യൂറേക്ക നോട്ട്: യുവിന്‍െറ ആദ്യ ഫാബ്ലറ്റ് 

മൈക്രോമാക്സിന്‍െറ സഹ സ്ഥാപനമായ യു ടെലിവെഞ്ച്വേഴ്സ് ആദ്യ ഫാബ്ലറ്റുമായി ഒരുകൈ നോക്കാനിറങ്ങി. 13,499 രൂപയുടെ യൂറേക്ക നോട്ട് ആണ് ഭാവി വാഗ്ദാനം. മികച്ച മള്‍ട്ടിമീഡിയ, ഗെയിമിങ് അനുഭവമാണ് വാഗ്ദാനം ചെയ്യുന്നത്. നേരത്തെ ഇറങ്ങിയ യു യൂണിക്കിന്‍െറ വലിയ രൂപമാണിത്. 1920x1280 പിക്സല്‍ റസലൂഷനുള്ള ആറ് ഇഞ്ച് ഫൂള്‍ എച്ച്.ഡി ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 370 പിക്സല്‍ വ്യക്തത, കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 3 സംരക്ഷണം, 1.5 ജിഗാഹെര്‍ട്സ് എട്ടുകോര്‍ മീഡിയടെക് പ്രോസസര്‍, മുന്ന് ജി.ബി റാം, 128 ജി.ബി വരെ കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസ്, 4000 എംഎഎച്ച് ബാറ്ററി, ഇരട്ട സ്റ്റീരിയോ സ്പീക്കറുകള്‍, ലോഹ ശരീരം, എല്‍ഇഡി ഫ്ളാഷുള്ള 13 മെഗാപിക്സല്‍ കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, വിരലടയാള സെന്‍സര്‍, ഇരട്ട സിം, ഫോര്‍ജി എല്‍ടിഇ,  ബ്ളൂടൂത്ത് 4.0, വൈ ഫൈ, ജി.പി.എസ് എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.