ലോക ഗുസ്തി ചാമ്പ്യൻഷിപ്: അഭിമന്യു ക്വാർട്ടറിൽ

ബെൽഗ്രേഡ്: ഗുസ്തി ലോക ചാമ്പ്യൻഷിപ് ഫ്രീ സ്റ്റൈൽ വിഭാഗത്തിൽ മൂന്ന് ഇന്ത്യൻ താരങ്ങൾ റിങ്ങിൽ വീണുപോയ ദിനത്തിൽ ക്വാർട്ടറിലേക്ക് ഇടിച്ചുകയറി അഭിമന്യു. 70 കിലോ വിഭാഗത്തിലാണ് താരം ആദ്യം യുക്രെയ്ന്റെ ലോക ഏഴാം നമ്പർ താരം നികിഫോറകിനെയും പിറകെ മൾഡോവയുടെ നികൊളായ് ഗ്രാഹ്മെസിനെയും വീഴ്ത്തി അവസാന എട്ടിൽ ഇടമുറപ്പിച്ചത്.

ക്വാർട്ടറിൽ ഏറ്റവും കരുത്തനായ അമേരിക്കയുടെ ലോക രണ്ടാം നമ്പർ താരം സെയ്ൻ അലൻ റെഥർഫോഡ് ആകും എതിരാളി. 2024 പാരിസ് ഒളിമ്പിക്സ് യോഗ്യത പോരാട്ടം കൂടിയാണ് ലോക ചാമ്പ്യൻഷിപ്. ഇന്ത്യൻ ഗുസ്തി ഫെഡറേഷൻ പിരിച്ചുവിട്ടതിനെ തുടർന്ന് യുനൈറ്റഡ് വേൾഡ് റസ്‍ലിങ് എന്ന ബാനറിലാണ് ഇന്ത്യൻ താരങ്ങൾ മത്സരിക്കുന്നത്.

പ്രീ ക്വാർട്ടർ 61 കിലോ വിഭാഗത്തിൽ ആകാശ് ദാഹിയ, 86 കിലോയിൽ സന്ദീപ് മൻ, 125 കിലോയിൽ സുമിത് എന്നിവരാണ് നേരത്തേ മടങ്ങിയത്. കഴിഞ്ഞ ജൂണിൽ നടന്ന അണ്ടർ23 ലോക ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ ജേതാവാണ് ക്വാർട്ടറിലെത്തിയ അഭിമന്യു.

Tags:    
News Summary - World Wrestling Championship: Abhimanyu in quarters

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.