കറുപ്പിൻെറ വിജയ വർഷം

2013 ജനുവരി മൂന്ന്. സീസണിൻെറ പുതുവർഷ അവധിക്കിടെയാണ് ഇറ്റലിയിലെ മുൻനിര ക്ലബായ എ.സി മിലാൻ മൂന്നാം ഡിവിഷൻ ടീമായ പ് രൊ പാട്രിയയുടെ ഗ്രൗണ്ടിൽ ഒരു സൗഹൃദ മത്സരത്തിനെത്തുന്നത്. സൂപ്പർതാരങ്ങളടങ്ങിയ മിലാൻ ടീമിനെ വരവേൽക്കാൽ സ്​റ് റേഡിയം നിറഞ്ഞുകവിഞ്ഞു. പന്തുരുളുംമുേമ്പ ടീമംഗങ്ങൾ ഗ്രൗണ്ടിലെത്തിയപ്പോൾ ആരവങ്ങൾക്കൊപ്പം ഗാലറിയുടെ ഒരു വശത ്തുനിന്ന്​ കൂവലും കേട്ടു. മിലാൻ ടീമിലെ ഘാനക്കാരൻ കെവിൻ പ്രിൻസ് ബോട്ടെങ്ങായിരുന്നു അവരുടെ ഉന്നം. കുരങ്ങിനെ അന ുകരിച്ചും കറുത്തവനെന്നും ആഫ്രിക്കനെന്നും വിളിച്ചും അവർ പരിഹാസം ചൊരിഞ്ഞു. കളിതുടങ്ങിയിട്ടും 20 മിനിറ്റോളം ഇ ത് തുടർന്നു. ഒടുവിൽ സഹികെട്ട ബോെട്ടങ് പന്തെടുത്ത് ഗാലറിയിലേക്ക് അടിച്ച് പ്രതിഷേധവുമായി കണ്ണീരോടെ മൈതാനംവി ട്ടു.

Full View

അപമാനിക്കപ്പെട്ട സഹതാരത്തിന് പിന്തുണയുമായി മിലാൻ ടീം ഒന്നടങ്കം കളി ബഹിഷ്കരിച്ചു. ഇറ്റാലിയൻ ഫുട്ബാളും അപമാനിക്കപ്പെട്ട നിമിഷം. പ്രതിഷേധവുമായി യൂറോപ്പിലെയും ആഫ്രിക്കയിലെയും ഫുട്ബാൾ ലോകം രംഗത്തുവന്നു. ലോകമെങ്ങുമുള്ള വംശീയവിരുദ്ധ പേ ാരാട്ടക്കാരും ഇടപെട്ടു. വിവാദവും വിലക്കും കേസും മാപ്പുപറച്ചിലുമായി സംഭവം കെട്ടടങ്ങിയെങ്കിലും പുതുകാലത്തും ഫുട്ബാൾമൈതാനത്തെ വംശീയാവഹേളനത്തിന് കുറവൊന്നുമില്ല. കറുത്തവന് തൊട്ടുകൂടാത്തതായി ഇൗ കളിയെ ഒരു വിഭാഗം കാണിക ൾ ഇന്നും കാണുന്നതി​​​​​​െൻറ തെളിവാണ് അടുത്തിടെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് മത്സരത്തിനിടെ മാഞ്ചസ്​റ്റർ സിറ്റി താര ം റഹീം സ്​റ്റർലിങ്ങിനെതിരെയും കണ്ടത്.


