ഇന്ത്യൻ താരങ്ങൾക്ക്​ വെള്ളവും കിറ്റ്​ബാഗുമായി ധോണി; ക്യാപ്​റ്റൻ കൂളി​െൻറ സിംപ്ലിസിറ്റി

അയർലൻറിനെതിരായ ട്വൻറി20 മത്സരത്തിനിടെ മുൻ ഇന്ത്യൻ നായകൻ ​മഹേന്ദ്ര സിങ്​ ധോനിയു​െട പ്രവർത്തി കാണികളിൽ കൗതുകം പടർത്തിയിരിക്കുകയാണ്​. മത്സരത്തിനിടെ ഇന്ത്യയുടെ ഇതിഹാസ താരം താരങ്ങൾക്ക് ഡ്രിങ്ക്സും, കിറ്റ്ബാഗുമായി മൈതാനത്തെത്തിയ ചിത്രങ്ങൾ ഇപ്പോൾ വൈറലാണ്​​. 

അയർലൻറിനെതിരായ മത്സരത്തിൽ പന്ത്രണ്ടാമനായിരുന്നു ധോണി. മുമ്പ്​ പല പ്രമുഖ താരങ്ങളും പന്ത്രണ്ടാമനാകാൻ വിസമ്മതം പ്രകടിപ്പിച്ചിരുന്നു. എന്നാൽ ധോനി അതിൽ നിന്ന്​ വ്യത്യസ്​തമാണെന്നാണ്​ ആരാധകൾ പറയുന്നത്​.

ഇന്ത്യൻ യുവതാരങ്ങൾ ബാറ്റ് ചെയ്യവേയാണ്​ വെള്ളവും കിറ്റുമായുള്ള ക്യാപ്റ്റൻ കൂളി​​െൻറ വരവ്​. ഓപ്പണർമാരായ കെ.എൽ രാഹുൽ സുരേഷ് റെയ്ന എന്നിവരായിരുന്നു ആ സമയത്ത്​ ബാറ്റ് ചെയ്ത് കൊണ്ടിരുന്നത്.

Tags:    
News Summary - MS Dhoni turns water boy, carries drinks and kit bags for Indian batsmen-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.