വിരലടയാള സെന്‍സറുമായി ‘കൂള്‍പാഡ് നോട്ട് ത്രീ പ്ളസ്’

ചൈനീസ് കമ്പനി കൂള്‍പാഡ് പുതിയ സ്മാര്‍ട്ട്ഫോണുമായി  ആളെ തേടിയിറങ്ങി. 8,999 രൂപയുടെ കൂള്‍പാഡ് നോട്ട് 3 പ്ളസ് ആണ് ഈ പുതുമുഖം. മേയ് 13 മുതല്‍ ആമസോണ്‍ വഴി വാങ്ങാം. കഴിഞ്ഞവര്‍ഷം ഒക്ടോബറില്‍ ഇറങ്ങിയ കൂള്‍പാഡ് നോട്ട് 3യുടെ പിന്‍ഗാമിയാണിത്. മുന്‍ഗാമിക്ക് 720x1280 പിക്സല്‍ എച്ച്.ഡി സ്ക്രീനായിരുന്നെങ്കില്‍ ഇതിന് 1920x1080 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേയാണ്.  

1.3 ജിഗാഹെര്‍ട്സ് 64 ബിറ്റ് എട്ടുകോര്‍ മീഡിയടെക് പ്രോസസര്‍, മൂന്ന് ജി.ബി റാം, 64 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, കൂള്‍ യു.ഐ 6.0 യൂസര്‍ ഇന്‍റര്‍ഫേസ്, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, 360 ഡിഗ്രി ഫിംഗര്‍ റൊട്ടേഷന്‍ വിരലടയാള സെന്‍സര്‍, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത്, ജി.ബിഎസ്, യുഎസ്ബി ഓണ്‍ ദ ഗോ, 3000 എംഎഎച്ച് ബാറ്ററി, ഇരട്ട സിം എന്നിവയാണ് വിശേഷങ്ങള്‍. 8,999 രൂപയുള്ള പഴയ കൂള്‍പാഡ് നോട്ട് 3 ഇപ്പോള്‍ 8,499 രൂപക്ക് ലഭിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.