കളിയുടെ മനുഷ്യത്വത്തിനുമേൽ വംശീയതയുടെ കറുത്ത മൂടുപടം അണിയിച്ചവർക്കുള്ള മറുപടിയായിരു ന്നു കടന്നുപോയ വർഷത്തിൻെറ ഏറ്റവും വലിയ കായികവിശേഷം. റഷ്യ വേദിയായ ഫിഫ ലോകകപ്പ് ഫുട്ബാളിൽ ഫ്രാൻസ് ലോക കിരീടം നേടിയ നിമിഷത്തെ കളിക്കളത്തിലെ കറുപ്പിൻെറ വിജയഭേരിയായി ലോകം വിളിച്ചു. കപ്പടിച്ചത് മിഷേൽ പ്ലാറ്റീനിയുടെയും സിനദിൻ സിദാൻെറയും പിന്മുറക്കാരും യൂറോപ്യൻ കരുത്തരുമായ ഫ്രാൻസാണെങ്കിലും ആഘോഷം മുഴുവൻ കറുപ്പിനായിരുന്നു. അ വരുടെ വേരുകൾ നീളുന്ന ആഫ്രിക്കൻ വൻകരയും ഇൗ ലോകകപ്പിനെ തങ്ങളുടെ ജയമായി കൊട്ടിഘോഷിച്ചു. ദിദിയർ ദെഷാംപ്സി​​​​ ​​െൻറയും ഹ്യൂഗോ ലോറിസി​​​​​​െൻറയും ടീമിലൂടെ ഫ്രാൻസ് രണ്ടാം ലോക കിരീടമണിഞ്ഞപ്പോൾ അവരിൽ മൂന്നിൽ രണ്ടും ആഫ്രിക്കൻ വൻകരയുടെ പുത്രന്മാരായി.


മികച്ച യുവതാരവും ഫ്രാൻസിൻെറ ടോപ് സ്കോററുമായ കെയ്​ലിയൻ എംബാപ്പെ (കാമറൂൺ-അൽജീരിയ), ഫൈനലിൽ ഗോളടിച്ച പോൾ പൊഗ്ബ (ഗിനിയ), പ്രതിരോധ ഭടൻ സാമുവൽ ഉംറ്റിറ്റി (കാമറൂൺ), എൻഗോളോ കാ​​​​​​െൻറ (മാലി), െബ്ലയ്സ് മറ്റ്യുയിഡി (അംഗോള), ഒസ്മാനെ ഡെംബലെ (നൈജീരിയ) ഇങ്ങനെ ആഫ്രിക്കൻ സാർവദേശീയത നീളുന്നു. 23 അംഗ ടീമിലെ 15പേരാണ് കറുത്ത വൻകരയിലെ വേരുകളുള്ളവർ. ഫൈനലിൽ ലൂകാ മോഡ്രിച്ചി​​​​​​െൻറ ക്രൊയേഷ്യയെ 4-2ന് വീഴ്ത്തിയാണ് ഫ്രഞ്ചുപട കിരീടമണിഞ്ഞത്. മൂന്നാം സ്ഥാനക്കാരായ ബെൽജിയത്തിനും നാലാമതെത്തിയ ഇംഗ്ലണ്ടിനുമെല്ലാമുണ്ടായിരുന്നു തളരാത്ത ആഫ്രിക്കൻ എൻജിനുകൾ. മുൻ ചാമ്പ്യന്മാരായ ജർമനി ഗ്രൂപ് റൗണ്ടിൽ മടങ്ങിയപ്പോൾ അർജൻറീന പ്രീക്വാർട്ടറിലും ബ്രസീൽ ക്വാർട്ടറിലും മടങ്ങി.

