ചുളുവിലക്ക് കിട്ടുന്ന വിആര്‍ ഫോണ്‍ വില്‍പനയില്‍ ചൂടപ്പം

വിലക്കുറവും വിര്‍ച്വല്‍ റിയാലിറ്റി (പ്രതീതി യാഥാര്‍ഥ്യം)യും ഒരുമിക്കുന്ന ലെനോവോ വൈബ് കെ ഫോര്‍ നോട്ട് 0.9 സെക്കന്‍ഡില്‍ വിറ്റുപോയത് 10,000 എണ്ണമെന്ന് കമ്പനി. ജനുവരി 19ന് ഓണ്‍ലൈന്‍ സ്റ്റോറായ ആമസോണ്‍ ഡോട്ട്കോം വഴി നടന്ന ആദ്യ ഫ്ളാഷ്സെയിലിലാണ് ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ ചൂടപ്പമായത്. 4.8 ലക്ഷം പേരാണ് രജിസ്റ്റര്‍ ചെയ്ത് കാത്തിരുന്ന് നിരാശരായത്. ജനുവരി 20ന് 60,000 എണ്ണം കൂടി വിറ്റതായും കമ്പനി പറയുന്നു. എന്നാല്‍ എത്ര സമയമാണ് എടുത്തതെന്ന് വെളിപ്പെടുത്തിയിട്ടില്ല. അടുത്ത ഫ്ളാഷ് സെയില്‍ ജനുവരി 27നാണ്. കഴിഞ്ഞവര്‍ഷം ലെനോവോക്ക് ജനഹൃദയങ്ങളില്‍ ഇടംകൊടുത്ത ലെനോവോ വൈബ് കെത്രീ നോട്ടിന്‍െറ പിന്‍ഗാമിയാണിത്. ആറുമാസംകൊണ്ട് 1.2 ദശലക്ഷം കെത്രീ നോട്ടുകളാണ് വിറ്റഴിഞ്ഞത്. ഭാവനാലോകത്തെ കണ്ണിന് മുന്നില്‍ കാട്ടിത്തരുന്ന വിര്‍ച്വല്‍ റിയാലിറ്റി ഹെഡ്സെറ്റ് ഫോണിനൊപ്പം ലഭിക്കും. സാധാരണ മൂവികളെയും ഗെയിമുകളെയും പ്രതീതി യാഥാര്‍ഥ്യമാക്കി മാറ്റി കാട്ടിത്തരുന്നത് തിയറ്റര്‍ മാക്സ് സാങ്കേതികവിദ്യയാണ്. ഫോണിന്‍െറ ചെറിയ സ്ക്രീനില്‍ തിയറ്റര്‍ സ്ക്രീനിന്‍െറ വലിപ്പവും മേന്മയും പകരുകയാണ് ചെയ്യുക. ഫോണ്‍ മാത്രമാണെങ്കില്‍ 11,999 രൂപയും ആന്‍റ് വിആര്‍ എന്ന ഹെഡ്സെറ്റിനൊപ്പം 12, 499 രൂപയുമാണ് വില. ആവശ്യമുള്ളവര്‍ക്ക് 1299 രൂപ നല്‍കി ഹെഡ്സെറ്റ് മാത്രമായും വാങ്ങാം. വിര്‍ച്വല്‍ റിയാലിറ്റി ലോകത്ത് നേരത്തെയിറങ്ങിയ ഹെഡ്സെറ്റുകളായ ഗൂഗിള്‍ കാര്‍ഡ്ബോര്‍ഡ്, ഒക്കുലസ് റിഫ്റ്റ്, എന്നിവയും കെ ഫോര്‍ നോട്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കും. തിയറ്ററുകളില്‍ മാത്രം കേള്‍ക്കുന്ന ഡോള്‍ബി അറ്റ്മോസ് സൗണ്ട് സൗകര്യമുള്ള മുന്നിലെ 1.5 വാട്ട് വീതമുള്ള ഇരട്ട സ്റ്റീരിയോ സ്പീക്കറുകളാണ് ശബ്ദമാന്ത്രികത കാതുകളിലത്തെിക്കുക. 
1080x1920 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഫുള്‍ ഹൈ ഡെഫനിഷന്‍ ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 401 പിക്സല്‍ വ്യക്തത, പോറലേല്‍ക്കാത്ത ഗൊറില്ല ഗ്ളാസ് 3 സംരക്ഷണം, മൂന്ന് ജി.ബി റാം, 1.5 ജിഗാഹെര്‍ട്്സ് എട്ടുകോര്‍ 64 ബിറ്റ് മീഡിയടെക് പ്രോസസര്‍, 128 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഇരട്ട എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.0, എ-ജിപിഎസ്, അതിവേഗ ഫയല്‍ കൈമാറ്റത്തിന് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍ (എന്‍.എഫ്.സി), 22 മണിക്കൂര്‍ ത്രീജി സംസാരസമയം നല്‍കുന്ന 3300 എം.എ.എച്ച് ബാറ്ററി, പിന്നിലെ കാമറക്കടിയില്‍ വിരലടയാള സ്കാനര്‍, ലോഹ ശരീരം, 158 ഗ്രാം ഭാരം, 9.1 മില്ലീമീറ്റര്‍ കനം എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.