'പോകോ എക്​സ്​ 3 പ്രോ'; പോകോ എഫ്​ 1-ന്‍റെ യഥാർഥ പകരക്കാരനുമായി ഷവോമി എത്തുന്നു

ചൈനീസ്​ ടെക്​ ഭീമനായ ഷവോമി 2018 ആഗസ്​ത്​ 22നായിരുന്നു സ്​മാർട്ട്​ഫോൺ മാർക്കറ്റിനെ കീഴ്​മേൽ മറിച്ച 'പോകോ എഫ്​ 1' എന്ന മിഡ്​റേഞ്ച്​ മോഡൽ പുതിയ ബ്രാൻഡിന്​ കീഴിൽ വിപണിയിൽ എത്തിച്ചത്​. ഫ്ലാഗ്​ഷിപ്പ്​ ഫോണുകളിൽ മാത്രം കണ്ടുവന്നിരുന്ന സ്​നാപ്​ഡ്രാഗൺ 845 എന്ന കരുത്തുറ്റ പ്രൊസസർ അവർ 25000 രൂപക്ക്​ താഴെയുള്ള ഫോണിൽ ഉൾപ്പെടുത്തി മാർക്കറ്റിലെത്തിച്ചു. ആളുകൾ പോകോ എഫ്​ 1 എന്ന വിചിത്ര നാമം പോലും കാര്യമാക്കാതെ കണ്ണുംപൂട്ടി ഫോൺ വാങ്ങി. ഷവോമിക്ക്​ അതുവരെയുണ്ടായിരുന്ന ഗുഡ്​വില്ലിലേക്ക്​​ ഒരു പൊൻതൂവൽ കൂടി പോകോ എഫ്​ 1 സമ്മാനിക്കുകയായിരുന്നു.

'പോകോ' എന്ന ബ്രാൻഡിന്​ കീഴിൽ പിന്നീട്​ നിരവധി ഫോണുകൾ എത്തിയെങ്കിലും പോകോ എഫ്​ 1 എന്ന ലെജൻഡിന്​ പകരക്കാരനാകാൻ പോന്ന ഒരു മോഡലും അവരിൽ നിന്നുമുണ്ടായില്ല. എന്നാൽ, ഫാൻസിന്‍റെ നിരന്തരമായ അപേക്ഷകൾ കേട്ട കമ്പനി ഒടുവിൽ മികച്ചൊരു പകരക്കാരനെ വിപണിയിൽ എത്തിക്കാൻ ​പോവുകയാണ്​. പോകോ മാസങ്ങൾക്ക്​ മുമ്പ്​ മാർക്കറ്റിലെത്തിച്ച പോകോ എക്​സ്​ 3 എന്ന മോഡലിന്‍റെ 'പ്രോ' വകഭേദമാണ്​ പുതിയ പോകോ എഫ്​ 2 എന്ന്​ പറയാം. കാരണം, പോകോ എക്​സ്​ 3 പ്രോയുടെ വിലയും സവിശേഷതകളും അത്​ ശരിവെക്കുന്നതാണ്​​.

മാർച്ച്​ 30ന്​ ഇന്ത്യയിൽ ലോഞ്ച്​ ചെയ്യാനിരിക്കുന്ന പോകോ എക്​സ്​ 3 പ്രോയുടെ ചിത്രങ്ങൾ പ്രമുഖ ടിപ്​സ്റ്ററായ ഇഷാൻ അഗർവാൾ ട്വിറ്ററിലൂടെ പുറത്തുവിട്ടുകഴിഞ്ഞു. ഫാന്‍റം ബ്ലാക്ക്​, മെറ്റൽ ബ്രോൻസ്​, ഫ്രോസ്റ്റ്​ ബ്ലൂ എന്നീ നിറങ്ങളിലായിരിക്കും എക്​സ്​ 3 പ്രോ വിപണിയിൽ എത്തുക.

എക്​സ്​ 3ക്ക്​ സമാനമായ രീതിയിൽ ഡിസ്​പ്ലേയുടെ മുകളിൽ മധ്യഭാഗത്തായി പഞ്ച്​ഹോളിലായിരിക്കും സെൽഫി കാമറ. അതേസമയം, പ്രോ മോഡലിൽ 120Hz റിഫ്രഷ്​ റേറ്റുള്ള അമോലെഡ്​ ഡിസ്​പ്ലേയാണ്​ നൽകിയിരിക്കുന്നത്​. ​എക്​സ്​ 3യിൽ 64MP പ്രധാന സെൻസറാണെങ്കിൽ എക്​സ്​ 3​ പ്രോയിൽ 48MP പ്രൈമറി സെൻസറായിരിക്കും.


സ്​നാപ്​ഡ്രാഗൺ ഇതുവരെ പ്രഖ്യാപിക്കാത്ത ഫ്ലാഗ്​ഷിപ്പ്​ പ്രൊസസറായ 860 എന്ന ചിപ്​സെറ്റാണ്​ എക്​സ്​ 3പ്രോക്ക്​ കരുത്ത്​ പകരുന്നതെന്നാണ്​ റിപ്പോർട്ടുകൾ. എക്​സ്​ 3യിൽ സ്​നാപ്​ഡ്രാഗൺ 732ജി- ആയിരുന്നു. 6GB + 128GB, 8GB + 256GB എന്നീ വാരിയന്‍റുകളിൽ ഫോൺ ലഭ്യമാകും. 128GB മോഡലിന്​ യൂറോപ്യൻ വിലയനുസരിച്ച്​ ഇന്ത്യയിൽ 23,279 രൂപയാകാനാണ്​ സാധ്യത. 256GB മോഡലിന്​ 27,599 രൂപയും നൽകിയാൽ മതിയാകും. ഫോണിന്‍റെ കൂടുതൽ വിവരങ്ങൾ മാർച്ച്​ 30തോടെ പുറത്തുവിടും.


Tags:    
News Summary - First Look at the Poco X3 Pro

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.