ആപ്പിൾ ഇന്ത്യയിലെ മികച്ച സ്​മാർട്ട്​ഫോൺ നിർമാതാക്കൾ

മുംബൈ: ഇന്ത്യയി​ലെ ഏറ്റവും മികച്ച മൊബൈൽ ഫോൺ ബ്രാൻറായി ആപ്പിളിനെ തെരഞ്ഞെടുത്തു. ബ്​ളുബൈറ്റസ്​ എന്ന പബ്​ളിക്​ റിലേഷൻ എജൻസിയാണ്​ ഇത്​ സംബന്ധിച്ച പഠനം നടത്തിയത്​. ആപ്പിളിന്​ പിന്നിൽ സാംസങാണ്​ രണ്ടാം സ്​ഥാനത്ത്​ എത്തിയത്​. നോട്ട്​ 7​െൻറ പരാജയമാണ്​ സാംസങ്ങ്​ രണ്ടാം സ്​ഥാനത്തേക്ക്​ പിന്തള്ളപ്പെടാൻ കാരണം​. ഇന്ത്യൻ കമ്പനി മൈക്രോമാക്​സാണ്​ മൂന്നാം സ്​ഥാനത്ത്​. ഷവോമി, നോക്കിയ എന്നീ ബ്രാൻറുകളാണ്​ നാലും അഞ്ചും സ്​ഥാനങ്ങളിൽ.

12 രാജ്യങ്ങളിൽ നിന്നുള്ള 72 മൊബൈൽ ബ്രാൻറുകളിലാണ്​ പഠനത്തിനായി തെരഞ്ഞെടുത്തത്​. ഇതിൽ 29 ബ്രാൻറുകൾ ഇന്ത്യൻ ബ്രാൻറുകളാണ്​. 15 എണ്ണം ചൈനയിൽ നിന്നും 8 എണ്ണം അമേരിക്കയിൽ നിന്നും​ തെരഞ്ഞെടുത്തു. ലെനോവ, ഹ്യുവായ്​, മോട്ടറോള എന്നിവയാണ്​ ആറും, എഴും, എട്ടും സ്​ഥാനങ്ങളിൽ. എൽജിയും ഇൻറകസും  ഒമ്പതും, പത്തും സ്​ഥാനത്തെത്തി.

​മൊബൈൽ കമ്പനികളുടെ പ്രശ്​സതിയും ഉപഭോക്​താവി​െൻറയും  മാധ്യമങ്ങളുടേയും അഭിപ്രായം കൂടി പരിഗണിച്ച്​ ഇംഗ്ലിഷിലും ഹിന്ദിയിലുമുള്ള പത്രങ്ങളുടെയും മാസികകളുടെയും സഹായത്തോടെ നവംബർ 1 2015 മുതൽ ഒക്​ടോബർ 31 2016 വരെ ഇന്ത്യയിലെ ഒമ്പത്​ നഗരങ്ങളിലാണ്​ പഠനം നടത്തിയത്​​.

Tags:    
News Summary - Apple iPhone ranks as India’s most reputed smartphone, Samsung number two: Study

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.