‘ധോണി റിട്ടയേഴ്​സ്​’ ട്വിറ്ററിൽ ട്രെൻഡിങ്​; ലോക്​ഡൗണിൽ ആളുകളുടെ മനോനില തെറ്റിയെന്ന്​ സാക്ഷി

റാഞ്ചി: സമീപകാലത്തായി ക്രിക്കറ്റുമായി ബന്ധപ്പെട്ട്​ ഏറ്റവും ചർച്ച ചെയ്യപ്പെട്ട ഒന്നാണ്​ ധോണിയുടെ വിരമിക്കൽ​. ലോക്​ഡൗണിനെ തുടർന്ന്​ ഐ.പി.എല്ലും മുടങ്ങിയതോടെ ധോണിയുടെ നീല ജഴ്​സിയിലേക്കുള്ള തിരിച്ചുവരവ്​ അസ്​തമിച്ചെന്നാണ്​ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങ്ങടക്കമുള്ളവരുടെ അഭിപ്രായം. വിക്കറ്റ്​ കീപ്പിങ്ങിൽ അസാമാന്യ പാടവമുള്ള ധോണിയെ ഇന്ത്യക്ക്​ ഇനിയുമാവശ്യമുണ്ടെന്ന്​ ഒരു വിഭാഗം പറയു​േമ്പാൾ, ഋഷഭ്​ പന്തിനെയും കെ.എൽ രാഹുലിനെയും ചൂണ്ടിക്കാണിച്ച്​ വിരമിക്കലിനെ പിന്താങ്ങുന്നവരാണ്​ മറുവശത്ത്​. 

സമൂഹ മാധ്യമങ്ങളിലും ധോണിയും റിട്ടയർമ​​െൻറും തുടർച്ചയായി ചർച്ചയാവാറുണ്ട്​. ധോണി റിട്ടയേഴ്​സ്​ (DhoniRetires) കഴിഞ്ഞ ദിവസം ട്വിറ്ററിൽ ട്രൻഡിങ്ങായിരുന്നു. ധോണിയുമായി ബന്ധപ്പെട്ടുള്ള ട്രോളുകളും മീമുകളും സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയും ചെയ്​തു.

എന്നാൽ, ട്വിറ്ററിലെ ചർച്ച ധോണിയുടെ ഭാര്യ സാക്ഷി സിങ്ങിന്​ കാര്യമായി ബോധിച്ചില്ല. ഉടൻ തന്നെ അവർ ഒരു പോസ്​റ്റുമായി എത്തി. ‘ധോണിയുടെ റിട്ടയർമ​​െൻറുമായി ബന്ധപ്പെട്ട്​ പ്രചരിക്കുന്നതെല്ലാം വെറും ഊഹാപോഹങ്ങളാണെന്ന്​ സാക്ഷി പറഞ്ഞു. കോവിഡ്​ കാരണം പ്രഖ്യാപിച്ച ലോക്​ഡൗണിൽ ആളുകളുടെ മനോനില തെറ്റിയെന്നും സാക്ഷി തുറന്നടിച്ചു. ട്വീറ്റ്​ സമൂഹ മാധ്യമങ്ങളിൽ ട്ര​​െൻറാവാൻ തുടങ്ങുകയും അവർക്കും ധോണിക്കും പിന്തുണയുമായി നിരവധിപേർ എത്തുകയും ചെയതതോടെ സാക്ഷി സിങ് തൻെറ പോസ്റ്റ് നീക്കം ചെയ്യുകയായിരുന്നു.

ക്രിക്കറ്റിൽ ഇന്ത്യയുടെ ഇന്നിങ്​സ്​ ഗംഭീരമായി ഫിനിഷ്​ ചെയ്യാറുള്ള ധോണിയെ പോലെ സാക്ഷി ട്വിറ്ററിൽ ഒരു ട്ര​​െൻറിങ്​ ഫിനിഷ്​ ചെയ്​തുവെന്ന്​ ഒരാൾ പ്രതികരിച്ചു. ഭാര്യയുടെ ട്വീറ്റിന്​ പിന്നാലെ ധോണി റിട്ടയേഴ്​സ്​ എന്ന ട്ര​​െൻറിങ്ങ്​ മാറി ധോണി നെവർ റിട്ടയേഴ്​സ്​ (#DhoniNeverRetires) എന്ന ഹാഷ്​ടാഗ്​ തരംഗമാവാനും തുടങ്ങി.

Tags:    
News Summary - Lockdown Made People Mentally Unstable Sakshi On twitter trending-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.