ദുബൈ: ഐഫോണ്‍ മുഖേന പണമിടപാടുകള്‍ നടത്താന്‍ കഴിയുന്ന ആപ്പിള്‍ പേ സംവിധാനം യു.എ.ഇയില്‍ നിലവില്‍ വന്നു. ഈ സംവിധാനം നടപ്പാക്കുന്ന ഗള്‍ഫിലെ ആദ്യ രാജ്യമാണ് യു.എ.ഇ. രാജ്യത്തെ പ്രമുഖ ബാങ്കുകളായ എമിറേറ്റ്സ് എന്‍. ബി.ഡി, മശ്റഖ് ബാങ്ക്, റാക്ക് ബാങ്ക്, എമിറേറ്റ്സ് ഇസ്‍ലാമിക് ബാങ്ക്, എച്ച്.എസ്.ബി.സി, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് എന്നിവക്ക് പുറമെ ടെലികോം കമ്പനിയായ ഡു വും ആപ്പിള്‍പേയുമായി സഹകരിക്കുന്നുണ്ട്. ബാങ്ക് കാര്‍ഡുകള്‍ക്ക് പകരം ഐഫോണ്‍ ഉപയോഗിക്കാമെന്ന് മാത്രമല്ല എസ്.എം.എസ് വഴി പരസ്പരം പണം അയക്കാനും ആപ്പിള്‍ പേയിലൂടെ കഴിയും.
വയർലെസ് കാർഡ് റീഡറുകൾ ഉള്ള സ്ഥാപനങ്ങളിൽ നിന്ന് െഎഫോൺ ആറോ അതിന് മുകളിലുള്ള മോഡലുകളോ ഉള്ളവർക്ക് ഇൗ സൗകര്യം ഉപയോഗിച്ച് സാധനങ്ങളും സേവനങ്ങളും വാങ്ങാം. എന്താണ് വാങ്ങുന്നതെന്നോ എവിടുന്ന് വാങ്ങിയെന്നോ എത്ര പണം ചിലവഴിച്ചുവെന്നോ ആപ്പിൾ അറിയില്ലെന്ന് കമ്പനി അവകാശപ്പെടുന്നു. പണമിടപാടുകളുടെ സ്വകാര്യതയും സുരക്ഷിതത്വവും നിലനിർത്താൻ ടോക്കണൈസേഷൻ എന്ന സാേങ്കതിക വിദ്യയാണ് ആപ്പിൾ സ്വീകരിച്ചിരിക്കുന്നത്.
ഇടപാടു നടത്തുന്ന ഒാരോ ഉപഭോക്താവിനും വ്യത്യസ്ഥ ടോക്കൺ നിശ്ചയിക്കുകയാണ് ഇതിലൂടെ ചെയ്യുന്നത്. രഹസ്യ വിവരങ്ങൾ ഒരു തരത്തിലും ചേർത്താതിരിക്കാനാണ് ഇൗ മുൻകരുതൽ. ഏറ്റവും അവസാനം നടത്തിയ കുറച്ചു ഇടപാടുകളുടെ വിവരങ്ങൾ അറിയാനും സൗകര്യമുണ്ട്. യു.എ.ഇക്ക് പുറമെ സ്വീഡൻ, ഫിൻലാൻറ്, ഡെൻമാർക്ക് എന്നിവയടക്കം 20 രാജ്യങ്ങൾ നിലവിൽ ആപ്പിൾ പേ ഉപയോഗിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.