഇന്ത്യയിൽ ലോഞ്ച്​ ചെയ്​തിരിക്കുന്നത്​. ഇൗ വർഷം തുടക്കത്തിൽ ആഗോള മാർക്കറ്റിലെത്തിയ ഗാലക്​സി എ42 5ജിയുടെ റീബ്രാൻഡഡ്​ വകഭേദമാണ്​ എം42 5ജി.

സാംസങ്​ ഗ്ലാസ്റ്റിക്​ എന്ന്​ വിശേഷിപ്പിക്കുന്ന കരുത്തുറ്റ പ്ലാസ്റ്റിക്​ കൊണ്ട്​ നിർമിച്ചിരിക്കുന്ന ബാക്​ പാനലാണ്​ എം42 5ജിക്ക്​. പിറകിൽ 48MP പ്രൈമറി സെൻസറടങ്ങിയ ക്വാഡ്​ കാമറ സെറ്റപ്പാണ്​. 8MP അൾട്രാവൈഡ്​ ലെൻസ്​, 5MP മാക്രോ ലെൻസ്​, 5MP ഡെപ്​ത്​ സെൻസർ എന്നിവയാണ് മറ്റ്​​ പിൻകാമറ വിശേഷങ്ങൾ. 20MP (f/2.2) ആണ്​ മുൻകാമറ.

ഡിസ്​പ്ലേ ഡിപ്പാർട്ട്​മെൻറിലാണ്​ സാംസങ്​ നിരാശപ്പെടുത്തുന്നത്​. എം42 5ജിയുടെ 6.6 ഇഞ്ചുള്ള എച്ച്​.ഡി പ്ലസ്​ അമോലെഡ്​ ഡിസ്​പ്ലേക്ക്​ 1600 x 720 പിക്​സൽ റെസൊല്യൂഷനാണുള്ളത്​. 60Hz റിഫ്രഷ്​ റേറ്റ്​ മാത്രമാണ്​ നൽകിയിരിക്കുന്നത്​. 20000 രൂപയ്​ക്ക്​ താഴെയുള്ള മിക്ക ഫോണുകളിലും കമ്പനികൾ അമോലെഡ്​ + ഫുൾ എച്ച്​.ഡി ഡിസ്​പ്ലേ + 90Hz അല്ലെങ്കിൽ 120Hz റിഫ്രഷ്​ റേറ്റും നൽകുന്ന ഇക്കാലത്ത്​ വെറും എച്ച്​.ഡി ഡിസ്​പ്ലേയുമായാണ്​ സാംസങ്​ എത്തുന്നത്​ എന്നത്​ കൗതുകമുണർത്തുന്നു. അതേസമയം ഫോണിൽ ഇൻ-ഡിസ്​പ്ലേ ഫിംഗർപ്രിൻറ്​ കമ്പനി ഉൾകൊള്ളിച്ചിട്ടുണ്ട്​.


സ്​നാപ്​ഡ്രാഗണി​െൻറ 5ജി പിന്തുണയുള്ള ബജറ്റ്​ ചിപ്​സെറ്റായ 750G ആണ്​ എം42വിന്​ കരുത്ത്​ പകരുന്നത്​. ഷവോമിയുടെ എം.​െഎ 10i എന്ന ഫോണിലും ഇതേ പ്രൊസസറാണ്​. 8GB വരെ റാമും 128GB വരെ സ്​റ്റോറേജും ഫോണിലുണ്ട്​. 5000 എം.എ.എച്ച്​ ബാറ്ററി ചാർജ്​​ ചെയ്യാൻ 15 വാട്ടുള്ള ചാർജറാണ് നൽകിയിരിക്കുന്നത്​. ആൻഡ്രോയ്​ഡ്​ 11 അടിസ്ഥാനമാക്കിയ വൺ യു.​െഎ 3.1 ഇലാണ്​ ഫോൺ പ്രവർത്തിക്കുന്നത്​.

ഫോണി​െൻറ 8GB+128GB മോഡലിന്​ 21,999 രൂപയാണ്​ വില. അതേസമയം എച്ച്​.ഡി.എഫ്​.സി ബാങ്ക്​ ക്രെഡിറ്റ്​ കാർഡ്​ ഉപയോഗിച്ച്​ വാങ്ങുന്നവർക്ക്​ 19,999 രൂപയ്​ക്ക്​ വാങ്ങാവുന്നതാണ്​. ആമസോണിലൂടെയാണ്​ ഫോൺ വിൽക്കുന്നത്​. 

Tags:    
News Summary - Galaxy M42 5G with Snapdragon 750G Launched in India

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.