പേരുമാറിയപ്പോള്‍ ‘ലെനോവോ സെഡ് 2 പ്ളസ്’

ചൈനയില്‍ മറ്റൊരു പേരായിരുന്നു. ഇന്ത്യയില്‍ എത്തിയപ്പോള്‍ പേരുമാറ്റി. ലെനോവോ സെഡ് 2 പ്ളസ് (Lenovo Z2 Plus) ആണ് പേരുമാറി എത്തുന്ന സ്മാര്‍ട്ട്ഫോണ്‍.  ചൈനയില്‍ ഈവര്‍ഷം ആദ്യം അവതരിപ്പിച്ച ഇതിന് സൂക് സെഡ് 2 എന്നായിരുന്നു പേര്. മൂന്ന് ജി.ബി റാം, 32 ജി.ബി  ഇന്‍േറണല്‍ മെമ്മറി പതിപ്പിന് 17,999 രൂപയും നാല് ജി.ബി റാം, 64 ജി.ബി പതിപ്പിന് 19,999 രൂപയുമാണ് വില. ഇന്‍േറണല്‍ മെമ്മറി മെമ്മറി കാര്‍ഡിട്ട് കൂട്ടാന്‍ കഴിയില്ല. കറുപ്പ്, വെള്ള നിറങ്ങളിലാണ് ലഭ്യം. ആമസോണ്‍ വഴിയാണ് വില്‍പന.

ആന്‍ഡ്രോയിഡ് 6.0.1 മാര്‍ഷ്മലോ ഒ.എസ്, വിരലടയാള സ്കാനര്‍, ഗൂഗിള്‍ നൗ ലോഞ്ചര്‍, ഫൈബര്‍ ഗ്ളാസ് ഫ്രെയിം, ഇരട്ട സിം,  ഷാര്‍പ്  നിര്‍മിച്ച 1080x1920 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 441 പിക്സല്‍ വ്യക്തത, 2.15 ജിഗാഹെര്‍ട്സ് നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍, ഫോര്‍കെ വീഡിയോ പിന്തുണയും എല്‍ഇഡി ഫ്ളാഷുമുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ഇന്‍റലിജന്‍റ് ചാര്‍ജ് കട്ട് ഓഫുള്ള 3500 എംഎഎച്ച് ബാറ്ററി, യുഎസ്ബി ടൈപ്പ് സി പോര്‍ട്ട്, വൈ ഫൈ, ബ്ളൂടൂത്ത്, ഫോര്‍ജി വിഒ എല്‍ടിഇ, ജി.പി.എസ് എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.