ലൂയി ഹാമിൽട്ടൻ

ഇവിടെയൊതുങ്ങുന്നില്ല 2018ലെ ആ​ഫ്രിക്കൻ കരുത്തി​​​​​​​െൻറ മേൽവിലാസങ്ങൾ. ഫോർമുല വൺ കാറോട്ടത്തിലെ ഇതിഹാസം ലൂയി ഹാമിൽട്ടൻ, ടെന്നിസ് കോർട്ടിലെ പുതുതാരോദയമായ നവോമി ഒസാക, ജിംനാസ്​റ്റിക്സിലെ സൂപ്പർതാരം സിമോണി ബെയ്ൽസ് എന്നിവരെല്ലാം കായിക ലോകത്തി​​​​​​െൻറ ശ്രദ്ധ കവർന്നെങ്കിൽ അതിനെല്ലാം പിന്നിലൊരു അതിജീവിനത്തി​​​​​​െൻറ വിജയകഥയുമുണ്ട്. കിരീടത്തിൻെറ തിളക്കമില്ലെങ്കിലും അമ്മയായശേഷം കോർട്ടിൽ തിരിച്ചെത്തിയ സെറീന വില്യംസ് യു.എസ് ഒാപൺ ഫൈനൽ വരെയെത്തി വിസ്മയിപ്പിച്ചതും ഇൗ ഗണത്തിൽ ഉൾപ്പെടുത്താം. അമ്പയറുമായി കലഹിച്ച വിവാദ ഫൈനലിൽ ഒസാകക്കു മുന്നിലായിരുന്നു സെറീനയുടെ 24ാം ഗ്രാൻഡ്സ്ലാം കിരീടമെന്ന സ്വപ്നം തെന്നിവീണത്.

സിമോണി ബെയ്ൽസ്


ഏഴു പതിറ്റാണ്ട് പാരമ്പര്യമുള്ള ഫോർമുല വൺ കാറോട്ടത്തിലെ ചരിത്ര പുരുഷനാണ് ലൂയി ഹാമിൽട്ടൻ എന്ന ബ്രിട്ടീഷുകാരൻ. ഇൗ സീസണിൽ കിരീടമണിഞ്ഞ് അഞ്ചാംതവണ ചാമ്പ്യനായി മാറിയ ഹാമിൽട്ടൻ എഫ്.വണ്ണിലെ ആദ്യ കറുത്തവർഗക്കാരനായ ജേതാവ് കൂടിയാണ്. ഇനി മുന്നിലുള്ളത് ഏഴുതവണ ജേതാവായ മൈകൽ ഷൂമാക്കർ മാത്രം.
ദോഹയിൽ നടന്ന ലോക ജിംനാസ്​റ്റിക്സ് ചാമ്പ്യൻഷിപ്പിൽ നാലിനങ്ങളിൽ ഒന്നാമതെത്തിയ അമേരിക്കയുടെ സിമോണി ബെയ്ൽസ് കരിയറിലെ 14ാം ലോകചാമ്പ്യൻഷിപ് സ്വർണവുമായി അത്യുന്നതങ്ങളിലെത്തിയാണ് എതിരാളികളെ വിസ്മയിപ്പിച്ചത്.

ക്രിസ്​റ്റ്യാനോ ഇഫക്ട്
ഒരു കളിക്കാരൻ ഒരു രാജ്യമായിമാറുന്നതാണ് ക്രിസ്​റ്റ്യാനോ റൊണാൾഡോയുടെ കരിയർ. പോർചുഗലിനെ യൂറോകിരീടമണിയിച്ചതും ലോകകപ്പ് പ്രീക്വാർട്ടറിലെത്തിച്ചതുമല്ല കാര്യം. റയൽമഡ്രിഡിനെ മൂന്നാം ചാമ്പ്യൻസ് ലീഗ് കിരീടമണിയിച്ച ശേഷം സ്പെയിൻ വിട്ട് ഇറ്റലിയിലെ യുവൻറസിലേക്ക് ക്രിസ്​റ്റ്യാനോ കൂടുമാറിയതായിരുന്നു ക്ലബ് ഫുട്ബാൾ ലോകത്തെ വലിയ വാർത്ത. അതോടെ, പകച്ചുപോയത് സ്പാനിഷ് ലീഗ് ഫുട്ബാൾ എന്ന ലോകോത്തര പോരാട്ടമാണ്. ക്രിസ്​റ്റ്യാനോയുടെ കൂടുമാറ്റത്തോടെ പൊലിമ നഷ്​ടപ്പെട്ട ലാ ലിഗക്ക്​, ഏഷ്യൻ രാജ്യങ്ങളിലെ ടെലിവിഷൻ ലൈവ് ഒഴിവാക്കിയതും തിരിച്ചടിയായി. ലോകകപ്പ്​ നഷ്​ടപ്പെ​െട്ടങ്കിലും കഴിഞ്ഞ വർഷത്തെ താരം ക്രൊയേഷ്യൻ നായകൻ ലൂക്കാ മോഡ്രിച്ച്​ ആയിരുന്നു. വേൾഡ്​കപ്പ്​ ഗോൾഡൻ ബാൾ, ഫിഫ ദ ബെസ്​റ്റ്​ മെൻസ്​ ​െപ്ലയർ, ബാലൺ ഡി ഒാർ, യ​ുവേഫ മെൻസ്​ ​െപ്ലയർ ഒാഫ്​ ദി ഇയർ തുടങ്ങിയ പ്രധാന പുരസ്​കാരങ്ങൾ അ​ദ്ദേഹം നേടി.

