അമ്പരപ്പിക്കാന്‍ അഞ്ച് ഫോണുകളുമായി ലെനോവോ

ചൈനീസ് കമ്പനി ലെനോവോ ഏറെ ബാറ്ററി ശേഷിയുള്ള രണ്ട് ഫോണുകള്‍ ഇന്ത്യയിലിറക്കി. 15,999 രൂപയുടെ ലെനോവോ വൈബ് പി വണ്‍, 7,999 രൂപയുടെ വൈബ് പി വണ്‍ എം എന്നിവയാണവ. ഫ്ളിപ്കാര്‍ട്ടി വഴി ഫ്ളാഷ്സെയിലാണ്. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്. രണ്ടും ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ഒ.എസിലാണ് ഓടുന്നത്. 


വൈബ് പി വണ്ണില്‍ 5000 എം.എ.എച്ച് ബാറ്ററി, 1080x1920 പിക്സല്‍ അഞ്ചര ഇഞ്ച് ഡിസ്പ്ളേ, സംരക്ഷണത്തിന് കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 3, 1.5 ജിഗാഹെര്‍ട്സ് എട്ടുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 128 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, എന്‍എഫ്സി, യു.എസ്.ബി ഓണ്‍ ദഗോ, ഫോര്‍ജി എല്‍ടിഇ, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം എന്നിവയുണ്ട്. 


വൈബ് പി വണ്‍ എമ്മില്‍ 4000 എംഎഎച്ച് ബാറ്ററി, 720x1280 പിക്സല്‍ അഞ്ച് ഇഞ്ച് ഡിസ്പ്ളേ, 64 ബിറ്റ് നാലുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, എട്ട് മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ബ്ളൂടൂത്ത്, വൈ ഫൈ, ജി.പി.എസ്, ഇരട്ട സിം, ഫോര്‍ജി എല്‍ടിഇ, ത്രീജി എന്നിവയുണ്ട്. 

 

ഇന്ത്യയിലെ ഫോര്‍ജി വിപണി മുതലെടുക്കാന്‍ ലെനോവോ മൂന്ന് സ്മാര്‍ട്ട്ഫോണുകളാണ് അവതരിപ്പിച്ചത്. 4,999 രൂപയുടെ ലെനോവോ എ 1000, 9,999 രൂപയുടെ ലെനോവോ എ 6000 ഷോട്ട്, 12,999 രൂപയുടെ ലെനോവോ കെത്രീ നോട്ട് മ്യൂസിക് എന്നിവയാണ് ഈ മൂവര്‍സംഘം.

 എ 1000ല്‍ 480x800 പിക്സല്‍ നാല് ഇഞ്ച് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, 32 ജി.ബി കൂട്ടാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, വിജിഎ മുന്‍കാമറ, ഇരട്ട സിം, വൈ ഫൈ, ത്രീജി, ബ്ളൂടൂത്ത് 4.0, ഒമ്പത് മണിക്കൂര്‍ നില്‍ക്കുന്ന 2050 എംഎഎച്ച് ബാറ്ററി, കറുപ്പ്, വെള്ള നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. 

 

എ 6000 ഷോട്ടില്‍ 720x1280 പിക്സല്‍ അഞ്ച് ഇഞ്ച് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, വൈ ഫൈ, ത്രീജി, ബ്ളൂടൂത്ത് 4.0,  2300 എംഎഎച്ച് ബാറ്ററി, കറുപ്പ്, വെള്ള, ചുവപ്പ് നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. 

 

മികച്ച സെറാമിക് സ്പീക്കറുകളും ഡോള്‍ബി അറ്റ്മോസ് സൗണ്ടുമുള്ള കെത്രീ നോട്ട് മ്യൂസികില്‍ 1920x1080 പിക്സല്‍ അഞ്ചര ഇഞ്ച് ഡിസ്പ്ളേ, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, 1.7 ജിഗാഹെര്‍ട്സ് എട്ടുകോര്‍ പ്രോസസര്‍, രണ്ട് ജി.ബി റാം, 32 ജി.ബി കൂട്ടാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 13 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, ഇരട്ട സിം, വൈ ഫൈ, ത്രീജി, ബ്ളൂടൂത്ത് 4.1, 3000 എംഎഎച്ച് ബാറ്ററി, കറുപ്പ്, വെള്ള, മഞ്ഞ നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.