സെല്‍ഫി പ്രേമം മുതലാക്കാന്‍ തയ്വാന്‍ കമ്പനി അസൂസ് ആ പേരില്‍ തന്നെ സ്മാര്‍ട്ട്ഫോണുമായി ഇറങ്ങി. പിന്നിലും മുന്നിലും 13 മെഗാപിക്സല്‍ കാമറയുമായത്തെുന്ന ‘അസൂസ് സെന്‍ഫോണ്‍ സെല്‍ഫി’ ആണ് ഈ വിരുതന്‍. മനസില്‍ ഫോട്ടോഗ്രാഫി പ്രേമമുള്ളവര്‍ക്കായി 3X ഒപ്റ്റിക്കല്‍ സൂമുള്ള അസൂസ് സെന്‍ഫോണ്‍ സൂം എന്ന സ്മാര്‍ട്ട്ഫോണും നേരത്തെ രംഗത്തിറക്കി മിടുക്കു കാട്ടി കമ്പനി.
f/2.0 അപ്പര്‍ച്ചര്‍, ലേസര്‍ ഓട്ടോഫോക്കസ്, 28 എം.എം ഫോക്കല്‍ ലെങ്ത്, ഇരട്ട നിറമുള്ള റിയല്‍ടോണ്‍ ഫ്ളാഷ്, ലോ ലൈറ്റ് മോഡ്, സെല്‍ഫി പനോരമ മോഡ്, ബാക്ക് ലൈറ്റ് എച്ച്.ഡി.ആര്‍ മോഡ്, എന്‍ഹാന്‍സ്ഡ് ബ്യൂട്ടിഫിക്കേഷന്‍ മോഡ്, മാനുവല്‍ മോഡ്, സീറോ ഷട്ടര്‍ ലാഗ് എന്നിവയാണ് കാമറയുടെ പ്രത്യേകതകള്‍. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, 64 ബിറ്റ് എട്ടുകോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 615 പ്രോസസര്‍ (1.7 ജിഗാഹെര്‍ട്സ് നാലുകോര്‍+ ഒരു ജിഗാഹെര്‍ട്സ് നാലുകോര്‍ ), അഡ്രീനോ 405 ഗ്രാഫിക്സ്, രണ്ട് ജി.ബി റാം, ഇരട്ട സിം, അഞ്ചര ഇഞ്ച് ഫുള്‍ എച്ച്.ഡി ഐപിഎസ് എല്‍സിഡി സ്ക്രീന്‍, കോര്‍ണിങ് ഗൊറില്ല ഗ്ളാസ് 4 സംരക്ഷണം, 64 ജി.ബി ആക്കാവുന്ന 16 അല്ളെങ്കില്‍ 32 ജി.ബി ഇന്‍േറണല്‍ മെമ്മറി, 3000 എംഎഎച്ച് ബാറ്ററി, ബ്ളൂടൂത്ത് 4.0, ഫോര്‍ജി, ത്രീജി, വൈ ഫൈ, ജി.പി.എസ്, 170 ഗ്രാം ഭാരം, വെള്ള, പിങ്ക്, നീല, ഗ്രേ, ഗോള്‍ഡ്, ചുവപ്പ് നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍. വിലയെക്കുറിച്ച് സൂചനയില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.