ഇത്തിരിക്കുഞ്ഞൻ സ്മാർട്ട് ഫോൺ

ഇൗ സ്​മാർട്ട്ഫോൺ കാഴ്​ചയിൽ ഇത്തിരിക്കുഞ്ഞനാണെങ്കിലും സവിശേഷതകളിൽ വമ്പനാണ്. 4ജി എൽ.ടി.ഇ കണക്​ടിവിറ്റി, ഇരട്ട നാനോ സിം ഇടാൻ സൗകര്യം, ആൻഡ്രോയിഡ് 7.0 നഗറ്റ് ഒാപറേറ്റിങ് സിസ്​റ്റം അങ്ങനെ മുൻനിര ഫോണുകളിൽ ഉള്ളതെല്ലാമുണ്ട്. ‘ലോകത്തെ ഏറ്റവും ചെറിയ 4ജി ആൻഡ്രോയിഡ് സ്​മാർട്ട്ഫോൺ’എന്ന പെരുമയുമായി എത്തുന്ന ഇതിന് ജെല്ലി (Jelly) എന്നാണ് പേര്.

ചൈനീസ് കമ്പനി യൂണിഹെർട്​സ്​ ആണ് ഷർട്ടി​​െൻറ പോക്കറ്റിൽ ഒതുങ്ങിക്കിടക്കുന്ന ഇൗ േഫാൺ നിർമിച്ചത്. 240x432 പിക്​സൽ റസലൂഷനുള്ള 2.45 ഇഞ്ച് ടി.എഫ്​.ടി എൽ.സി.ഡി ഡിസ്േപ്ലയാണ്. ഒരു ജി.ബി റാമും എട്ട് ജി.ബി ഇ​േൻറണൽ മെമ്മറിയുമുള്ള ജെല്ലിക്ക് 6,900 രൂപയും രണ്ട് ജി.ബി റാമും 16 ജി.ബി ഇ​േൻറണൽ മെമ്മറിയുമുള്ള ജെല്ലി ​േപ്രാക്ക് ഏകദേശം 8,000 രൂപയുമാണ് വില.

ഒരു ഇഞ്ചിൽ 201 പിക്സലാണ് സ്ക്രീൻ വ്യക്തത. 1.1 ജിഗാെഹർട്​സ്​ നാലുകോർ പ്രോസസർ, 32 ജി.ബി വ​െര കൂട്ടാവുന്ന മെമ്മറി, എട്ട് മെഗാപിക്​​സൽ പിൻകാമറ, രണ്ട് മെഗാപിക്​സൽ മുൻകാമറ, മൂന്ന് ദിവസം നിൽക്കുന്ന 950 എം.എ.എച്ച് ബാറ്ററി, ജി.പി.എസ്, ബ്ലൂടൂത്ത് 4.0, വൈഫൈ, 92.3x43x13.3എം.എം അഴകളവുകൾ എന്നിവയാണ് പ്രത്യേകതകൾ. വെള്ള, നീല, കറുപ്പ് നിറങ്ങളിൽ ആഗസ്​റ്റിൽ വിപണിയിൽ എത്തും.

 

Tags:    
News Summary - android mobile phone jelly 4G

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.