എട്ട് എം.പി മുന്‍കാമറ: ജിയോണി എസ് 6 എസ് ജയിക്കുമോ?

സെല്‍ഫി പ്രേമികളെ ലക്ഷ്യമിട്ട് ചൈനീസ് കമ്പനി ജിയോണി എസ് 6മായത്തെി. 17,999 രൂപയാണ് ജിയോണി എസ് 6 (Gionee S6s) ന് വില. എട്ട് മെഗാപിക്സല്‍ മുന്‍കാമറയാണ് പ്രധാന പ്രത്യേകത. മുന്‍കാമറയ്ക്ക് ഫ്ളാഷാകുന്നത് സ്ക്രീന്‍ വെളിച്ചം തന്നെയാണ്. പിന്നില്‍ വിരലടയാള സ്കാനറുണ്ട്.

2.5 ഡി കര്‍വ്ഡ് എഡ്ജ് ഗ്ളാസുള്ള 1920x1820 പിക്സല്‍ റസലൂഷനുള്ള അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 6.0 മാര്‍ഷ്മലോ ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് എട്ടുകോര്‍ മീഡിയടെക് പ്രോസസര്‍, മൂന്ന് ജി.ബി റാം, 128 ജി.ബി ആക്കാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ സോണി IMX258 സെന്‍സറുള്ള പിന്‍കാമറ, ഫോര്‍ജി എല്‍ടിഇ, ജി.പി.എസ്, ബ്ളൂടൂത്ത് 4.0, വൈ ഫൈ, 3150 എംഎഎച്ച് ബാറ്ററി എന്നിവയാണ് മറ്റ് വിശേഷങ്ങള്‍. മറ്റൊരു ചൈനീസ് കമ്പനി ഒപ്പോയുടെ എഫ് വണ്‍ ആണ് ഇതിന്‍െറ എതിരാളി. 16 മെഗാപിക്സല്‍ മുന്‍കാമറയും 13 മെഗാപിക്സല്‍ പിന്‍കാമറയുമാണ് ഒപ്പോ എഫ് വണ്ണിന്‍െറ മേന്മ. 17,990 രൂപയാണ് വില.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.