വില കുറഞ്ഞ മൊബൈലുമായി വിപണി പിടിക്കാൻ ഡു

ഡൂ മൊബൈലി​​​െൻറ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണായ എസ്സ് 2 ഇന്ത്യയില്‍ അവതരിപ്പിക്കാനൊരുങ്ങി കമ്പനി. കുറഞ്ഞ വിലക്കൊപ്പം  അതിനൂതന ഫീച്ചറുകളാണ് എസ് 2-വിനെ വ്യത്യസ്ഥമാക്കുന്നതെന്ന് കമ്പനി അവകാശപ്പെടുന്നു. 1.3 GHz ക്വാഡ് കോര്‍ പ്രോസസറില്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട് ഫോണില്‍ ആന്‍ഡ്രോയിഡ് 7.0 ന്യൂഗട്ടാണ് ഓപ്പറേറ്റിങ് സിസ്റ്റം. ഒരു ജി.ബി റാം, 8 ജി.ബി റോം (32 ജി ബി എക്‌സ്പാന്‍ഡബിള്‍) എന്നിവ കൂടി ചേരുമ്പോള്‍ സമാനതകളില്ലാത്ത വേഗതയും പ്രകടനവുമാണ് ഫോണിൽ നിന്ന്​ ലഭിക്കുക. 

അഞ്ച് ഇഞ്ച് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. ഫ്‌ളാഷോടുകൂടിയ ഓട്ടോഫോക്കസ് 5 മെഗാപിക്‌സല്‍ (എംപി) പിന്‍ക്യാമറയും 2 എം പി മുന്‍ ക്യാമറയും എസ് 2-വി​​​െൻറ സവിശേഷതകളാണ്. 4G VOLTE  സൗകര്യം ഫോണില്‍ ലഭ്യമാണ് എന്നതാണ് മറ്റൊരു സവിശേഷത. ഇതുവഴി വേഗതയുള്ള ബ്രൗസിംഗും ഡൗലോഡിംഗും, വീഡിയോകോളുകളും, ലൈവ് സ്ട്രീമിംഗും സാധ്യമാക്കുന്നു. 

എല്ലാ ഉപഭോക്താക്കള്‍ക്കും താങ്ങാന്‍ കഴിയുന്ന വിലയ്ക്ക് ആകര്‍ഷകമായ സവിശേഷതകളെല്ലാം ഉള്‍പ്പെടുത്തിയാണ് എസ് 2 തയാറാക്കിയിട്ടുള്ളത്'. ഡു മൊബൈല്‍ ഇന്ത്യയിലെ സെയില്‍സ് വിഭാഗം തലവന്‍ സന്ദീപ് ശര്‍മ്മ പറഞ്ഞു. 3000 mAh  ബാറ്ററി തടസങ്ങളില്ലാതെ സിനിമ കാണാനും, കോള്‍ ചെയ്യുന്നതിനും ദീര്‍ഘനേരം ചാര്‍ജ് നല്‍കുന്നു. 
'ബ്ലൂടൂത്ത്, യുഎസ്ബി ടെതറിങ്, ജിപിഎസ്, എഫ്.എം റേഡിയോ, എംപി 3 പ്ലെയര്‍ എന്നിവ കൂടാതെ ഗ്രാവിറ്റി സെന്‍സര്‍, പ്രോക്‌സിമിറ്റി സെന്‍സര്‍ എന്നിവയും ഫോണി​​​െൻറ സവിശേഷതകളാണ്. 3990 രൂപയ്ക്ക് രാജ്യത്തെ എല്ലാ പ്രധാന റീട്ടെയ്ല്‍ സ്റ്റോറുകളിലും എസ് 2 ലഭ്യമാകും.

Tags:    
News Summary - DO S2 Mobile coming to india-Technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.