256 ജി.ബി മെമ്മറിയുള്ള ‘സെന്‍ഫോണ്‍ 3 ഡീലക്സ്’

ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 821 പ്രോസസറിന്‍െറ മികവുമായി അസൂസ് സെന്‍ഫോണ്‍ 3 ഡീലക്സ് പതിപ്പ് തയ്വാനില്‍ രംഗത്തിറക്കി. ഒപ്പം സെന്‍പാഡ് 3എസ് 10 (Z500M) എന്ന ടാബ്ലറ്റുമുണ്ട്. ആഗസ്റ്റില്‍ വിപണിയിലിറങ്ങും. സെന്‍ഫോണ്‍ 3 ഡീലക്സിന് തയ്വാനില്‍ 52,000 രൂപയാണ് വില. 256 ജി.ബി ഇന്‍േറണല്‍ മെമ്മറിയാണ് മറ്റൊരു പ്രത്യേകത. 5.7 ഇഞ്ച് ഫുള്‍ എച്ച്.ഡി സൂപ്പര്‍ അമോലെഡ് ഡിസ്പ്ളേ, ആറ് ജി.ബി റാം, 128 ജി.ബി വരെ മെമ്മറി കാര്‍ഡിടാന്‍ സൗകര്യം, ഫോര്‍കെ വീഡിയോയുള്ള 23 മെഗാപിക്സല്‍ സോണി സെന്‍സറുള്ള പിന്‍കാമറ, എട്ട് മെഗാപിക്സല്‍ മുന്‍കാമറ, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, 3000 എം.എ.എച്ച് ബാറ്ററി, യുഎസ്ബി 3.0 പോര്‍ട്ട്, അതിവേഗ ചാര്‍ജിങ് എന്നിവയാണ് വിശേഷങ്ങള്‍. 32 ജി.ബി ഇന്‍േറണല്‍ മെമ്മറിയും നാല് ജി.ബി റാമുമുള്ള പതിപ്പും ലഭ്യമാണ്. 

സെന്‍പാഡ് 3എസ് 10
2048x1536 പിക്സല്‍ റസലൂഷനുള്ള 9.7 ഇഞ്ച് ഡിസ്പ്ളേയാണ് സെന്‍പാഡ് 3എസ് 10ന്. നാല് ജി.ബി റാം, 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, 1.7 ജിഗാഹെര്‍ട്സ് ആറുകോര്‍ മീഡിയടെക് പ്രോസസര്‍, വിരലടയാള സ്കാനര്‍ എന്നിവയാണ് വിശേഷങ്ങള്‍. തയ്വാനില്‍ ഏകദേശം 23,000 രൂപയാണ് ടാബിന് വില. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.