പറഞ്ഞാല്‍ കേള്‍ക്കുന്ന കാമറയുമായി ലൈഫ് എര്‍ത്ത് 2

റിലയന്‍സ് റീട്ടെയിലിന്‍െറ കീഴിലുള്ള മൊബൈല്‍ ഹാന്‍ഡ്സെറ്റ് കമ്പനി ലൈഫ് (LYF), എര്‍ത്ത് പരമ്പരയിലെ രണ്ടാമത്തെ സ്മാര്‍ട്ട്ഫോണുമായി രംഗത്തത്തെി. ശബ്ദം കൊണ്ട് നിയന്ത്രിക്കാവുന്ന കാമറയുള്ള ഇതിന് ലൈഫ് എര്‍ത്ത് 2 എന്നാണ് പേര്. 19,999 രൂപയാണ് വില. നേരത്തെ ഇറങ്ങിയ പരമ്പരയിലെ ഒന്നാമന്‍ ലൈഫ് എര്‍ത്ത് വണ്ണിന് 19,499 രൂപയാണ് വില. 
വ്യത്യസ്തമായ ഡിജിറ്റല്‍ അനുഭവം നല്‍കുന്ന ഏറ്റവും നവീനമായ സവിശേഷതകളാണ് ലൈഫ് എര്‍ത്ത് 2വിന്‍െറ മേന്മയെന്ന് റിലയന്‍സ് റീട്ടെയില്‍ ഡിവൈസസ് പ്രസിഡന്‍റ് സുനില്‍ദത്ത് പറഞ്ഞു. 1920X1080 പിക്സല്‍ ഫുള്‍ എച്ച്.ഡി റസലൂഷനുള്ള അഞ്ച് ഇഞ്ച് ഡിസ്പ്ളേ ഒരു ഇഞ്ചില്‍ 445 പിക്സല്‍ വ്യക്തത നല്‍കും. 178 ഡിഗ്രി വ്യൂവിങ് ആംഗിളുള്ള ഡിസ്പ്ളേയാണ്. പോറലേല്‍ക്കാത്ത ഗൊറില്ല ഗ്ളാസ് 3 സംരക്ഷണമുണ്ട്. അലൂമിനിയം അലോയിയും 2.5 ഡി ഗ്ളാസും ഉപയോഗിച്ചാണ് ബോഡി രൂപകല്‍പന. സാധാരണ കാണുന്ന പാറ്റേണ്‍/പിന്‍ അണ്‍ലോക്കിന് പുറമെ റെറ്റിന അണ്‍ലോക്ക്, വിരലടയാള സെന്‍സര്‍ എന്നിവയും സുരക്ഷകൂട്ടുന്നു. ഗാലറിയിലെ വീഡിയോയും ഫോട്ടോയും എന്‍ക്രിപ്റ്റ് ചെയ്ത് സൂക്ഷിക്കാം. അംഗവിക്ഷേപം, ടച്ച് ഷോര്‍ട്ട്കട്ട് എന്നിവയിലൂടെ നിയന്ത്രിക്കാന്‍ സ്മാര്‍ട്ട് പ്ളസ് സെന്‍സ് സംവിധാനമുണ്ട്. 1.5 ജിഗാഹെര്‍ട്സ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍, മൂന്ന് ജി.ബി റാം, 64 ജി.ബി കൂട്ടാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫ്ളാഷും ലേസര്‍ ഓട്ടോഫോക്കസുമുള്ള 13 മെഗാപിക്സല്‍ വീതമുള്ള മുന്‍- പിന്‍ കാമറകള്‍, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഓപറേറ്റിങ് സിസ്റ്റം, ഫോര്‍ജി നെറ്റ്വര്‍ക്കുള്ള ഇരട്ട സിം, എഫ്.എം റേഡിയോ, ഫോര്‍ജിയില്‍ 14 മണിക്കൂര്‍ നില്‍ക്കുന്ന ഊരിമാറ്റാന്‍ കഴിയാത്ത 2500 എംഎഎച്ച് ബാറ്ററി, 140 ഗ്രാം ഭാരം, വൈ ഫൈ, ബ്ളൂടൂത്ത് 4.0, ജി.പി.എസ്, കറുപ്പ്, വെള്ള, പച്ച, ഗോള്‍ഡ് എന്നിവയാണ് വിശേഷങ്ങള്‍. 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.