സോപ്പിട്ട് കഴുകാവുന്ന സ്മാര്‍ട്ട്ഫോണ്‍

നനയാത്ത സ്മാര്‍ട്ട്ഫോണുകള്‍ വിപണിയില്‍ ധാരാളമുണ്ട്. കഴുകാനും സോപ്പിടാനും പറ്റിയ സ്മാര്‍ട്ട്ഫോണ്‍ അടുത്തുതന്നെ പുറത്തിറങ്ങും. ജപ്പാനിലെ പ്രമുഖ ടെലികോം കമ്പനിയായ കെ.ഡി.ഡി.ഐ രൂപകല്‍പന ചെയ്ത പുതിയ ബ്രാന്‍ഡായ ക്യോസേര ഡിഗ്നോക്ക് റാഫ്ര്‍ (Digno Rafre) ആണ് വെള്ളമേല്‍ക്കാത്ത സ്മാര്‍ട്ട്ഫോണ്‍. ഡിസംബര്‍ 11ന്  ഇത് ജപ്പാനില്‍ പുറത്തിറക്കും. മറ്റ് രാജ്യങ്ങളില്‍ എന്നിറങ്ങുമെന്ന് സൂചനയില്ല. ഏറ്റവും കൂടുതല്‍ രോഗാണുക്കള്‍ പാര്‍ക്കുന്ന ഒന്നായാണ് മൊബൈല്‍ ഫോണിനെ വിശേഷിപ്പിക്കുന്നത്. ആ പേടിയും ഇനി വേണ്ട.

ധൈര്യമായി സോപ്പുപയോഗിച്ച് കഴുകാമെന്നതാണ് ഇതിന്‍െറ പ്രത്യേകത. 43 ഡിഗ്രി വരെ ചുടുള്ള വെള്ളത്തിലും കഴുകാം. നിലത്തുവീണാല്‍ പെട്ടെന്ന് ഉടയില്ല. നനഞ്ഞ കൈയുപയോഗിച്ച് പ്രവര്‍ത്തിപ്പിക്കുകയും ചെയ്യാം. ഡിസ്പ്ളേക്ക് ഡ്രാഗണ്‍ട്രെയില്‍ എക്സ് ഗ്ളാസ് സംരക്ഷണമുണ്ട്. ഏകദേശം 32,000 രൂപയായിരിക്കും (465 ഡോളര്‍) ഫോണിന്‍െറ ജപ്പാനിലെ വില. ആന്‍ഡ്രോയ്ഡ് 5.1 ലോലിപോപ് ആണ് ഓപറേറ്റിങ് സിസ്റ്റം. 720x1280 പിക്സല്‍ അഞ്ച് ഇഞ്ച് ഡിസ്പ്ളേ, രണ്ട് ജി.ബി റാം, 128 ജി.ബി ആക്കാവുന്ന 16 ജി.ബി ഇന്‍േറണല്‍ മെമ്മറി, 13 മെഗാപിക്സല്‍ പിന്‍കാമറ,  രണ്ട് മെഗാപിക്സല്‍ മുന്‍കാമറ, 20 മണിക്കൂര്‍ നില്‍ക്കുന്ന 3000 എം.എ.എച്ച് ബാറ്ററി, ഫോര്‍ജി എല്‍ടിഇ, വൈ ഫൈ, ബ്ളൂടൂത്ത് 4.1, 155 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍. പിങ്ക്, വെള്ള, നേവി നിറങ്ങളില്‍ ലഭിക്കും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.