റയലിന് പിഴച്ചതെവിടെ..?

‘‘വേദനിപ്പിക്കുന്ന മത്സര ഫലങ്ങളിലൊന്ന്​’’ ന്യൂകാമ്പിൽ ബദ്ധവൈരികളായ റയൽ മാഡ്രിഡിനെ ഒന്നിനെതി​െ​ര അഞ്ച്​ ഗ ോളുകൾക്ക്​ തകർത്ത ശേഷം ബാഴ്​സ കോച്ച്​ എർണസ്റ്റോ വൽവെർദെ പറഞ്ഞ വാക്കുകളാണിവ. കഴിഞ്ഞ സ്​പാനിഷ്​ സൂപ്പർകപ്പിൽ ബാഴ്​സലോണയെ 5-1ന്​ തൂത്തെറിഞ്ഞ റയൽ മാഡ്രിഡിനോട്​ കണക്ക്​ തീർത്ത് പരിശീലകൻ പറഞ്ഞ വാക്കുകൾ കഴുത്തോളം മുങ്ങിയിരിക്കുന്നവ​​​​​െൻറ തലയിൽ ഇടിത്തീ വീണത്​ പോലെയായിരുന്നിരിക്കും റയലിന്​​ അനുഭവപ്പെട്ടിട്ടുണ്ടാവുക.

സിനദിൻ സിദാനെന്ന ഇതിഹാസത്തിൻെറ പരിശീലനത്തിൽ, ക്രിസ്റ്റ്യാനോ റൊണാൾഡോയെന്ന സൂപ്പർതാരത്തിൻെറ തോളിലേറി വിജയത്തി​​​​​െൻറ വെന്നിക്കൊടി മാത്രം പാറിച്ച ചരിത്രമുള്ള വെള്ള ജഴ്​സിക്കാർ പുതിയ സീസണിൽ തോൽവിയുടെ പടുകുഴിയിലേക്ക്​ കൂപ്പുകുത്തു​േമ്പാൾ എൽ ക്ലാസിക്കോയിലൂടെ തിരിച്ചെത്താമെന്ന മോഹങ്ങൾക്ക് കാറ്റലൻ പട തടയിടുകയായിരുന്നു. കരിം ബെൻസേമയും ഗാരത്​ ബെയിലും സെർജിയോ റാമോസും ലുക മോഡ്രിച്ചും ആവുന്നത്ര ശ്രമിച്ചിട്ടും ക്രിസ്റ്റ്യാനോയുണ്ടാക്കിയ വിടവ് നികത്താനാവുന്നില്ല. എതിരാളികൾക്കു മുന്നിൽ പ്രിയ ടീം വിയർക്കുന്നത്​ കണ്ടിരിക്കാനാവാതെ റയൽ ആരാധകർ വിങ്ങിപ്പൊട്ടുന്ന കാഴ്​ച ലാലിഗയിൽ പതിവായിട്ടുണ്ട്. ലാലിഗ പോയൻറ് പട്ടികയിൽ ഒമ്പതാം സ്ഥാനത്തുള്ള റയൽ ഒാരോ മത്സരം കഴിയുന്തോറും ഗോൾ നേടാൻ നന്നായി കഷ്ടപ്പെടുന്നു.


