ലണ്ടൻ: കോവിഡ് മഹാമാരിയെ തുരത്താൻ രാപ്പകൽ കഷ്ടപ്പെടുന്ന ആരോഗ്യപ്രവർത്തകർക്ക് താമസസൗകര്യമൊരുക്കാൻ സ്വന്തം അതിഥികളെവരെ മാറ്റിപ്പാർപ്പിച്ച് മാതൃകയാകുകയാണ് പ്രീമിയർ ലീഗ് ക്ലബായ ചെൽസി.
സ്വന്തം മൈതാനമായ വടക്കുപടിഞ്ഞാറൻ ലണ്ടനിലെ സ്റ്റാംഫോഡ്ബ്രിജിനടുത്തുള്ള നക്ഷത്ര ഹോട്ടലിലെ മുഴുവൻ റൂമുകളും ക്ലബ് ഉടമ റോമൻ അബ്രഹാമോവിച് ആരോഗ്യ മന്ത്രാലയത്തിലെ ജീവനക്കാർക്കായി തുറന്നുകൊടുക്കുന്നതായി പ്രസ്താവനയിലൂടെ അറിയിച്ചു.
രോഗലക്ഷണങ്ങൾ കാണിക്കാത്ത ഡോക്ടർമാർക്കും നഴ്സുമാർക്കും ഷിഫ്റ്റ് സമ്പ്രദായത്തിൽ താമസിക്കാനുള്ള സൗകര്യമാണ് ചെയ്യുക. രണ്ടുമാസക്കാലത്തേക്കുള്ള അവരുടെ താമസത്തിെൻറ മുഴുവൻ ചെലവും വഹിക്കാമെന്നാണ് റഷ്യൻ ശതകോടീശ്വരെൻറ വാഗ്ദാനം. ആരോഗ്യ മന്ത്രാലയം ചെൽസിയുടെ വാഗ്ദാനം സ്വീകരിച്ചു. ബ്രിട്ടനിൽ 1950 പേർ രേഗബാധിതരായപ്പോൾ 71 പേർ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.