'ദേവീന്ദർ സിങ്ങിന്​ പോലും ജാമ്യം, എന്തുകൊണ്ട്​ സഫൂറക്കില്ല'- ബി.ജെ.പിക്കെതിരെ വിജേന്ദറിന്‍റെ കിടിലൻ പഞ്ച്​

ന്യൂഡൽഹി: ഇന്ത്യയുടെ മുൻ ബോക്​സിങ്​ സൂപ്പർതാരവും ഒളിമ്പിക്​സ്​ മെഡൽ ജേതാവുമായ വിജേന്ദർ സിങ്​ ഇപ്പോൾ രാഷ്​ട്രീയത്തി​​​െൻറ റിങ്ങിലാണ്​. 2019ലെ ലോക്​സഭ  തെരഞ്ഞെടുപ്പിൽ സൗത്ത് ​ഡൽഹിയിൽ നിന്നും കോൺഗ്രസ്​ സ്ഥാനാർഥിയായ മത്സരിച്ച വിജേന്ദർ പരാജയം രുചിച്ചിരുന്നു. എങ്കിലും രാഷ്​ട്രീയ ഗോദയിൽ നിന്നും വിജേന്ദർ പിന്മാറിയിട്ടില്ല.

സമൂഹമാധ്യമങ്ങളിലൂടെ ബി.ജെ.പിക്കെതിരെയും കേന്ദ്രസർക്കാരിനെതിരെയും കിടിലൻ പഞ്ചുകൾ ഉതിർക്കുകയാണ്​ വി​േജന്ദർ.  തീവ്രവാദക്കേസിൽ അറസ്റ്റിലായ ജമ്മു കശ്മീർ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ദേവീന്ദർ സിങ്ങിന് സമയത്തിന്​ ചാർജ്​ ഷീറ്റ്​ നൽകാതെ  ജാമ്യം കിട്ടാൻ വഴിയൊരുക്കിയ ഡൽഹി പൊലീസ്​, ഗർഭിണിയായ സഫൂറ സർഗാറിന്​ ജാമ്യം നിഷേധിച്ചതിനെതിരെ വിജേന്ദർ പ്രതിഷേധിച്ചിരുന്നു. ഡൽഹി-മീററ്റ് അതിവേഗ റെയിൽ ഇടനാഴിയുടെ കരാർ ചൈനീസ് കമ്പനിക്കു നൽകാനിരുന്ന കേന്ദ്രസർക്കാർ തീരുമാനത്തിനെതിരെയും ബി.ജെ.പി നേതാക്കളുടെ യുക്തിരഹിത പ്രസ്​താവനകൾക്കെതിരെയും വിജേന്ദർ സമൂഹമാധ്യമങ്ങളിലൂടെ പ്രതിഷേധമറിയിച്ചിരുന്നു.

വിജേന്ദറിനെതിരെ സംഘ്​പരിവാർ കേന്ദ്രങ്ങൾ സൈബർ ആക്രമണം ആരംഭിച്ചിടുണ്ട്​. 2008 ബീജിങ്​ ഒളിമ്പിക്​സിലും 2009 ലോകചാമ്പ്യൻഷിപ്പിലും വെങ്കലമെഡൽ ജേതാവായിരുന്നു വിജേന്ദർ. 75കിലോഗ്രാം വിഭാഗത്തിൽ ലോകത്തിലെ മുൻ ഒന്നാംനമ്പർ താരം കൂടിയായ വിജേന്ദർ പിന്നീട്​ പ്രൊഫഷണൽ ബോക്​സിങിലേക്ക്​ തിരിയുകയായിരുന്നു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.