മീഗോയെ വിട്ട് മൈക്രോസോഫ്റ്റിന്‍െറ വിന്‍ഡോസ് ഫോണ്‍ ഒ.എസിനൊപ്പം 2011ല്‍ നോക്കിയ പോയപ്പോള്‍ ഒരു സംഘം അനാഥമായി. നോക്കിയയെ പിരിഞ്ഞ മീഗോ സോഫ്റ്റ്വെയര്‍ ടീം വെറുതെയിരുന്നില്ല. അവര്‍ യോള (jolla) എന്ന പേരില്‍ കമ്പനിയും ലിനക്സ് അടിസ്ഥാനമാക്കി സെയില്‍ഫിഷ് എന്ന പുതിയ മൊബൈല്‍ ഓപറേറ്റിങ് സിസ്റ്റവുമുണ്ടാക്കി. 2014ല്‍ സെയില്‍ഫിഷ് ഒ.എസിലുള്ള യോള സ്മാര്‍ട്ട്ഫോണുമിറക്കി. എന്തായാലും സെയില്‍ഫിഷ് ഒ.എസ് പല കമ്പനികളും ഇപ്പോള്‍ ഉപയോഗിക്കുന്നുണ്ട്. കൂട്ടത്തിലേക്ക് ഇന്ത്യന്‍ കമ്പനി ഇന്‍റക്സുമത്തെി.
ഇന്‍റക്സ് അക്വാ ഫിഷ് എന്നാണ് സെയില്‍ഫിഷ് ഒ.എസ് 2.0 പതിപ്പിലുള്ള സ്മാര്‍ട്ട്ഫോണിന്‍െറ പേര്. ഏപ്രിലില്‍ ഇന്ത്യന്‍ വിപണിയില്‍ എത്തും. പലകാര്യങ്ങള്‍ ഒരേസമയം ചെയ്യാനുള്ള ശേഷി, ഒരുകൈകൊണ്ട് പ്രവര്‍ത്തിപ്പിക്കാനുള്ള സൗകര്യം, മറ്റ് സോഫ്റ്റ്വെയറുകളുമായി യോജിച്ച് പ്രവര്‍ത്തിക്കാനുള്ള സംവിധാനം എന്നിവ സെയില്‍ഫിഷിലുണ്ട്. ആന്‍ഡ്രോയിഡ് ആപ്പുകളും ഇതില്‍ പ്രവര്‍ത്തിക്കും. 720x1280 പിക്സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ളേ, രണ്ട് ജി.ബി റാം, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, എല്‍ഇഡി ഫ്ളാഷുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, 32 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.0, ജി.പി.എസ്, 2500 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. ആഫ്രിക്കയില്‍ മൈ -ഫോണുമായി ചേര്‍ന്ന് സെയില്‍ഫിഷ് ഒ.എസ് സ്മാര്‍ട്ട് ഇറക്കാനും യോള ധാരണയില്‍ എത്തിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.