ഫ്ലിപ്​കാർട്ടും മൊബൈൽ ഫോൺ പുറത്തിറക്കുന്നു

ഒാൺലൈൻ ഷോപ്പിങ്​ രംഗത്തെ അതികായരായ ഫ്ലിപ്​കാർട്ടും മൊബൈൽ ഫോൺ പുറത്തിറക്കുന്നു. ബില്യൺ കാപ്​ച്യുർ പ്ലസ്​ എന്ന പേരിലാണ്​ ഫ്ലിപ്​കാർട്ടി​​​െൻറ ഫോൺ വിപണിയിലെത്തുക. നവംബർ 15ന്​ ഒൗദ്യോഗികമായി ഫോൺ അവതരിപ്പിക്കും. 3 ജി.ബി, 4 ജി.ബി റാം വേരിയൻറുകളിലെത്തുന്ന ഫോണിന്​ യഥാക്രമം 10,999, 12,999 രൂപയുമായിരിക്കും വില. പിൻവശത്തെ ഇരട്ട കാമറകളാണ്​ ഫോണി​​​െൻറ പ്രധാന​ പ്രത്യേകതയായി​ ഫ്ലിപ്​കാർട്ട്​ ഉയർത്തി കാട്ടുന്നത്​.

5.5 ഇഞ്ച്​ ഡിസ്​പ്ലേ, ഡ്രാഗൺ​ട്രയിൽ ഗ്ലാസ്​, സ്​നാപ്​ഡ്രാഗൺ പ്രൊസസർ, 3/4 ജി.ബി റാം, 32/64 ജി.ബി സ്​റ്റോറേജ്​ എന്നിവയാണ്​ ഫോണി​​​െൻറ പ്രധാനസവിശേഷതകൾ. ഡ്യുവൽ കാമറയാണ്​ ബില്യൺ കാപ്​ച്യുർ പ്ലസിന്​ നൽകിയിരിക്കുന്നത്​. 13 മെഗാപിക്​സലി​​​െൻറ ഇരട്ട കാമറകൾ ദൃശങ്ങൾ പകർത്താനായി ഫോണിലുണ്ടാവും. 8 മെഗാപിക്​ലി​േൻറതാണ്​ മുൻ കാമറ. 

രണ്ട്​ ദിവസം ചാർജ്​ നിൽക്കുന്ന 3,500 എം.എ.എച്ച്​ ബാറ്ററിയും ഫോണിലുണ്ട്​. യു.എസ്​.ബി ടൈപ്പ്​ സി ചാർജർ സംവിധാനം ചാർജിങ്ങിനായി ഉപ​യോഗിച്ചിരിക്കുന്നു. 15 മിനിട്ട്​ ചാർജ്​ ചെയ്​താൽ ഏഴ്​ മണിക്കൂർ പ്രവർത്തിക്കാനുള്ള ഉൗർജം ലഭിക്കുമെന്നാണ്​  ഫ്ലിപ്​കാർട്ടി​​​െൻറ അവകാശവാദം.

Tags:    
News Summary - Flipkart’s Billion Capture Plus smartphone launch on Nov 15-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.