കോഴിക്കോട്: കായിക ഫെഡറേഷനുകളുടെ തലപ്പത്തെ ചിലരുടെ സർവാധിപത്യവും തമ്മിലടിയും അവസാനിപ്പിക്കാനും താരങ്ങളുെട താൽപര്യങ്ങൾ സംരക്ഷിക്കാനും ലക്ഷ്യമിട്ടുള്ള കേന്ദ്ര സർക്കാറിെൻറ സമഗ്ര കായിക നയം തയാറാവുന്നു. മലയാളി അത്ലറ്റ് അഞ്ജു ബോബി ജോർജടങ്ങുന്ന ഒമ്പതംഗ സമിതി തയാറാക്കിയ ദേശീയ കായിക വികസന നയത്തിെൻറ കരട് കായിക മന്ത്രാലയത്തിന് സമർപ്പിച്ചു. ഇത് പാർലമെൻറിൽ നിയമമായാൽ വർഷങ്ങളായുള്ള കായികനയം പഴങ്കഥയാവും. സ്പോർട്സ് അതോറിറ്റി ഒാഫ് ഇന്ത്യ (സായ്) ഡയറക്ടർ ജനറലും കായിക വകുപ്പ് സെക്രട്ടറിയുമായ ഇഞ്ചറ്റി ശ്രീനിവാസ് നേതൃത്വം നൽകിയ കമ്മിറ്റിയിൽ അഞ്ജുവിന് പുറമേ, ഒളിമ്പിക് സ്വർണ ജേതാവ് അഭിനവ് ബിന്ദ്ര, ബാഡ്മിൻറൺ ഇതിഹാസം പ്രകാശ് പദുക്കോൺ, അന്താരാഷ്ട്ര ഹോക്കി ഫെഡറേഷൻ പ്രസിഡൻറ് നരീന്ദർ ബത്ര, ജിംനാസ്റ്റിക്സ് പരിശീലകൻ ബിശേശ്വർ നന്ദി, പ്രമുഖ കായിക പത്രപ്രവർത്തകൻ വിജയ് ലോകപ്പള്ളി, അഭിഭാഷകനായ നന്ദൻ കാമത്ത് തുടങ്ങിയവരും അംഗങ്ങളായിരുന്നു.
മൂന്ന് മാസത്തോളം നീണ്ട ചർച്ചകൾക്കൊടുവിലാണ് കരട് നയമുണ്ടാക്കിയതെന്ന് അഞ്ജു ബോബി ജോർജ് ‘മാധ്യമ’ത്തോട് പറഞ്ഞു. കായികരംഗത്തെ മികവുറ്റതാക്കണമെന്ന സർക്കാർ നിർദേശമനുസരിച്ചുള്ള നയങ്ങളാണ് തയാറാക്കിയത്. ലോക കായികരംഗത്ത് എന്നും തിളങ്ങാറുള്ള അമേരിക്ക, ബ്രിട്ടൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ കായികനയങ്ങളിൽ നിന്നടക്കം പ്രചോദനമുൾക്കൊണ്ടാണ് കരട് നയം ഒരുക്കിയത്. ക്രിക്കറ്റിലെ ഭരണത്തലപ്പത്തെ ശുദ്ധീകരണം നടത്തിയ ജസ്റ്റിസ് ലോധ കമ്മിറ്റിയെയാണ് കായികനയമുണ്ടാക്കുന്ന സമിതി മാതൃകയാക്കുന്നത്.
സമിതി സമർപ്പിച്ച പ്രധാന നിർദേശങ്ങളിൽ ചിലത് ഇവയാണ്: വിവിധ കായിക ഫെഡറേഷെൻറ തലപ്പത്തെ തമ്മിലടി അവസാനിപ്പിക്കാനുള്ള നടപടികൾ സ്വീകരിക്കണം. തൊഴുത്തിൽകുത്തും പാരവെപ്പും താരങ്ങളെ ബാധിക്കാതിരിക്കാൻ ശ്രദ്ധിക്കും. ഫെഡറേഷനുകളിൽ വഴക്കുണ്ടായാൽ ഇന്ത്യൻ ഒളിമ്പിക് കമ്മിറ്റിക്ക് കീഴിലുള്ള മൂന്നംഗ സെൽ പരിഹാരത്തിന് ശ്രമിക്കും. ഹൈകോടതി ജഡ്ജിയുടെ അധ്യക്ഷതയിലുള്ളതായിരിക്കും തർക്കപരിഹാര സമിതി. ഇൗ സമിതിക്ക് കീഴിലും പരിഹാരമുണ്ടായിെല്ലങ്കിൽ സർക്കാർ നിയോഗിക്കുന്ന അഡ്ഹോക് കമ്മിറ്റി തൽക്കാലേത്തക്ക് ഭരണം നടത്തും.
