പൊതുമേഖല മൊബൈൽ കമ്പനിയായ ബി.എസ്.എൻ.എൽ 74 രൂപക്ക് പുതിയ ഒാഫർ അവതരിപ്പിച്ചു. ബി.എസ്.എൻ.എൽ നമ്പറുകളിലേക്ക് അൺലിമിറ്റഡ് കോളുകൾ, 1 ജി.ബി ഡാറ്റ, മറ്റ് നെറ്റവർക്കുകളിലേക്ക് വിളിക്കാനായി 74 രൂപയുടെ ടോക്ടൈം. എന്നിവ ഉൾപ്പെടുന്നതാണ് ബി.എസ്.എൻ.എല്ലിെൻറ കോംബോ പ്ലാൻ. 12 ദിവസമാണ് പ്ലാൻ കാലാവധി
ഉൽസവകാലത്ത് ഏറ്റവും കുറഞ്ഞ താരിഫുകൾ നൽകുന്ന പതിവ് ബി.എസ്.എൻ.എൽ തുടരുകയാണെന്നാണ് പുതിയ ഒാഫറിനെ കുറിച്ച് ബി.എസ്.എൻ.എൽ ഡയറക്ടർ ആർ.കെ മിത്തൽ അറിയിച്ചത്.
189,289,389 തുടങ്ങി നിരവധി കോംബോ പ്ലാനുകൾ ബി.എസ്.എൻ.എൽ നേരത്തെ അവതരിപ്പിച്ചിരുന്നു. അധിക ടോക്ടൈം ഉൾപ്പടെ ഇത്തരം പ്ലാനുകളിൽ ബി.എസ്.എൻ.എൽ നൽകുന്നുണ്ട്. റിലയൻസ് ജിയോ സൗജന്യങ്ങളുമായി രംഗത്തെത്തിയതോടെയാണ് മറ്റ് സേവനദാതാക്കളും നിരക്ക് കുറക്കാൻ നിർബന്ധിതരായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.