എന്നിട്ടും രക്ഷയില്ല; നോട്ട് 7 ഉല്‍പാദനവും വില്‍പനയും സാംസങ് നിര്‍ത്തി

സാംസങ് ഗാലക്സി നോട്ട് 7 ശ്രേണിയിലെ ഫോണുകളുടെ ഉല്‍പാദനവും വില്‍പനയും നിര്‍ത്തിവെച്ചതായി ദക്ഷിണ കൊറിയ ആസ്ഥാനമായ കമ്പനി അറിയിച്ചു. ഉപഭോക്താക്കളോട് ഈ ഫോണ്‍ ഉപയോഗിക്കരുതെന്നും കമ്പനി ആവശ്യപ്പെട്ടു. ഫോണ്‍ തീപിടിക്കുകയും പൊട്ടിത്തെറിക്കുകയും ചെയ്യുന്നതായി ലോകത്തിന്‍െറ പലഭാഗത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. തകരാര്‍ സംഭവിച്ച ഫോണുകള്‍ക്ക് പകരം മാറ്റിനല്‍കിയവയും പൊട്ടിത്തെറിക്കുന്നതായി പരാതി ലഭിച്ചതോടെയാണ് കമ്പനിയുടെ തീരുമാനം. 
ചാര്‍ജ് ചെയ്യുമ്പോള്‍ ബാറ്ററി പൊട്ടിത്തെറിക്കുന്നുവെന്ന പരാതി വ്യാപകമായതിനെ തുടര്‍ന്ന് 10 വിപണികളില്‍നിന്നായി 25 ലക്ഷം ഫോണുകള്‍ കമ്പനി തിരിച്ചെടുത്തിരുന്നു. പ്രമുഖ വിതരണക്കാരായ യു.എസ് ടെലികോം എ.ടി ആന്‍ഡ് ടി, ജര്‍മന്‍ റൈവല്‍ ടി. മൊബൈല്‍ എന്നിവര്‍ ഞായറാഴ്ച ഫോണിന്‍െറ വിതരണവും വില്‍പനയും നിര്‍ത്തിവെച്ചു. ഉപഭോക്താക്കളുടെ സുരക്ഷക്കാണ് മുഖ്യ പരിഗണന നല്‍കുന്നതെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. പണം മടക്കിനല്‍കാനും അല്ളെങ്കില്‍ നോട്ട് 7 ഫോണിനു പകരം സാംസങ്ങിന്‍െറ മറ്റൊരു ഫോണ്‍ നല്‍കാനും ഉപഭോക്താക്കള്‍ക്ക് അപേക്ഷിക്കാം.
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.