നാലിഞ്ചുള്ള ‘ഐഫോണ്‍ 5എസ്ഇ’ മാര്‍ച്ചിലെത്തും

വിലകുറഞ്ഞ ഐഫോണെന്ന പ്രചാരണവുമായി പണ്ട് എത്തിയതായിരുന്നു ഐഫോണ്‍ 5സി. വീണ്ടും വിലകുറഞ്ഞ ഐഫോണുമായി വരാന്‍ ആപ്പിള്‍ കൊണ്ടുപിടിച്ച ശ്രമങ്ങളിലാണ്. ഐപാഡ് എയര്‍ 3ക്കൊപ്പം മാര്‍ച്ച് 18ന് നാലിഞ്ച് ഫോണായ ഐഫോണ്‍ 5 എസ്ഇ പുറത്തിറക്കുമെന്നാണ് സൂചന. ഐഫോണ്‍ 6 സി എന്നപേരിന് പകരം ഐഫോണ്‍ 5 എസ്ഇ എന്നാണ് പേരെന്നാണ് സൂചനകള്‍.  16 ജി.ബി പതിപ്പിന് 450 ഡോളര്‍ (ഏകദേശം 30,000 രൂപ) വിലയാകുമെന്നാണ് സൂചന.

സ്പെഷല്‍ എഡിഷന്‍ എന്നതിന്‍െറ ചുരുക്കെഴുത്താണ് എസ്.ഇ. അഞ്ചര ഇഞ്ചിന്‍െറ വലിപ്പവുമായി എത്തിയ ഐഫോണ്‍ 6എസ്, ഐഫോണ്‍ 6 എസ് പ്ളസ് എന്നിവ വലിയ വിജയമായിരുന്നില്ല. ചരിത്രത്തിലാദ്യമായി ഈവര്‍ഷം ഐഫോണ്‍ വില്‍പന ഇടിഞ്ഞതും ആപ്പിളിനെ പുനര്‍വിചിന്തനത്തിന് പ്രേരിപ്പിച്ചു. എന്നാല്‍ ഇപ്പോഴും നാല് ഇഞ്ചുള്ള ഐഫോണ്‍ 5എസ് ആളുകളുടെ ഇഷ്ടതോഴനാണ്. എഫോണ്‍ ഉപയോഗിക്കുന്നവരില്‍ 19 ശതമാനത്തിന്‍െറയും കൈകളിലുള്ളത് ഐഫോണ്‍ 5എസാണെന്നാണ് റിപ്പോര്‍ട്ടുകള്‍. എട്ട് ശതമാനം പേര്‍ ഐഫോണ്‍ 5ഉം 5.4 ശതമാനം പേര്‍ ഐഫോണ്‍ 5സിയും 4.2 ശതമാനം പേര്‍ ഐഫോണ്‍ 4എസുമാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തില്‍ കൈവിട്ട വിപണി പിടിക്കുകയാണ് നാല് ഇഞ്ച് സ്ക്രീനുള്ള ഐഫോണ്‍ 5 എസ്ഇയിലൂടെ ആപ്പിള്‍ ലക്ഷ്യമിടുന്നത്. 2013ല്‍ ഇറങ്ങിയ ഐഫോണ്‍ 5 എസും 2014ലെ ഐഫോണ്‍ 6ഉം ചേര്‍ന്ന സങ്കരരൂപമായിരിക്കും.

പക്ഷെ സോഫ്റ്റ്വെയര്‍, ഹാര്‍ഡ്വെയര്‍ സംവിധാനങ്ങള്‍ പരിഷ്കരിക്കും. എന്നാല്‍ ഐഫോണ്‍ 5എസിന്‍െറ ചുതുരവടിവിന് പകരം ഐഫോണ്‍ 6എസിന്‍െറ വളഞ്ഞ അരികുകളാകും 5 എസ്ഇയിലുമുള്ളതെന്നാണ് അഭ്യൂഹങ്ങള്‍. ഐഫോണ്‍ 6ലുള്ള എട്ട് മെഗാപിക്സല്‍ പിന്‍കാമറയും 1.2 മെഗാപിക്സല്‍ മുന്‍കാമറയും നവീകരിക്കും. വീഡിയോ റെക്കോര്‍ഡിങ്ങിന് ഓട്ടോഫോക്കസ്, വലിയ പനോരമ, ബാരോമീറ്റര്‍, ആപ്പിള്‍ പേയിലൂടെ അതിവേഗ പണമിടപാടിന് നിയര്‍ ഫീല്‍ഡ് കമ്യൂണിക്കേഷന്‍(എന്‍.എഫ്.സി), ബ്ളൂടൂത്ത് 4.2,  എ9 പ്രോസസര്‍, എം9 മോഷന്‍ സഹ പ്രോസസര്‍, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ലൈവ് ഫോട്ടോസ് എന്നിവയാണ് പറയുന്ന സവിശേഷതകള്‍. സില്‍വര്‍, സ്പേസ് ഗ്രേ, ഗോള്‍ഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണത്തെുക. എന്നാല്‍ ഐഫോണ്‍ 6എസില്‍ കണ്ട വിരല്‍ സ്പര്‍ശത്തിന്‍െറ മര്‍ദവ്യതിയാനത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുന്ന ത്രീഡി ടച്ച് ഉണ്ടാവില്ല.

ഐപാഡ് എയര്‍ 3
2014ല്‍ ഇറങ്ങിയ ഐപാഡ് എയര്‍ 2ന്‍െറ പരിഷ്കരിച്ച പതിപ്പായ ഐപാഡ് എയര്‍ ത്രീയില്‍  എ9 എക്സ് പ്രോസസര്‍, രണ്ട് ജി.ബി റാം, എന്നിവയുണ്ടാവും. കാമറയും പരിഷ്കരിക്കും. എന്നാല്‍ ത്രീഡി ടച്ച് സംവിധാനമുണ്ടാവില്ല. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.