ജൂണിനെ കൈപ്പിടിയില്‍ ഒതുക്കാന്‍ ചൈനീസ് കമ്പനി ഷിയോമി ശ്രമം തുടങ്ങി. ചൈനയില്‍ ഷിയോമി റെഡ്മീ ത്രീ എസ്, ഷിയോമി റെഡ്മീ ത്രീ എക്സ് എന്നീ രണ്ട് സ്മാര്‍ട്ട്ഫോണുകളാണ് അവതരിപ്പിച്ചത്. രണ്ട് ജി.ബി റാമും 16 ജി.ബി ഇന്‍േറണല്‍ മെമ്മറിയുമുള്ള റെഡ്മീ ത്രീ എസ് പതിപ്പിന് 7,000 രൂപയും മൂന്ന് ജി.ബി റാമും 32 ജി.ബി ഇന്‍േറണല്‍ മെമ്മറിയുള്ള പതിപ്പിന് 9,000 രൂപയുമാണ് വില. ചൈനയില്‍ വില്‍പന തുടങ്ങിയ ഇത് മറ്റ് രാജ്യങ്ങളില്‍ എന്നത്തെുമെന്നറിയില്ല. 720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് എച്ച്.ഡി ഐപിഎസ് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ് അടിസ്ഥാനമായ എംഐയുഐ 7 ഇന്‍റര്‍ഫേസ്, 1.1 ജിഗാഹെര്‍ട്സ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍, 128 ജി.ബി വരെ മെമ്മറി സൗകര്യം, ഇരട്ട സിം കാര്‍ഡ് സ്ളോട്ടുകളില്‍ ഒന്ന് ഹൈബ്രിഡ് സിം സ്ളോട്ട്, പിന്നില്‍ വിരലടയാള സെന്‍സര്‍, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഫോര്‍ജി, വൈ ഫൈ, ബ്ളൂടൂത്ത്, ജി.പി.എസ്, 1400 എംഎഎച്ച് ബാറ്ററി, 144 ഗ്രാം ഭാരം, ഗ്രേ, സില്‍വര്‍, ഗോള്‍ഡ് നിറങ്ങള്‍ എന്നിവയാണ് വിശേഷം. സവിശേഷതകള്‍ ഇതുതന്നെയാണ് ത്രീ എക്സിനും. വ്യത്യാസം 146 ഗ്രാം ഭാരം, രണ്ട് ജി.ബി റാമും 32 ജി.ബി ഇന്‍േറണല്‍ മെമ്മറിയുമുള്ള പതിപ്പ് മാത്രം എന്നിവയാണ് വ്യത്യാസം. സില്‍വര്‍, ഗോള്‍ഡ് നിറങ്ങളിലാണ് ലഭ്യം. വില 9,000 രൂപ. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.