രണ്ടാമത് ഉബുണ്ടു സ്മാര്‍ട്ട്ഫോണുമായി കാനോനിക്കല്‍

സ്വതന്ത്ര സോഫ്റ്റ്വെയറായ ഉബുണ്ടുവിന്‍െറ മൊബൈല്‍ പതിപ്പുമായി രണ്ടാമത് സ്മാര്‍ട്ട്ഫോണ്‍ എത്തി. ഉബുണ്ടുവിന്‍െറ സ്രഷ്ടാക്കളായ കാനോനിക്കലും സ്പെയിന്‍ കമ്പനിയായ ‘ബിക്യു’വുമായി ചേര്‍ന്നാണ് ഫോണ്‍ ഇറക്കുന്നത്. ‘അക്വാരിസ് ഇ5 എച്ച്.ഡി ഉബുണ്ടു എഡിഷന്‍’ എന്നാണ് പേര്. ഏകദേശ വില 12,000 രൂപ. യൂറോപില്‍ ബിക്യുവിന്‍െറ ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയാണ് വില്‍പന.

ആദ്യ ഉബുണ്ടു സ്മാര്‍ട്ട്ഫോണായ അക്വാരിസ് ഇ4.5 ഉബുണ്ടു എഡിഷന്‍ ഈവര്‍ഷം ഫെബ്രുവരിയിലാണ് ഇവര്‍ ഇരുവരും ചേര്‍ന്ന് വിപണിയില്‍ ഇറക്കിയത്. മുന്‍ഗാമിക്ക് നാലര ഇഞ്ച് ക്യുഎച്ച്ഡി ഡിസ്പ്ളേ ആയിരുന്നെങ്കില്‍ പുതിയതിന് അഞ്ച് ഇഞ്ച് എച്ച്.ഡി ഡിസ്പ്ളേയാണ്. നേരത്തെ കണ്ട 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ മീഡിയടെക് പ്രോസസര്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഇന്‍േറണല്‍ മെമ്മറി എട്ട് ജി.ബിയില്‍നിന്ന് 16 ജി.ബി ആക്കി. 13 മെഗാപിക്സല്‍ പിന്‍ കാമറ, അഞ്ച് മെഗാപിക്സല്‍ മുന്‍കാമറ എന്നിവയുണ്ട്.

ഉബുണ്ടു ഓപറേറ്റിങ് സിസ്റ്റത്തിന്‍െറ സ്കോപ് യൂസര്‍ ഇന്‍റര്‍ഫേസ് ആപ്പുകളെ പല വിഭാഗങ്ങളാക്കി തിരിച്ചാണ് ഹോം സ്ക്രീനില്‍ കാട്ടുന്നത്. അതിനാല്‍ ഒരേ വിഭാഗത്തില്‍പെട്ട ആപ്പുകളെല്ലാം ഒരുമിച്ച് കാണാന്‍ കഴിയും. ഉബുണ്ടു ഒ.എസിലുള്ള സ്മാര്‍ട്ട്ഫോണുമായി ചൈനീസ് കമ്പനി മെയ്സു താമസിയാതെ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മെയ്സു എംഎക്സ് 4 ഉബുണ്ടു എഡിഷന്‍ എന്ന ഈ ഫോണ്‍ ജൂണ്‍ മധ്യത്തില്‍ യൂറോപ്യന്‍ വിപണിയില്‍ ഇറങ്ങുമെന്നാണ് സുചന. 19,150 രൂപയാണ് വില. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.