ഫ്രീഡം 251 ഫോണ്‍ 28 മുതല്‍ വീട്ടിലത്തെുമെന്ന് കമ്പനി

251 രൂപയ്ക്ക് സ്മാര്‍ട്ട് ഫോണ്‍ വാഗ്ദാനം ചെയ്ത് വിവാദവും വിപ്ളവവും സൃഷ്ടിച്ച റിങ്ങിങ് ബെല്‍സ് കമ്പനി ഏറെനാളത്തെ നിശബ്ദതക്കുശേഷം വീണ്ടും രംഗത്ത്. രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ജൂണ്‍ 28 മുതല്‍ ഫോണ്‍ വിതരണം ചെയ്ത് തുടങ്ങുമെന്ന് കമ്പനി അധികൃതര്‍ പറഞ്ഞു. നേരത്തെ രജിസ്റ്റര്‍ ചെയ്തവര്‍ക്ക് ഫോണ്‍ വീട്ടിലത്തെുമ്പോള്‍ (ക്യാഷ് ഓണ്‍ ഡെലിവറിയായി) പണം നല്‍കി കൈപ്പറ്റാമെന്ന് കമ്പനി ഡയറക്ടര്‍ മോഹിത് ഗോയല്‍ വ്യക്തമാക്കി. ഫെബ്രുവരിയിലാണ് 251 രൂപയ്ക്ക് ത്രീജി സ്മാര്‍ട്ട് ഫോണെന്ന വാഗ്ദാനവുമായി കമ്പനി രംഗത്തത്തെിയത്. സംഭവം ജനശ്രദ്ധനേടിയതോടെ നിരവധി പേരാണ് കമ്പനി സൈറ്റിലൂടെ ഫോണിനായി ഓര്‍ഡര്‍ ചെയ്തത്. രണ്ട് ദിവസം കൊണ്ട് കമ്പനി സൈറ്റും തകര്‍ന്നു. ലോകത്തെ ഏറ്റവും വിലകുറഞ്ഞ സ്മാര്‍ട്ട് ഫോണെന്ന അവകാശവാദവുമായ ഇറങ്ങിയ ഫ്രീഡം 251 തട്ടിപ്പാണെന്ന വാദവും ഇതിനിടെ ഉയര്‍ന്നു. 30000 പേര്‍ ഫോണിനായി പണം നല്‍കി കഴിഞ്ഞെന്നും ഏഴ് കോടിയിലധികം ആളുകള്‍ രജിസ്റ്റര്‍ ചെയ്തെന്നുമാണ് കമ്പനിയുടെ വാദം. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന്‍െറ ഇടപെടലിനെ തുടര്‍ന്ന് കമ്പനി ഫോണ്‍ പിന്‍വലിക്കുകയും രജിസ്റ്റര്‍ ചെയ്തവര്‍ക്ക് പണം തിരികെ നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ക്യാഷ് ഓണ്‍ ഡെലിവറിയായി ഫോണ്‍ നല്‍കുമെന്ന് പ്രഖ്യാപിച്ച് കമ്പനി വീണ്ടും രംഗത്തത്തെി. 250 കോടി രൂപ ചെലവില്‍ ഫോണ്‍ നിര്‍മിക്കാനുള്ള രണ്ട് യൂനിറ്റുകളും കമ്പനി ആരംഭിച്ചിട്ടുണ്ട്. 5 ലക്ഷം ഫോണുകളുടെ നിര്‍മാണശേഷിയുള്ള യൂനിറ്റുകളാണത്രെ ഇത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.