അഭ്യൂഹങ്ങളുടെ തിരശ്ശീല മാറ്റി കനേഡിയന്‍ കമ്പനി ബ്ളാക്ക്ബെറി ആന്‍ഡ്രോയിഡ് സ്മാര്‍ട്ട്ഫോണുമായി വരാന്‍ കാത്തിരിക്കുന്നു. മുന്‍നിര ഫോണുകളുടെ നിരയിലുള്ള ഈ ഫോണിന് ബ്ളാക്ക്ബെറി പ്രൈവ് (blackberry priv) എന്നാണ് പേര്. നെരത്തെ വെനീസ് എന്ന പേരായിരുന്നു പറഞ്ഞുകേട്ടത്. ഈവര്‍ഷം അവസാനത്തോടെ ഒൗദ്യോഗികമായി അവതരിപ്പിക്കുമെന്ന് കമ്പനി സി.ഇ.ഒ ജോണ്‍ ചെന്‍ ഒൗദ്യോഗികമായി വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി.
ടച്ച്സ്ക്രീനും ക്യുവര്‍ട്ടി കീപാഡും ചേര്‍ന്ന് സൈ്ളഡര്‍ മാതൃകയിലാണ് പ്രൈവിന്‍െറ രൂപകല്‍പന. ടച്ച്സ്ക്രീനിന്‍െറ അടിയില്‍ നാലുവരി ക്യുവര്‍ട്ടി കീപാഡാണുള്ളത്. ബ്ളാക്ക്ബെറി ഓപറേറ്റിങ് സിസ്റ്റത്തില്‍ ഫോണുകളിറക്കി കൈപാള്ളിയ ബ്ളാക്ക്ബെറി ആന്‍ഡ്രോയിഡിനെ കൂട്ടുപിടിച്ച് വിജയതീരം തേടുകയാണ്. ഒരുകാലത്ത് ആപ്പിള്‍ ഐഫോണിനും മേലെയായിരുന്ന സ്ഥാനം ഇന്ന് ബ്ളാക്ക്ബെറിക്ക് വെറുതെ ഓര്‍ക്കാന്‍ മാത്രമേ കഴിയുന്നുള്ളൂ. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ് ആണ് ഒ.എസ് എങ്കിലും ബ്ളാക്ക്ബെറിയുടെ തനതായ സുരക്ഷയില്‍ ഇത്തവണയും കമ്പനി വിട്ടുവീഴ്ച ചെയ്തിട്ടില്ല. യു.എസില്‍ 350 ഡോളര്‍ വിലവരുന്ന ഇതിന് ഇന്ത്യയില്‍ 26,000 രൂപയാകുമെന്നാണ് കരുതുന്നത്. ആന്‍ഡ്രോയിഡ് ആപ്പുകള്‍ക്കൊപ്പം ബിബിഎം അടക്കമുള്ള ബ്ളാക്ക്ബെറി ആപ്പുകളും ഇതിലുണ്ടാകും.
2560 x 1440 പിക്സല്‍ ക്യുഎഎച്ച്ഡി റസലൂഷനുള്ള 5.4 ഇഞ്ച് ഡിസ്പ്ളേ, ഒരു ഇഞ്ചില്‍ 544 പിക്സല്‍ വ്യക്തത, 1.8 ജിഗാഹെര്‍ട്സ് രണ്ടുകോറും 1.44 ജിഗാഹെര്‍ട്സ് നാലുകോറും വീതമുള്ള ആറുകോര്‍ 64 ബിറ്റ് ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 808 പ്രോസസര്‍, മൂന്ന് ജി.ബി റാം, 128 ജി.ബി ആക്കാവുന്ന 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, ഇരട്ട എല്‍ഇഡി ഫ്ളാഷുള്ള 18 മെഗാപിക്സല്‍ പിന്‍കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ, വൈ ഫൈ, ബ്ളൂടൂത്ത് 4.1, ഫോര്‍ജി എല്‍ടിഇ, ത്രീജി, 3650 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.