റാമായാല്‍ ആറ് ജി.ബി വേണം, ഫോണായാല്‍ വണ്‍ പ്ളസ് ത്രീയും

പറഞ്ഞുകേട്ടിടത്തോളം മുടക്കുന്ന കാശിന് വേണ്ടത്ര മൂല്യം തരുന്നവയാണ് വണ്‍ പ്ളസ് ഫോണുകള്‍. സവിശേഷതകളിലും രൂപകല്‍പനയിലും തനത് ശൈലി ഈ ചൈനീസ് കമ്പനി സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടാണ് മറ്റുള്ളവയെ മറികടന്ന് ഏറെ ആരാധകരെ നേടിയെടുക്കാന്‍ കഴിഞ്ഞത്. യുഎസ്, യൂറോപ്പ്, ഹോങ്കോങ്, കാനഡ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ വണ്‍ പ്ളസ് 3 യുടെ സോഫ്റ്റ് ഗോള്‍ഡ് പതിപ്പ് ഒക്ടോബറില്‍ ഇന്ത്യയിലത്തെും. ഇന്ത്യയില്‍ ലഭ്യമായ ഗ്രാഫൈറ്റ് പതിപ്പിന്‍്റെ വിലയായ 27,999 രൂപയാണ് ഇതിനും വില.

ചൈനീസ് കമ്പനി വണ്‍ പ്ളസിന്‍െറ മുന്‍നിര ഫോണ്‍ വണ്‍ പ്ളസ് 3 ജൂണിലാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആന്‍ഡ്രോയ്ഡ് 6.0 മാഷ്മലോ അടിസ്ഥാനമാക്കിയ വണ്‍ പ്ളസിന്‍െറ സ്വന്തം ഓപറേറ്റിങ് സിസ്റ്റമായ ഓക്സിജന്‍ ഒഎസാണ് കരുത്തേകുന്നത്. 1080x1920 പിക്സല്‍ റെസലൂഷനുള്ള 5.5 ഇഞ്ച് അമോലെഡ് ഫുള്‍ എച്ച്ഡി ഡിസ്പ്ളേ, കോര്‍ണിങ് ഗോറില്ല ഗ്ളാസ് 3 സംരക്ഷണം, നാലുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 820 പ്രോസസര്‍,  6 ജിബി റാം, മൈ¤്രകാ എസ്ഡി കാര്‍ഡ് വഴി കൂട്ടാന്‍ കഴിയാത്ത 64 ജിബി ഇന്‍േറണല്‍ സ്റ്റോറേജ്, വിഡിയോകള്‍ ഫോര്‍കെ റെസലൂഷനില്‍ ചിത്രീകരിക്കാന്‍ കഴിയുന്ന 16 മെഗാപിക്സല്‍ സോണി പിന്‍ കാമറ, എട്ടു മെഗാപിക്സല്‍ മുന്‍ കാമറ, എന്‍എഫ്സി, യുഎസ്ബി ടൈപ്-സി പോര്‍ട്ട്, വൈ ഫൈ, ബ്ളൂടൂത്ത് 4.2, ജിപിഎസ്, അതിവേഗ റീചാര്‍ജിങ്ങുള്ള ഊരാന്‍ കഴിയാത്ത 3000 എംഎഎച്ച് ബാറ്ററി, ഹോം ബട്ടണില്‍ വിരലടയാള സെന്‍സര്‍ എന്നിവയാണ് വിശേഷങ്ങള്‍. എല്‍ഇഡി നോട്ടിഫിക്കേഷനുകള്‍, സ്റ്റാറ്റസ് ബാര്‍, ക്വിക് സെറ്റിങ്സ് ബാര്‍ എന്നിവ ഇഷ്ടംപോലെ മാറ്റം വരുത്താം. 

അടുത്തിടെ, ഓക്സിജന്‍ ഒഎസ് കമ്പനിയുടെ ഹൈഡ്രജന്‍ ഒഎസുമായി ലയിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു. ആഗോള വിപണിക്കുള്ളതാണ് ഓക്സിജന്‍ ഒഎസ്. ഹൈഡ്രജന്‍ ഒഎസ് ചൈനീസ് ഉപഭോക്താക്കളെ മാത്രം ലക്ഷ്യം വച്ചുള്ളതാണ്. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.