യാനിക് സിന്നർ

യു.എസ് ഓപൺ സിന്നറിന് നഷ്ടമാവുമോ?

ലോക ഒന്നാം നമ്പർ താരമായ യാനിക് സിന്നറിന് യു.എസ് ഓപ്പണിൽ കളിക്കാനാകുമോ എന്നത് ആരാധക​രെയടക്കം നിരാശയിലാക്കുകയാണ്. സിൻസിനാറ്റി ഓപൺ ടൂർ​ണമെന്റിന്റെ ഫൈനൽ മൽസരത്തിൽ ആദ്യ സെറ്റിൽതന്നെ പിൻമാറുകയായിരുന്നു. ​ കളിയാരംഭിച്ച് ഇരുപത്തിരണ്ടാം മിനിറ്റിൽ അഞ്ച് ഗെയിമിന് പിറകിൽ നിൽകുമ്പോഴാണ് അനാരോഗ്യം മൂലം കളി നിർത്തിയത്.

അടുത്തിടെയായി ടെന്നീസ്​ ലോകം ഏറെ ആവേശത്തോടെ കാണാൻ കൊതിക്കുന്ന മൽസരമാണ് ലോകചാമ്പ്യൻമാരായ സിന്നറിന്റെയും അൽകാരസിന്റെയും പോര്. ഫ്രഞ്ച് ഓപണിൽ സിന്നറിനെ തോൽപിച്ച് കിരീടമുയർത്തിയ അൽകാരസിനെ അടുത്ത ടൂർണമെന്റായ വിംബിൾഡണിൽ ഒരു സെറ്റ് പോലും വിട്ടുനൽകാതെ കിരീടം നേടുകയായിരുന്നു സിന്നർ.

 തുടർന്നു നടന്ന സിൻസിനാറ്റിയിൽ ഫൈനലിൽ ഇരുവരുമെത്തിയപ്പോഴാണ് കടുത്തപനിയും ഫ്ലൂവും സിന്നറിന് വില്ലനായി മാറിയത്. മൽസരത്തിനിടെ ഏറെ ക്ഷീണിതനായതോടെയാണ് താൻ പിൻമാറിയതെന്നും അതിൽ ഖേദം പ്രകടിപ്പിക്കുകയാണെന്നും ആരാധകരോടായി സിന്നർ പറഞ്ഞിരുന്നു.

നിരവധി മാറ്റങ്ങളോടെ ആരംഭിച്ച യു.എസ് ഓപൺ ടൂർണമെന്റിലെ മിക്സഡ് ഡബ്ൾസ് വിഭാഗത്തിൽ സിന്നർ, ചെക്ക് താരമായ കാതറീന സിനിയകോവ ടീമിന് വൈൽഡ് കാർഡ് എൻട്രി ലഭിച്ചിരുന്നു. മൽസരത്തിന് അവസാന നിമിഷം സിന്നർ പിൻമാറുകയായിരുന്നു. യു.എസിലെ കടുത്തചൂടും ഹ്യുമിഡിറ്റിയും മൂലം പനി വിട്ടുമറിയിട്ടില്ലെന്നാണ് സിന്നർ വെളിപ്പെടുത്തിയത്. രണ്ടു ദിവസത്തിനകം ആരോഗ്യം വീണ്ടെടുത്ത് ശക്തമായി തിരിച്ചെത്തുമെന്നും ആരാധക​രോടായി സിന്നർ പറഞ്ഞു.

Tags:    
News Summary - Will Sinner lose the US Open?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.