കസ്റ്റംസ് ഡ്യൂട്ടി കൂട്ടി; ഇന്ത്യയിൽ ​െഎഫോണുകൾക്ക്​ വില കൂടും 

ഇന്ത്യയിൽ ആപ്പിൾ െഎഫോണുകളുടെ വില കൂട്ടുന്നു. കേന്ദ്ര സർക്കാർ കസ്​റ്റംസ് ഡ്യൂട്ടി 20 ശതമാനം വർധിപ്പിച്ചതി​ന്​ പിന്നാലെയാണ് കമ്പനി​ വില വർധിപ്പിച്ചത്​. ഫോണുകൾ രാജ്യത്ത്​ തന്നെ നിർമിക്കുന്നത്​​ പ്രോത്സാഹിപ്പിക്കുന്നതി​​െൻറ ഭാഗമായാണ് വിദേശ നിർമിത മോഡലുകളുടെ കസ്​റ്റംസ് ഡ്യൂട്ടി വർധിപ്പിച്ചത്​.

രാജ്യത്ത്​ തന്നെ നിർമിക്കുന്ന െഎഫോൺ എസ്​.ഇ ഒഴിച്ചുള്ള മോഡലുകൾക്ക്​ 2.5ശതമാനം മുതൽ മൂന്ന്​ ശതമാനം വരെ വില വർധിപ്പിച്ചു. എസ്​.ഇ 32 ജി.ബി മോഡലിന്​ 26,000 128 ജി.ബിക്ക്​ 35,000 രൂപയുമാണ്​. കഴിഞ്ഞ മൂന്നു​ മാസങ്ങളിലായി ​െഎ ഫോണുകളുടെ വില വർധിപ്പിക്കുന്നത് രണ്ടാം തവണയാണ്​​.

 

െഎഫോൺ 8 മോഡലിൽ 64 ജി.ബി വാരിയൻറിന്​ 66,120 രൂപയിൽ നിന്നും 67,940 ആയി വർധിച്ചു. 256 ജി.ബിക്ക്​ 79,420 രൂപയിൽ നിന്നും 81,500 ഉം നൽകേണ്ടി വരും. ആപിളി​​െൻറ ഏറ്റവും വില കൂടിയ മോഡലായ ​െഎഫോൺ എക്​സി​​െൻറ 64 ജി.ബി വാരിയൻറി​​െൻറ വില 92,430ൽ നിന്നും 95,390 ആയി കൂടി. 128 ജി.ബി മോഡലിന്​ 1,05,720 ൽ നിന്നും 1,08,930 ആയും വില വർധിച്ചു.

ആപിൾ വാച്ചുകൾക്കും വില കൂടിയിട്ടുണ്ട്​. ഇന്നു മുതൽ വില വർധന നിലവിൽ വരും.

Tags:    
News Summary - Apple iPhone prices up after customs duty hike - technology

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.