ലൂക്കാ മോഡ്രിച്ച്

ഇന്ത്യക്ക് തിളക്കമേറുന്നു
ഏഷ്യൻ കപ്പ് ഫുട്ബാളിനായി ഇന്ത്യ ബൂട്ട്മുറുക്കുന്നതി​​​​​​െൻറ ആവേശത്തിലേക്കാണ് പുതുവർഷമെത്തുന്നത്. എട്ടുവർഷത്തെ ഇടവേളക്കുശേഷം ഇന്ത്യ കളിക്കുന്ന വൻകരയുടെ പോരാട്ടത്തിന് ജനുവരി അഞ്ചിന് യു.എ.ഇയിൽ കിക്കോഫ് കുറിക്കുേമ്പാൾ ബ്ലൂ ടൈഗേഴ്സിന് 2018ൽ ഏറെ അഭിമാനിക്കാനുണ്ട്. ഫിഫ റാങ്കിങ് ചരിത്രത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്​ചവെച്ച വർഷം. 100നുതാഴെയെത്തിയ നീലപ്പട 97 എന്ന ഏറ്റവും മികച്ച സ്ഥാനത്തെത്തി. ഏഷ്യകപ്പിന് യോഗ്യത റൗണ്ടിലൂടെ മുന്നിലെത്തി പറക്കുേമ്പാൾ ഫിഫ റാങ്കിങ്ങ് നിലനിർത്തിയെന്ന് അഭിമാനിക്കാം.

ഏഷ്യൻ ഗെയിംസും കോമൺവെൽത്ത് ഗെയിംസുമായി അത്​ലറ്റിക്സിലും ഗെയിംസിലും ഇന്ത്യ മികവ് പുറത്തെടുത്തു. ആസ്ട്രേലിയയിലെ ഗോൾഡ്കോസ്​റ്റ്​ വേദിയായ േകാമൺവെൽത്ത് ഗെയിംസിൽ 26 സ്വർണവും 20 വെള്ളിയും 20 വെങ്കലവും നേടിയ ഇന്ത്യ മൂന്നാമതായി. 2014 അഞ്ചാംസ്ഥാനം പകിേട്ടാടെ മെച്ചപ്പെടുത്തി. ജകാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ (15-24-30) എട്ടാം സ്ഥാനത്തെി. 2014 ഇഞ്ചിയോണിലെ 11 സ്വർണമെന്ന പ്രകടനമാണ് തിരുത്തിയത്.
-ഹോക്കിയിൽ നിരാശയായിരുന്നു അവസാന ഫലം. കോമൺവെൽത്ത് ഗെയിംസിൽ നാലാമതായി. ഏഷ്യൻ ഗെയിംസിൽ വെങ്കലത്തിലൊതുങ്ങി. ഒഡിഷ വേദിയായ ലോകകപ്പിൽ ക്വാർട്ടറിലും പുറത്തായി.

