വില കുറഞ്ഞ മാര്‍ഷ്മലോ ഫോണുമായി ഇന്‍ഫോക്കസ്

പല സ്മാര്‍ട്ട്ഫോണുകളിലും ഇനിയും വരാനിരിക്കുന്ന ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപറേറ്റിങ് സിസ്റ്റത്തില്‍ ഓടുന്ന ബിങ്ഗോ 10 സ്മാര്‍ട്ട്ഫോണുമായി ഇന്‍ഫോക്കസ്. 4,299 രൂപയാണ് അമേരിക്കന്‍ കമ്പനിയുടെ ഈ സ്മാര്‍ട്ട്ഫോണിന്‍െറ വില. ഏറ്റവും വില കുറഞ്ഞ മാര്‍ഷ്മലോ ഫോണ്‍ ഇതാണെന്നാണ് കമ്പനിയുടെ അവകാശവാദം. സ്നാപ്ഡീല്‍ വഴിയാണ് വില്‍പന. കറുപ്പ്, വെള്ള നിറങ്ങളിലാണ് ലഭ്യം. 854x480 പിക്സല്‍ റസലൂഷനുള്ള നാലര ഇഞ്ച് ഡിസ്പ്ളേ, ഒരു ജി.ബി റാം, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ മീഡിയടെക് പ്രോസസര്‍, 64 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ഇരട്ട സിം, 2000 എംഎഎച്ച് ബാറ്ററി, ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍- മുന്‍ കാമറകള്‍, ത്രീജി, വൈ ഫൈ, ജിപിഎസ് എന്നിവയാണ് വിശേഷങ്ങള്‍. 

ഇന്‍ഫോക്കസ് ബിങ്ഗോ 50 

ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഓപറേറ്റിങ് സിസ്റ്റത്തിലുള്ള ബിങ്ഗോ 50 എന്ന സ്മാര്‍ട്ട്ഫോണും ഇന്‍ഫോക്കസ് അടുത്തിടെ പുറത്തിറക്കിയിരുന്നു. 7,499 രൂപയാണ് വില. നേരത്തെ ബിങ്ഗോ പരമ്പരയില്‍ ബിങ്ഗോ 21, ബിങ്ഗോ 20 ആന്‍ഡ്രോയിഡ് ഫോണുകള്‍ അവതരിപ്പിച്ചിരുന്നു.  1280x720 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി സിസ്പ്ളേ, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ മീഡിയടെക് പ്രോസസര്‍, മൂന്ന് ജി.ബി റാം, 64 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഇരട്ട സിം, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത്, ജിപിഎസ്, 2500 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.