റൊണാൾഡോയുടെയും സിദാൻെറയും നിഴലിൽ നിന്ന് ഇനിയും പുറത്തുവരാനാകാത്ത സ്ഥിതിയാണ് മാഡ്രിഡിനുള്ളത്. ആക്രമണത്തിൽ റോണോ സൃഷ്ടിച്ച തംരഗം മറ്റുള്ളവർക്ക് സൃഷ്ടിക്കാനാവുന്നില്ല. റോണോയെ കൈമാറാനുള്ള തീരുമാനം മണ്ടത്തരമായിരുന്നെന്ന് താരം ഇറ്റാലിയൻ ലീഗിൽ ഗോളടിച്ച് കൂട്ടി തെളിയിക്കുകയും ചെയ്യുന്നു. നെയ്മർ, എംബാപ്പെ, ഈഡൻ ഹസാർഡ്, ഹാരി കെയ്ൻ എന്നിവരായിരുന്നു റൊണാൾഡോക്ക് പകരക്കാരായി റയൽ കണ്ടുവെച്ചിരുന്നത്. എന്നാൽ ഇവരിൽ ഒരു താരത്തെ പോലും ക്ലബിലെത്തിക്കാൻ റയലിന് കഴിഞ്ഞില്ല എന്നത് വൻതിരിച്ചടിയാണ് സൃഷ്ടിച്ചത്. ഇതിനിടെ മോഡ്രിക് ഇൻറർമിലാനിലേക്ക് പോകാനും മാഴ്സലോ യുവൻറസിലേക്കും താൽപര്യം കാണിക്കുന്നതായ റിപ്പോർട്ടുകളും പുറത്തുവരുന്നു. റയൽ പ്രസിഡൻറ് ഫ്ലോറ​​​​െൻറീനോ പെരേസിൻെറ അതിരുകടന്ന ആത്മവിശ്വാസമാണ് ക്ലബ്ബിന് ദോഷം വരുത്തിയത്. നിലവിലെ ടീമിൽ അതിരുകവിഞ്ഞ് അദ്ദേഹം വിശ്വസിച്ചതാണ് ക്ലബിന് വിനയായത്. അടുത്ത ബാലൻ ഡി ഒാർ പുരസ്കാരത്തിനുള്ള നാമനിർദേശ പട്ടികയിൽ എട്ട് റയൽ താരങ്ങളാണുള്ളത്.എന്നാൽ ഇത് കളിക്കളത്തിൽ ക്ലബിന് ഉപകാരപ്പെടുന്നില്ല.


സിദാനെ ബെർണബ്യൂ ഒാർക്കുന്നു
വിജയത്തി​​​​​െൻറ നാളുകൾ കഴിഞ്ഞ്​ പരാജയം തുടർക്കഥയായി ദുരന്തഭൂമികയിൽ തളർന്നിരിക്കുന്ന റയൽ ഒരിക്കൽ കൂടി സിസുവി​​​​​െൻറ സാന്നിധ്യം ആഗ്രഹിക്കുന്നത്​ റോണോയുടെ അസാന്നിധ്യത്തിൽ ഒരു അത്യാഗ്രഹമാവില്ല. സിദാൻ തീർത്ത വിജയമന്ത്രങ്ങൾ മാഡ്രിഡുകാർ മറന്നിരിക്കുന്നു. ലോകത്തിലെ എക്കാലത്തെയും മികച്ച ഫുട്​ബാളർമാരിൽ ഒരാളായ സിനദിൽ സിദാൻ പരിശീലക​​​​​െൻറ റോൾ ഏറ്റെടുക്കുമ്പോൾ കായികലോകം അത്രക്കൊന്നും പ്രതീക്ഷിച്ചിരുന്നില്ല. ഒരു പ്രമുഖ ക്ലബിനെയോ ടീമിനെയോ പരിശീലിപ്പിച്ചിട്ടില്ലാത്ത സിദാനെ പോലുള്ള ഒരാളെ റയലി​​​​​െൻറ അമരത്തിരുത്തുന്നത്​ ടീമിന്​ ദോശം വരുത്തുമെന്നുള്ള പ്രവചനങ്ങളെ കാറ്റിൽ പറത്തി അയാൾ ജൈത്രയാത്ര തുടങ്ങുകയായിരുന്നു.