ഫെഡറേഷനുകളിൽ പ്രസിഡൻറ് , സെക്രട്ടറി, ട്രഷറർ എന്നിവരടക്കം നാല് ഭാരവാഹികളേ പാടുള്ളൂ. നാല് വർഷമായിരിക്കും കാലാവധി. നാല് വർഷം കഴിഞ്ഞാൽ അടുത്ത നാല് വർഷം ‘കൂളിങ് പിരിയഡ്’ ആണ്. ഇൗ സമയത്ത് ഭാരവാഹിയാകാനാവില്ല. ‘കൂളിങ് പിരിയഡ്’ കഴിഞ്ഞാൽ വീണ്ടും ഭാരവാഹി സ്ഥാനത്തേക്ക് മത്സരിക്കാം. എന്നാൽ ആകെ 12 വർഷത്തിൽ കൂടുതൽ ഫെഡറേഷനിൽ ഭാരവാഹിയാകാനാവില്ല. ഒരാൾ തന്നെ വിവിധ കായിക സംഘടനകൾ ഭരിക്കുന്നതും കടലാസ് സംഘടനകളുണ്ടാക്കുന്നതും അനുവദിക്കില്ല.
ഫെഡറേഷനുകൾ തറവാട് സ്വത്താക്കുന്നത് അവസാനിക്കും. ഭാരവാഹി സ്ഥാനം ഒഴിയുേമ്പാൾ മകനെയോ കൊച്ചുമകനെയോ തൊട്ടടുത്ത ബന്ധുക്കളെയോ പിൻഗാമിയാക്കുന്ന തന്ത്രം ഇനി പയറ്റാനാവില്ല. ഫെഡറേഷനുകളിൽ ഒളിമ്പ്യന്മാർക്ക് പ്രാതിനിധ്യം വേണം. 70 വയസ്സിൽ കൂടുതലുള്ളവർക്ക് ഭാരവാഹിയാകാനാവില്ല. 60:40 എന്ന അനുപാതത്തിൽ പുരുഷ-വനിത താരങ്ങളെ കായികസംഘടനകളിൽ ഉൾപ്പെടുത്തണം. അത്ലറ്റ്സ് കമീഷനും രൂപവത്കരിക്കും.
എത്തിക്സ് കമീഷനുണ്ടാക്കണം. ഇൗരംഗത്തെ എല്ലാവിധ സദാചാര വിരുദ്ധ നടപടികളെയും ശക്തമായി നേരിടും. ഉത്തേജക മരുന്നുപയോഗം തടയും. ക്രിക്കറ്റടക്കം എല്ലാ ഇനങ്ങളിലും മരുന്നടി പരിശോധന നിർബന്ധമാക്കും.
എല്ലാ കായികസംഘടനകളുടെയും സാമ്പത്തിക ഇടപാടുകൾക്ക് മേൽ സർക്കാറിെൻറ കണ്ണ് പതിയണം. അഞ്ച് കോടി രൂപയിൽ കൂടുതൽ വാർഷിക ഗ്രാൻറ് കിട്ടുന്ന കായിക സംഘടനകൾ കമ്പനി ആക്ട് 8 പ്രകാരം രജിസ്റ്റർ ചെയ്യണം. ഇടപാടുകൾ സുതാര്യമായിരിക്കണം. എല്ലാ വിവരങ്ങളും വെബ്ൈസറ്റിൽ പ്രസിദ്ധീകരിക്കണം. കായിക മന്ത്രിമാർക്ക് കായിക സംഘടനകളിൽ ഭാരവാഹിയാകാനാവില്ല. മറ്റ് വകുപ്പ് മന്ത്രിമാർക്ക് ആവാം. സർക്കാർ ഉദ്യോഗസ്ഥർ നാല് വർഷത്തിൽ കൂടുതൽ ഭാരവാഹിയാകാനും പാടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.