ഐഫോൺ 14 സീരീസ് പുറത്തിറങ്ങി; വിലയും വിശേഷങ്ങളും അറിയാം

'ഫാർ ഔട്ട്' ഇവന്റ് 2022-ൽ ഐഫോൺ 14 സീരീസിന്റെ പെട്ടി പൊട്ടിച്ച് ആപ്പിൾ. പ്രതീക്ഷിച്ചത് പോലെ ഡിസൈനിലും ഫീച്ചറുകളിലും വിപ്ലവകരമായ മാറ്റങ്ങളുമായെത്തി ആപ്പിൾ ഇത്തവണ ഞെട്ടിച്ചു എന്ന് പറയാം. ഐഫോൺ 14, ഐഫോൺ 14 പ്ലസ്, ഐഫോൺ 14 പ്രോ, ഐഫോൺ 14 പ്രോ മാക്‌സ് എന്നീ മോഡലുകൾ അടങ്ങുന്നതാണ് ഐഫോൺ 14 സീരീസ്.

ഐഫോൺ 14ന്റെ വില 79,900 രൂപയിലും ഐഫോൺ 14 പ്ലസിന്റെ വില 89,900 രൂപ മുതലുമാണ് ആരംഭിക്കുന്നത്. ഐഫോൺ 14 പ്രോ 1,29,900 രൂപയിലും ഐഫോൺ 14 പ്രോ മാക്‌സിന്റെ വില 1,39,900 രൂപയിലും ആരംഭിക്കുന്നു. അതേസമയം, ഇന്ത്യയിലേക്ക് എത്തുമ്പോഴുള്ള വില വരും ദിവസങ്ങളിൽ അറിയാം.

ഐഫോൺ 14 പ്രോയ്ക്ക് 48 എംപി പ്രധാന ക്യാമറ ആപ്പിൾ നൽകിയിട്ടുണ്ട്. പ്രോ മോഡലുകളിൽ ഓൾവൈസ് ഓൺ ഡിസ്‍പ്ലേയുമുണ്ടാകും. ഏറ്റവും പുതിയ എ16 ബയോണിക് ചിപ്പാണ് കരുത്ത് പകരുക. 

ഐഫോൺ 14, ഐഫോൺ 14 പ്ലസ്

ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നീ മോഡലുകളിൽ പഴയ A15 ബയോണിക് ചിപ്‌സെറ്റാണ് നൽകിയിരിക്കുന്നത്. ഐഫോൺ 13ലും അതേ ചിപ്സെറ്റായിരുന്നു. എന്നാൽ, കാമറയിൽ കാര്യമായ മാറ്റം വരുത്തിയിട്ടുണ്ട്. ഐഫോൺ 14 സീരീസിന്റെ യുഎസ് മോഡലുകളിൽ നിന്ന് ആപ്പിൾ സിം ട്രേ നീക്കം ചെയ്തിട്ടുണ്ട്.


അതുപോലെ, ആപ്പിൾ സാറ്റലൈറ്റ് കണക്റ്റിവിറ്റി വഴി ഐഫോണുകളിൽ എമർജൻസി SOS കൊണ്ടുവന്നിട്ടുണ്ട്. എന്നാൽ ഇപ്പോൾ യുഎസിനും കാനഡയ്ക്കും മാത്രമാണ് അതിന്റെ പിന്തുണയുള്ളത്. 

ഡൈനാമിക് ഐലൻഡ് നോച്ച്


ഡൈനാമിക് ഐലൻഡ് നോച്ചുമായാണ് ഐഫോൺ 14 പ്രോ എത്തുന്നത്. നിങ്ങൾ ഫോണിൽ ചെയ്യുന്ന പ്രവർത്തനവും തുറക്കുന്ന ആപ്പിനെയും അടിസ്ഥാനമാക്കി മാറുന്ന വിധത്തിലാണ് നോച്ച്. ഉദാഹരണത്തിന്, മ്യൂസിക് ആപ്പ് തുറന്നിരിക്കുമ്പോൾ, നോച്ച് അതിന് അനുസരിച്ചുള്ള ആനിമേഷൻ പ്രദർശിപ്പിക്കും. 

എല്ലാ ആപ്പിൾ ഫാൻസിനും സെപ്തംബർ ഒമ്പത് മുതൽ പുതിയ മോഡലുകൾ പ്രീ-ഓർഡർ ചെയ്യാം 16 മുതലാണ് വിൽപ്പന ആരംഭിക്കുന്നത്. 

ഐഫോൺ 14 പ്രോ മോഡലുകളുടെ വിവരങ്ങൾ



Tags:    
News Summary - Apple Event 2022 Key Highlights; iPhones 14 Series release

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.