സിദാനെന്ന ഫുട്​ബാളർ എത്ര പ്രതിഭാശാലിയായിരുന്നോ അത്രയോളം തന്നെ പ്രതിഭാശാലിയാണ്​ സിദാനെന്ന പരിശീലകനുമെന്ന്​ അയാൾ തെളിയിച്ചു. സിംപിൾ ഫുട്ബോൾ എന്നതായിരുന്നു സിദാൻെറ മുദ്രാവാക്യം. മൂന്ന്​ വർഷങ്ങൾ കൊണ്ട്​ ഒമ്പത്​ കിരീടങ്ങൾ. അതിൽ ചരിത്രമായ മൂന്ന്​ ചാമ്പ്യൻസ്​ ലീഗ്​ പട്ടങ്ങളും. റയലിനെ എക്കാലത്തെയും വലിയ ചരിത്രവിജയത്തിലെത്തിച്ച സിദാ​​​​​െൻറ റെക്കോർഡ്​ തകർക്കാൻ ഇനിയൊരു പരിശീലകന്​ കഴിയും എന്ന്​ പ്രവചിക്കാൻ കഴിയാത്ത അത്രയും ഉന്നതിയിലായിരുന്നു അദ്ദേഹത്തി​​​​​െൻറ വളർച്ച. ക്ലബിനായി ഒന്നും ചെയ്യാനില്ല എന്ന് തോന്നിയാൽ മാത്രം പരിശീലക സ്ഥാനം ഒഴിയുമെന്ന വാക്കുകൾ അന്വർഥമാക്കി ഒരു സുപ്രഭാതത്തിൽ സിദാൻ റയലി​​​​​െൻറ പരിശീലക സ്ഥാനം ഒഴിഞ്ഞു. ഹാട്രിക്​ ചാമ്പ്യൻസ്​ ലീഗ്​, രണ്ട് യുവേഫ സൂപ്പർ കപ്പ്, രണ്ട് ക്ലബ് വേൾഡ് കപ്പ്, ഒരു സ്പാനിഷ് സൂപ്പർ കപ്പ്, ഒരു ലാലിഗ എന്നീ കിരീടങ്ങളാണ്​ സിദാ​​​​​െൻറ അക്കൗണ്ടിലുള്ളത്​.

റോണോ ഇല്ലാത്ത റയൽ....!
ക്രിസ്റ്റ്യാനോ റൊണാൾഡോയില്ലാത്ത റയൽ മാഡ്രിഡ്​ ടീം കെട്ടിപ്പടുക്കുകയെന്നത്​ വലിയ വെല്ലുവിളിയാണെന്ന്​ പരിശീലകൻ ലോപതെഗ്വി വ്യക്തമാക്കിയിരുന്നു​. റയലി​​​​​െൻറ കോച്ചായി അരങ്ങേറ്റം കുറിക്കാനിരിക്കെയായിരുന്നു ലോപതെഗ്വി ടീമിൽ റോണോയുടെ അസാന്നിധ്യത്തെ കുറിച്ച്​ വാചാലനായത്​. പരിശീലക​​​​​െൻറ ടെൻഷൻ ശരിവെക്കുന്ന വിധത്തിലായിരുന്നു റയലി​​​​​െൻറ സീസൺ തുടക്കം. ചാമ്പ്യൻസ്​ ലീഗ്​ ഫൈനലിൽ ലിവർപൂളി​െന തകർത്ത്​ സീസൺ അവസാനിപ്പിച്ച റയൽ​ പുതിയ സീസൺ തുടങ്ങിയത്​ പരാജയ​ത്തോടെ.

ആഗസ്​ത്​ 15ന്​ യുവേഫ സൂപ്പർകപ്പിൽ അത്​ലറ്റി​ക്കോ മാഡ്രിഡിനോട്​ 4-2ന്​ തോറ്റു. ലാലിഗയിൽ ഗെറ്റാഫെയോട്​ വിജയിച്ച ശേഷം ജിറോണയോടും​ 4-1​​​​​െൻറ വമ്പൻ ജയം സ്വന്തമാക്കി. സെപ്​തംബറിൽ ലെഗാൻസിനെ തോൽപിച്ച്​​ അത്​ലറ്റിക്​ ബിൽബാവോയോട്​ സമനില വഴങ്ങി. എന്നാൽ റോമയെ 3-0നും ശേഷം എസ്​പാന്യോളിനെ 1-0ന്​ ​പരാജയപ്പെടുത്താൻ റയലിന്​ കഴിഞ്ഞു. എന്നാൽ തോൽവിയുടെ തുടർച്ച തുടങ്ങുന്നത്​ സെപ്​തംബർ 26നായിരുന്നു. സെവിയക്കെതിരെ 3-0​​​​​െൻറ നാണം കെട്ട തോൽവി. ഒക്​ടോബർ മാസം തുടങ്ങിയതും തോൽവിയോടെ.