പി.വി സിന്ധു


-ബാഡ്മിൻറണിൽ ഒടുവിലെത്തിയ സന്തോഷമാണ് പി.വി. സിന്ധുവിൻെറ വേൾഡ് ടൂർ ഫൈനൽ കിരീടം. രണ്ട് ലോകചാമ്പ്യൻഷിപ് ഉൾപ്പെടെ തുടർച്ചയായി ഏഴ് ഫൈനലുകളിൽ കീഴടങ്ങിയ സിന്ധു ഏറ്റവും ഒടുവിൽ ലോകത്തെ മുൻനിരക്കാർ മാറ്റുരക്കുന്ന വേൾഡ് ടൂറിൽ ഫൈനൽ ജയിക്കാൻ കഴിയുമെന്ന് തെളിയിച്ചാണ് കിരീടമണിഞ്ഞത്. അതേസമയം, മുൻ ലോക ഒന്നാം നമ്പറായ സൈന നെഹ്​വാൾ േകാമൺവെൽത്ത് ഗെയിംസിൽ സ്വർണമണിഞ്ഞുകൊണ്ട് തിരിച്ചെത്തിയതും അഭിമാനകരമായി.


സന്തോഷം കൊണ്ടുവന്ന കേരളം
കലണ്ടർ മറിയുന്ന വർഷത്തിൻെറ തുടക്കത്തിലായിരുന്നു കായിക കേരളത്തിന് ഇരട്ടിമധുരം സമ്മാനിച്ച് സന്തോഷ് ട്രോഫി ഫുട്ബാൾ കിരീടമെത്തിയത്. 2004ൽ ഇഗ്​നേഷ്യസ് സിൽവസ്​റ്ററുടെ നേതൃത്വത്തിലുള്ള ടീം കിരീടമണിഞ്ഞ ശേഷം ആദ്യമായി കപ്പടിച്ചപ്പോൾ കോച്ച് സതീവൻ ബാലനും ക്യാപ്റ്റൻ രാഹുൽ രാജുവുമാണ് വംഗനാട്ടിൽ കേരളത്തിൻെറ ജൈത്രയാത്രക്ക് കൊടിയേന്തിയത്.

മു​ഹ​മ്മ​ദ്​ അ​ന​സ്​


അത്​ലറ്റിക്സിൽ മുഹമ്മദ് അനസും ജിൻസൺ ജോൺസനുമായിരുന്നു പോയ വർഷത്തെ കേരള ബിംബങ്ങൾ. കോമൺവെൽത്തിൽ മുഹമ്മദ് അനസും ജിൻസൺ ജോൺസണും മെഡൽ നേടിയില്ലെങ്കിലും മികച്ച പ്രകടനം കാഴ്ചവെച്ചു. എന്നാൽ, ജകാർത്തയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ജിൻസൺ 1500 മീറ്ററിൽ സ്വർണവും 800ൽ വെള്ളിയുമണിഞ്ഞപ്പോൾ, അനസ് 400ലും റിലേയിലും വെള്ളിയണിഞ്ഞു.

ജിൻസൺ ജോൺസൻ, പി.യു ചിത്ര


വനിതകളിൽ പി.യു ചിത്രയുടെ വെങ്കലവും (1500മീ), വി. നീനയുടെ വെള്ളിയും (ലോങ്ജംപ്), വിസ്മയ ഉൾപ്പെട്ട റിലേ ടീമി​​​​​​െൻറ സ്വർണവുമെല്ലാം ഇന്ത്യൻ അത്​ലറ്റിക്സിലെ മലയാളത്തിൻെറ കൈയൊപ്പായി. ഒരു പിടി നേട്ടങ്ങളോടെ ഇൗ വർഷത്തെ യാത്രയാക്കുേമ്പാൾ ഒളിമ്പിക്സ് യോഗ്യത പോരാട്ടങ്ങളുടെ പുതുവർഷം വർണാഭമാക്കാനുള്ള ചവിട്ടുപടിയായി.

Tags:    
News Summary - Year Ender 2018 Sports round up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.