ഇടത്തരക്കാരെ ലക്ഷ്യമിട്ട് ഫ്ളെയര്‍ സെഡ് വണ്ണുമായി ലാവ

വിപണിയില്‍ പതിയെ മുന്നേറുന്ന ഇന്ത്യന്‍ കമ്പനി ലാവ സ്മാര്‍ട്ട്ഫോണ്‍ നിര വിപുലമാക്കുന്നു. ഫ്ളെയര്‍ പി 1, ഫ്ളെയര്‍ ഇ 1 എന്നിവക്ക് ശേഷം ‘ഫ്ളെയര്‍ സെഡ് 1’ ആണ് ഇന്ത്യയില്‍ ലാവ ഇറക്കിയിരിക്കുന്നത്. 5,699 രൂപയാണ് വില. ഇ-സ്റ്റോറായ സ്നാപ്ഡീല്‍ വഴിയാണ് വില്‍പന. ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, ഇരട്ട സിം, 854x480 പിക്സല്‍ അഞ്ച് ഇഞ്ച് ടിഎഫ്ടി ഡിസ്പ്ളേ, 1.3 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, 32 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ സ്റ്റോറേജ്, ത്രീജി, വൈ ഫൈ, ജി.പി.എസ്, ബ്ളൂടൂത്ത് 2.1, 160 ഗ്രാം ഭാരം,  ത്രീജിയില്‍ പത്ത് മണിക്കൂര്‍ സംസാരസമയം നല്‍കുന്ന 2000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.

20 മണിക്കൂര്‍ നില്‍ക്കുന്ന 2900 എം.എ.എച്ച് ബാറ്ററിയുമായി അടുത്തിടെ ഇറങ്ങിയ ‘ഇന്‍റക്സ് അക്വാ വൈ 2 പവര്‍’ ആണ് വിപണിയിലെ എതിരാളി. 4,490 രൂപയാണ് വില. എന്നാല്‍ ഇതിന്‍െറ റാം, പ്രോസസര്‍ ശേഷി, ഒ.എസ് എന്നിവ ഫ്ളെയര്‍ സെഡ് വണ്ണിന്‍െറ പിന്നിലാണ്. 1.2 ജിഗാഹെര്‍ട്സ് നാലുകോര്‍ പ്രോസസര്‍, 512 എം.ബി റാം, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്,  480x800 പിക്സല്‍ നാല് ഇഞ്ച് സ്ക്രീന്‍, എല്‍ഇഡി ഫ്ളാഷുള്ള അഞ്ച് മെഗാപിക്സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, 32 ജി.ബി ആക്കാവുന്ന നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി എന്നിവയാണ് വൈ 2 പവറിന്‍െറ വിശേഷങ്ങള്‍. 

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.