റയലിന്​ വേണ്ടി കളിച്ച 438 കളികളിൽ നിന്നായി 450 ​േഗാളുകളാണ് റോണോ​ നേടിയത്​. നേടിയ അഞ്ച്​ ബാലൻ ഡി ഒാർ പുരസ്​കാരങ്ങളിൽ നാലും സ്വന്തമാക്കിയത്​ റയലിനൊപ്പവും. സിദാൻ പരിശീലകനായിരിക്കെ ടീമി​​​​​െൻറ കുന്തമുനയായി റോണോയെ പ്രതിഷ്​ഠിച്ചതിനുള്ള കാരണം തേടുന്നവർക്കുള്ള മറുപടി​ റയൽ നേടുന്ന കിരീടങ്ങളിലുണ്ടായിരുന്നു. രണ്ട്​ ലാലിഗ കിരീടങ്ങൾ, രണ്ട്​ കോപ ഡെൽറേ, നാല്​ ചാമ്പ്യൻസ്​ ലീഗ്​, രണ്ട്​ യുവേഫ സൂപ്പർ കപ്​, മൂന്ന്​ ഫിഫ ക്ലബ്​ ലോകകിരീടം, എന്നുവേണ്ട ഒരു ഫുട്​ബാൾ ഇതിഹാസത്തി​​​​​െൻറ നേട്ടങ്ങളുടെ പട്ടികയിൽ എഴുതിച്ചേർക്കാവുന്ന പലതും റൊണാൾഡോ സ്വന്തം പേരിലാക്കിയിരുന്നു.


റയൽ മാഡ്രിഡി​​​​​െൻറ എക്കാലത്തേയും വലിയ ഗോൾ സ്​കോറർ, 34 ഹാട്രിക്​ ഗോളുകൾ നേടിയ റെക്കോർഡ്​, ആറ്​ ലാലിഗ സീസണുകളിൽ തുടർച്ചയായി 30 ഗോളുകൾ പൂർത്തിയാക്കിയ താരം, റയലിലായിരുന്നപ്പോൾ റൊണാൾഡോ ഒരു മത്സരത്തിൽ ശരാശരി ഒരു ഗോളെങ്കിലും അടിച്ചിരുന്നു. റയൽ അടിച്ച ഗോളുകളിൽ മൂന്നിലൊന്നും റോണോയുടെ ബൂട്ടിൽ നിന്നായിരുന്നുവെന്നതും കൗതുകം.

പോർച്ചുഗലിലെ ലിസ്​ബൺ കേന്ദ്രീകരിച്ചുള്ള സ്​പോർട്ടിങ്​ ഫുട്​ബാൾ ക്ലബിൽ കളി തുടങ്ങിയ റൊണാൾഡോ 2003ലായിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക്​ ചേ​ക്കേറുന്നത്​. അന്നത്തെ യുണൈറ്റഡ്​ കോച്ചായിരുന്ന വിഖ്യാതനായ സർ അലക്​സ്​ ഫെർഗൂസനായിരുന്നു റോണോയെ കണ്ടെത്തിയത്​. ആറ്​ വർഷത്തെ ഇംഗ്ലീഷ്​ ലീഗ്​ പ്രകടനങ്ങൾക്ക്​ ശേഷം 2009ലായിരുന്നു റൊണാൾഡോ റയൽ മാഡ്രിഡിലേക്ക്​ എത്തുന്നത്​. ഇതിനിടെ ലോക ഫുട്​ബാളർ പുരസ്​കാരവും നിരവധി കിരീടങ്ങളും അക്കൗണ്ടിൽ നിക്ഷേപിക്കുകയും ചെയ്​തിരുന്നു. എന്നാൽ റയലിനൊപ്പം ചേർന്ന റോണോ ക്ലബ്​ ഫുട്​ബാൾ ലോകം കീഴടക്കുന്ന കാഴ്​ചയായിരുന്നു കണ്ടത്​. മിശിഹാ മെസ്സിയെയും ബ്രസീലിയൻ സൂപ്പർതാരം നെയ്​മറിനെയും മറ്റ്​ പ്രതിഭാശാലികളെയും കാഴ്​ചക്കാരാക്കി മികവി​​​​​െൻറ നേട്ടങ്ങളോരോന്നായി റോണോ കീഴടക്കി.


