ആപ്പ്​ളി​െൻറ രാജ്യത്തെ ആദ്യ ഓൺലൈൻ സ്​റ്റോർ അടുത്തമാസം തുറക്കും

ന്യൂഡൽഹി: ആഗോള ഭീമൻമാരായ ആപ്പ്​ളി​െൻറ രാജ്യത്തെ ആദ്യ ഓൺലൈൻ സ്​റ്റോർ അടുത്ത മാസം തുറക്കും. ഓൺലൈൻ വ്യാപാരത്തിൽ വിദേശ കമ്പനികൾക്ക്​ നൽകുന്ന ഇളവ്​ മുതലാക്കിയാണ്​ കമ്പനിയുടെ നീക്കം. ഉത്സവ സീസണായ ദസറ- ദീപാവലി സമയത്താകും ആപ്പ്​ളി​െൻറ രംഗപ്രവേശം.

രാജ്യത്ത്​ ആപ്പ്​ൾ ഐഫോണിന്​ ധാരാളം ഉപഭോക്താക്കളുണ്ട്​. കോവിഡ്​ 19 പടർന്നുപിടിച്ചശേഷം വിപണി മൊത്തത്തിൽ മന്ദഗതിയിലാണെങ്കിലും ഇന്ത്യയിൽ വിൽപ്പന കേന്ദ്രീകരിക്കാൻ തയാറെടുക്കുകയാണ്​ ആപ്പ്​ൾ. ചൈനയും അമേരിക്കയും തമ്മിൽ വ്യാപാരയുദ്ധം ആരംഭിച്ചതോടെ ചൈനയെ മാത്രം ആശ്രയിക്കാതെ തെക്കൻ ഏഷ്യൻ രാജ്യങ്ങളിലേക്ക്​ ചുവടുമാറ്റാൻ ആപ്പ്​ൾ ഒരുക്കം തുടങ്ങിയിരുന്നു.

ഐഫോൺ നിർമാണം ഭാഗികമായി ഇന്ത്യയിലേക്ക്​ മാറ്റാൻ ഒരുങ്ങുന്നുവെന്ന വിവരം നേരത്തേ പുറത്തുവന്നിരുന്നു. ആപ്പ്​ളി​െൻറ ഫോണും മറ്റുപകരണങ്ങളും മറ്റു കമ്പനികള​ുടെ സഹായത്തോടെ നിർമിച്ചുവരികയാണ്​ ചെയ്യുന്നത്​. ആപ്പ്​ളിനു വേണ്ടി ഫോക്‌സ്‌കോണ്‍, വിന്‍സ്‌ട്രോണ്‍ എന്നീ കമ്പനികള്‍ ഇന്ത്യയില്‍ ഐഫോണ്‍ നിർമിക്കുന്നുണ്ട്​. കമ്പനി നേരിട്ട്​ പ്രവർത്തനം നടത്തുന്നില്ല.  

Tags:    
News Summary - Apple open its first online store in India next month

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.