പഴയതിലും വിലക്കുറവ്, 99 രൂപക്ക് സ്മാര്‍ട്ട്ഫോണുമായി നമോടെല്‍

വിലക്കുറവുള്ള ഫോണ്‍ ഇറക്കാന്‍ കമ്പനികള്‍ മത്സരിക്കുകയാണ്. ആദ്യം നോയ്ഡ ആസ്ഥാനമായ കമ്പനി റിങ്ങിങ് ബെല്‍സ് 251 രൂപക്കാണ് ഫ്രീഡം കൊണ്ടുവന്നത്. പിന്നീട് ജയ്പൂര്‍ ആസ്ഥാനമായ ഡോകോസ് മള്‍ട്ടിമീഡിയ പ്രൈവറ്റ് ലിമിറ്റഡ് 888 രൂപയുടെ ഡോകോസ് എക്സ് വണ്‍ അവതരിപ്പിച്ചു. വന്നതിലെല്ലാം വില കുറഞ്ഞ ഫോണ്‍ ആണ് പുതിയ താരം. ബംഗളൂരുവിലെ നമോടെല്‍ എന്ന കമ്പനി വെറും 99 രൂപക്ക് ഫോണ്‍ നല്‍കുമെന്നാണ് അവകാശപ്പെടുന്നത്. അച്ഛാ ദിന്‍ (Namotel Achhe Din) എന്നാണ് ഇതിന് പേര്്. മേയ് 17 മുതല്‍ 25 വരെ ഈ ഫോണ്‍ ബുക്ക് ചെയ്യാം. namotel.com എന്ന വെബ്സൈറ്റ് വഴിയാണ് ബുക്കിങ്.
ബീ മൈ ബാങ്കര്‍ ഡോട്ട് കോം എന്ന വെബ്സൈറ്റില്‍ രജിസ്റ്റര്‍ ചെയ്താല്‍ പാസ്വേര്‍ഡ് ലഭിക്കും. ഈ പാസ്വേഡ് ഉപയോഗിച്ച് നമോടെല്‍ ഡോട്ട് കോമില്‍ രജിസ്റ്റര്‍ ചെയ്യാം. എന്നാല്‍ ഈ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ 199 രൂപ നല്‍കി അംഗത്വമെടുക്കണം.
480x800 പിക്സല്‍ റസലൂഷനുള്ള നാല് ഇഞ്ച് ഡിസ്പ്ളേ, ആന്‍¤്രഡായ്ഡ് 5.1 ലോലിപോപ്പ് ഒ.എസ്, ഒരു ജിബി റാം, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 32 ജി.ബി ആക്കാവുന്ന നാല് ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, രണ്ട് മെഗാപിക്സല്‍ പിന്‍ കാമറ, വിജിഎ മെുന്‍ കാമറ, ത്രീജി, ഇരട്ട സിം എന്നിവയാണ് സവിശേഷതകള്‍.
യഥാര്‍ഥ വില  2,999 രൂപയാണത്രെ. സ്മാര്‍ട്ട്ഫോണ്‍ കാഷ് ഓണ്‍ ഡെലിവറി അടിസ്ഥാനത്തിലാണ് ലഭിക്കുക. ഡെലിവറി ചാര്‍ജ് ഈടാക്കും. ആധാര്‍ കാര്‍ഡുള്ള ഇന്ത്യാക്കാര്‍ക്ക് മാത്രമായിരിക്കും ഇത് കിട്ടുക. എന്നാല്‍ എത്ര എണ്ണം കുറഞ്ഞ വിലക്ക് ലഭിക്കുമെന്നും ഡെലിവറി തീയതിയും വെളിപ്പെടുത്തിയിട്ടില്ല. എന്തായാലും തട്ടിപ്പാണോ സത്യമാണോ എന്ന് കണ്ടറിയണം. മേക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഈവര്‍ഷമാണ് നമോടെല്‍ കമ്പനി സ്ഥാപിതമായിരിക്കുന്നത്. മുംബൈ, ഹൈദരാബാദ്, ഡല്‍ഹി, ചെന്നൈ എന്നിവിടങ്ങളില്‍ ഓഫിസുകളുണ്ടെന്നും വെബ്സൈറ്റില്‍ അവകാശപ്പെടുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.