റയല്‍മാഡ്രിഡ് പ്രസിഡൻറ് ഫ്ളോറൻറീനോ പെരസ് കാരണമാണ് താൻ​ ഇറ്റാലിയൻ ലീഗിലേക്ക്​ ചേക്കേറാൻ തീരുമാനിച്ചതെന്ന് റോണോ തന്നെ വെളിപ്പെടുത്തിയിരിക്കുന്നു. പ്രതിഫലത്തുകയും റോണോയെ ഇതിന് പ്രേരിപ്പിച്ച​തായി റിപ്പോർട്ടുണ്ടായിരുന്നു. നെയ്മറും മെസിയും കൂടുതല്‍ പ്രതിഫലം വാങ്ങുന്നതും റൊണാള്‍ഡോയുടെ തീരുമാനത്തെ കാര്യമായി സ്വാധീനിച്ചു. നിലവില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോക്ക് കളിയില്‍ നിന്നും ആകെ ലഭിക്കുന്ന പ്രതിവര്‍ഷ തുക 61 മില്യണ്‍ യൂറോയാണ്. പരസ്യത്തിലൂടെ 47 മില്യണും താരം ഉണ്ടാക്കുന്നുണ്ടായിരുന്നു. എന്നാല്‍ പരമാവധി 30 മില്യണാണ് റയല്‍ മാഡ്രിഡ് ക്രിസ്റ്റ്യാനോക്ക് നൽകുന്നതെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ബാഴ്‌സലോണയില്‍ നിന്നും പിഎസ്ജിയിലേക്ക് നെയ്മര്‍ മാറിയത് 222 മില്യണ്‍ യൂറോയുടെ റെക്കോഡ് തുകക്കായിരുന്നു എന്നതും റോണോയുടെ തീരുമാനത്തിൽ പ്രതിഫലിച്ചു. റൊണാൾഡോയെ കൈമാറുന്നതിന് ക്ലബ് നൽകേണ്ട തുക 1000 മില്യണ്‍ യൂറോയില്‍ നിന്നും 100 മില്യണ്‍ യൂറോയാക്കി വെട്ടിക്കുറച്ചത്​ റൊണാള്‍ഡോയെ അപമാനിക്കുന്നതിന് തുല്യമായി. അതോടെ ക്ലബ് മാറാനുള്ള നടപടികള്‍ വേഗത്തിലാക്കാനായി താരത്തി​​​​​െൻറ തീരുമാനം.


ഗോളില്ലാതെ 400 മണിക്കൂർ
സ്​പാനിഷ്​ ലീഗിൽ താരതമ്യേന ദുർബലരായ അലാവസിനോട്​ എതിരില്ലാത്ത ഒരു ഗോളിന്​ തോറ്റ്​ നിൽക്കുകയായിരുന്ന റയലിനെ കുറിച്ച്​ ലോക മാധ്യമങ്ങൾ വിശേഷിപ്പിച്ചത്​ ഇങ്ങനെയായിരുന്നു. റൊണോയില്ലാത്ത റയലിന്​ നിലനിൽപ്പില്ലെന്ന്​ പറയുന്നത്​ അവിശ്വസിക്കാൻ പരിശ്രമിച്ചുകൊണ്ടിരുന്ന റയൽ മാഡ്രിഡി​​​​​െൻറ ദയനീയ അവസ്ഥ. സ്വന്തം ഗ്രൗണ്ടിൽ അലാവസ്​ റയലിനെതിരെ അവസാനമായി വിജയിച്ചത്​ 1931ലായിരുന്നു എന്നത്​ വിശ്വസിക്കേണ്ടിരിക്കുന്നു. റയലിനെതിരായ 26 ലാലിഗ മത്സരങ്ങളിൽ ഇതുവരെ ര​േണ്ട രണ്ട്​ മത്സരങ്ങളിൽ മാത്രമായിരുന്നു അലാവസ്​ ജയിച്ചത്​. 32 ഗോളുകളും അവർ വഴങ്ങിയിരുന്നു. ദുർബലരായ ലെവാ​​​​​െൻറയോട്​ 1-2​​​​​െൻറ തോൽവിയോടെ തുടർച്ചയായ മൂന്നാം തോൽവിയെന്ന നാണക്കേടി​​​​​െൻറ റെക്കോർഡും മാഡ്രിഡ് ടീമിനെ തേടിവന്നു​. 2002 ശേഷം ആദ്യമായായിരുന്നു റയൽ തുടർച്ചയായി മൂന്ന്​ മത്സരങ്ങളിൽ തോൽക്കുന്നത്​. വിക്ടോറിയയോട്​ 2-1​​​​​െൻറ വിജയം നേടി ദുഃഖം മറന്ന റയൽ ഒക്​ടോബർ 28ന്​ നടന്ന എൽ ക്ലാസിക്കോയിൽ പരാജിതരായി. സൂപ്പർതാരത്തി​​​​​െൻറ അഭാവം ടീമിനെ ബാധിക്കില്ലെന്ന്​ അവകാശവാദമുന്നയിക്കാൻ പോന്ന വിജയം കഴിഞ്ഞ ചാമ്പ്യൻസ്​ ലീഗിൽ ലിവർപൂളിനെതിരെ അവർ സ്വന്തമാക്കിയിരുന്നു. മത്സരത്തിൽ റോണോയുടെ സാന്നിധ്യത്തിലുള്ള ഗാരത്​ ബെയിലി​​​​​െൻറ മിന്നുന്ന പ്രകടനം റയൽ ആരാധകരിലും മാനേജ്​മ​​​​െൻറിലും വലിയ രീതിയിൽ മതിപ്പുളവാക്കുകയുണ്ടായി.


പാപഭാരം പേറി ലോപതെഗ്വി
റയൽ മാഡ്രിഡ് തങ്ങളുടെ​ പരിശീലകനെ പുറത്താക്കിയെന്ന വാർത്തകൾ റയൽ ആരാധകർക്ക്​ ആശ്വാസം പകർന്നിരിക്കാനാണ്​ സാധ്യത. ‘‘ചെൽസി മുൻ പരിശീലകൻ ആ​േൻറാണിയോ കോ​​​​​​​െൻറയെ ആണ്​ റയൽ ലക്ഷ്യമിടുന്നത്’’​ -എന്ന ഉൗഹങ്ങളും ആരാധകർ കേട്ടിരിക്കുക ആവേശത്തോടെയായിരിക്കും. മുൻ സ്​പാനിഷ്​ ദേശീയ ടീം കോച്ചായിരുന്ന ഹുലൻ ലോപതെഗ്വി വിവാദങ്ങളോടൊപ്പമായിരുന്നു ടീമി​​​​​െൻറ അമരത്തേക്ക്​ ചേക്കേറിയത്​. നിർണായകമായ ലോകകപ്പ്​ തുടങ്ങുന്നതിന്​ മുമ്പ്​ സിദാ​​​​​െൻറ ഒഴിവിലേക്ക്​ റയൽ കോച്ചായി പരിഗണിച്ചപ്പോൾ ഉടലെടുത്ത വിവാദം സ്​പാനിഷ്​ ടീമിൽ കത്തിയതോടെ രാജിവെച്ച്​ പുറത്തുപോവേണ്ടി വന്നു. എന്നാൽ സീസൺ തുടക്കത്തിൽ മികച്ച കളി പുറത്തെടുത്ത്​ നിറം മങ്ങിയ റയലി​​​​​െൻറ അവസ്ഥക്ക്​ പഴിമൊത്തം കോച്ചിനായി. 2009ന്​ ശേഷം ലാലിഗ പോയിൻറ്​ ടേബിളിൽ ആദ്യമായി 9ാം സ്ഥാനത്ത്​ എത്തിയ റയൽ ടീം എൽ ക്ലാസിക്കോ കൂടി തോറ്റതോടെ പരിശീലകനെ കൈയൊഴിയാനുള്ള ഒരുക്കത്തിലാണ്​. ഫലത്തിൽ കക്ഷത്തിലിരുന്നതും ഉത്തരത്തിലിരുന്നതും പോയ അവസ്ഥയിലായി അദ്ദേഹം.

Tags:    
News Summary - cristiano ronaldo zinedine zidane real madrid- sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.